Get Updates
Get notified of breaking news, exclusive insights, and must-see stories!

ധീരജിന്റെ കൊലപാതകം; യാതൊരു ബന്ധവുമില്ലാത്ത കെ എസ് യു പ്രവർത്തകരെ അക്രമിക്കുന്നു: പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയായ ധീരജിന്റെ കൊലപാതകം ഒരവസരമായി കണ്ട് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത കെ എസ് യുവിന്റെ പ്രവർത്തകരെ കേരളത്തിൽ അങ്ങോളമിങ്ങോളം ആക്രമിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ പിസി വിഷ്ണുനാഥ്. ഒരു തുള്ളി രക്തം മണ്ണിൽ വീണാൽ അതിനെ വിദ്വേഷവും അരാജകത്വവും ആളിക്കത്തിക്കാനുള്ള അവസരമായി കാണാതെ സമാധാനപൂർണവും നീതി പൂർണവുമായ സാഹചര്യം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വമെറ്റെടുക്കാനാണ് എല്ലാവർക്കും സാധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പിസി വിഷ്ണുനാഥിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകം അങ്ങേയറ്റം നടുക്കവും ദു:ഖവുമുണ്ടാക്കുന്നു. കലാലയങ്ങളിൽ രക്തം പൊടിയുന്നത് വേദനാജനകമാണ്. ധീരജിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തരുടെയും വേദനയിൽ പങ്കു ചേരുന്നു. കൊലപാതകത്തിൽ നീതിയുക്തമായ അന്വേഷണം നടത്താൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. ക്യാമ്പസിലെ സംഘർഷങ്ങൾ ദുരന്തത്തിൽ കലാശിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാനുള്ള ജാഗ്രത പോലീസ് കാണിക്കേണ്ടതുണ്ട്.

 pcd

ഇടുക്കിയിലെ സംഭവത്തിൽ പോലീസിൽ നിന്നുണ്ടായ വീഴ്ചകളും പരിശോധിക്കപ്പെടണം. കൊല്ലപ്പട്ടത് ഞങ്ങളിൽ ഒരാൾ തന്നെയാണ് എന്ന കെ എസ് യു സംസ്ഥാന പ്രസിഡന്റിന്റെ നിലപാട് മാതൃകാപരമാണ്. ഒരു സഹപ്രവർത്തകൻ കൊല്ലപ്പെടുമ്പോഴുള്ള വൈകാരികതയും വേദനയും മനസിലാക്കുമ്പോൾ തന്നെ, ഈ ദുരന്തത്തെ ഒരവസരമായി കണ്ട് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത കെ എസ് യുവിന്റെ പ്രവർത്തകരെ കേരളത്തിൽ അങ്ങോളമിങ്ങോളം ആക്രമിക്കാനുള്ള നീക്കം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടേണ്ട സാഹചര്യം നിലവിലുണ്ട്.

എറണാകുളം മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി തല്ലിച്ചതച്ച കെ എസ് യുവിന്റെ പ്രവർത്തകരെ നേരിട്ട് കണ്ടിരുന്നു. ഗുരുതരമായി മുറിവേറ്റിട്ടുണ്ട് ആ വിദ്യാർത്ഥികൾക്ക്. കേരളത്തിന്റെ വിവിധയിടങ്ങളിൽ ഇത്തരത്തിൽ അക്രമമഴിച്ചു വിട്ടിട്ടുണ്ട്. ഇതവസാനിപ്പിക്കേണ്ടതാണ്. അതോടൊപ്പം, ഇടുക്കിയിൽ നടന്ന ഈ സംഭവത്തെ ആദ്യ ഘട്ടത്തിൽ തന്നെ കെ പി സി സി പ്രസിഡന്റുമായും കോൺഗ്രസിന്റെ നേതൃത്വവുമായും ചേർത്തു വെക്കാൻ ശ്രമിക്കുന്ന സങ്കുചിതമായ കക്ഷി രാഷ്ട്രീയം ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ പ്രതികരണങ്ങളിൽ കാണാനായി. അത് ദൗർഭാഗ്യകരമാണ്.

ഒരു തുള്ളി രക്തം മണ്ണിൽ വീണാൽ അതിനെ വിദ്വേഷവും അരാജകത്വവും ആളിക്കത്തിക്കാനുള്ള അവസരമായി കാണാതെ സമാധാനപൂർണവും നീതി പൂർണവുമായ സാഹചര്യം സൃഷ്ടിക്കാനുള്ള ഉത്തരവാദിത്വമെറ്റെടുക്കാനാണ് എല്ലാവർക്കും സാധിക്കേണ്ടത്. ഒരിക്കൽക്കൂടി പറയുന്നു, സർക്കാർ ധീരജിന്റെ കൊലപാതകത്തിൽ നീതിപൂർണമായ അന്വേഷണം നടത്തണം. ധീരജിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തരുടെയും വേദനയിൽ പങ്കുചേരുന്നു.

Recommended Video

cmsvideo
    കേരളത്തെ ഞെട്ടിച്ച് ഇടുക്കിയിലെ കൊലപാതകം..നടുക്കുന്ന ദൃശ്യങ്ങൾ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+