രാഹുൽ മാങ്കൂട്ടത്തിൽ കടന്നുകളഞ്ഞത് സിനിമാ താരത്തിന്റെ ചുവന്ന കാറിൽ? അന്വേഷണം ഊർജിതമാക്കി പോലീസ്
പാലക്കാട്: ലൈംഗിക പീഡന കേസിൽ പ്രതി ചേർത്തതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് നിന്ന് മുങ്ങിയത് സിനിമ താരത്തിന്റെ കാറിലാണെന്ന സംശായത്തിൽ പോലീസ്. കഴിഞ്ഞ വ്യാഴാഴ്ച രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിന്ന് രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന വിവരം പോലീസിന് നേരത്തെ തന്ന ലഭിച്ചിരുന്നു. രാഹുലിന്റെ ഔദ്യോഗിക വാഹനം ഫ്ലാറ്റിന് പുറത്ത് നിർത്തിയിട്ട നിലയിൽ ആയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപെടാൻ ഉപയോഗിച്ച കാർ ഒരു സിനിമ താരത്തിന്റേതാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഈ കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നിലവിൽ കേരളത്തിന് പുറത്തേക്കും രാഹുലിനായുള്ള അന്വേഷണം നടത്തുന്നുണ്ട്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിപാടിയിൽ പങ്കെടുക്കാൻ ഒരു സിനിമ താരവും എത്തിയിരുന്നു. അവരുടെ കാറിലാണ് രാഹുൽ മുങ്ങിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.

ഇതിന് പിന്നാലെ പാലക്കാട് എംഎൽഎയുടെ സ്റ്റാഫിനെയും ഡ്രൈവറെയും ഉൾപ്പെടെ ചോദ്യം ചെയ്തെങ്കിലും ആരുടെ കാറിലാണ് രാഹുൽ കടന്ന് കളഞ്ഞതെന്ന് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. എങ്കിലും ഇവരിൽ നിന്ന് ചില നിര്‍ണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൂടാതെ രാഹുലമായി ബന്ധമുള്ള അടുത്ത സുഹൃത്തുക്കളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
നിലവിൽ പാലക്കാട് കേന്ദ്രീകരിച്ച് തന്നെയാണ് അന്വേഷണ സംഘം പ്രധാനമായും രാഹുലിന് വേണ്ടിയുള്ള തിരച്ചിൽ നടത്തുന്നത്. എങ്കിലും പുറത്തേക്ക് കടന്ന് കളയാനുള്ള സാധ്യത കണക്കിലെടുത്ത് നിലവിൽ ബെംഗളൂരുവിലും തമിഴ്നാട്ടിലും അന്വേഷണം നടക്കുന്നുണ്ട്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുദ്ധനാഴ്ച്ചയാണ് കോടതി പരിഗണിക്കുന്നത്.
നിലവിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാൻ യാതൊരു തടസ്സവുമില്ല. ഈ സാഹചര്യത്തിലാണ് പല കോണുകളിൽ നിന്നും അറസ്റ്റിനുള്ള മുറവിളി ഉയരുന്നുണ്ട്. എന്നാൽ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇതുവരെ എവിടെയും എത്തിയിട്ടില്ല. സിസിടിവി ഇല്ലാത്ത മേഖലകൾ കൃത്യമായി മനസിലാക്കിയാണ് രാഹുൽ കടന്നുകളഞ്ഞതെന്നാണ് വിവരം.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വേഗത്തിലാക്കാൻ കൂടുതല്‍ സംഘം രൂപീകരിക്കാനാണ് പോലീസ് നീക്കം. എല്ലാ ജില്ലകളിലും സംഘങ്ങള്‍ രൂപീകരിക്കാന്‍ എഡിജിപി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലാകണം സംഘങ്ങള്‍. സംശയമുളളവരെ ചോദ്യം ചെയ്യാം. സംശയമുളള സ്ഥലങ്ങളില്‍ പരിശോധന നടത്താമെന്നും എഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.
രാഹുലിന്റെ പാലക്കാട് കുന്നത്തൂർ മേട്ടിലെ ഫ്ലാറ്റിൽ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. എങ്കിലും യുവതി എത്തിയ ദിവസത്തെ സിസിടിവി ദൃശ്യം ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇവിടെയെത്തിച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. എന്നാൽ ഡിവിആറിൽ യുവതി പറഞ്ഞ സമയത്തെ ദൃശ്യം ഉണ്ടായിരുന്നില്ല. ഇതിൽ പരിശോധന തുടരുകയാണ്.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications