കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസല്‍ വില കുതിക്കുന്നു; സാധനവില പൊള്ളും; അനങ്ങാതെ സര്‍ക്കാരുകള്‍

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഡീസല്‍വില സര്‍വകാല റെക്കോര്‍ഡും മറികടന്ന് കുതിക്കുമ്പോള്‍ വിലക്കയറ്റത്തിന് തടയിടാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. ചരിത്രത്തിലാദ്യമായി ഡീസല്‍ വില 65 കടന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയെല്ലാം കുതിച്ചുകയറുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 1.87 രൂപയാണ് ഡീസലിന് വര്‍ധിച്ചത്.

ഇതേ രീതിയില്‍ മുന്നോട്ടു പോയാല്‍ ഡീസല്‍ വില പെട്രോള്‍ വിലയെ മറികടന്നേക്കുമെന്നാണ് സൂചന. പെട്രോള്‍ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു ബിജെപി അധികാരത്തിലെത്തുമ്പോള്‍. ബിജെപി ഭരണത്തിന്‍ കീഴില്‍ ഡീസലിന് 18 രൂപയോളം കൂട്ടി.

filling

വിലവര്‍ധനവിലൂടെ എണ്ണക്കമ്പനികള്‍ കോടികള്‍ കൊയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകളോട് നികുതി കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ചില സംസ്ഥാനങ്ങളില്‍ പേരിന് നികുതി കുറച്ചെങ്കിലും കേരളത്തില്‍ നികുതി കുറയ്ക്കില്ലെന്നാണ് ധനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വിലവര്‍ധനയുടെ ഭാരമെല്ലാം സാധാരണക്കാരില്‍ എത്തും.

ആക്രമിക്കപ്പെട്ട നടിയും ലാലും ഭീഷണിപ്പെടുത്തുന്നതായി പ്രതി മാര്‍ട്ടിന്‍
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വന്‍ തിരിച്ചടിയാണ് ഡീസല്‍വില വര്‍ധന. ചരക്കുനീക്കത്തെയും പൊതുഗതാഗതത്തെയും വര്‍ധനവ് പ്രതികൂലമായി ബാധിക്കും. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ് കുടുംബ ബജറ്റ് താളം തെറ്റിക്കും. യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യബസ് ഉടമകളും ഓട്ടോ- ടാക്‌സി തൊഴിലാളികളും രംഗത്തെത്തിക്കഴിഞ്ഞു. ഈ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥാണിതെന്നാണ് ഇവരുടെവാദം. പെന്‍ഷന്‍ നല്‍കാന്‍ പോലും കഴിയാത്തവിധം പ്രതിസന്ധി അഭിമുഖീകരിക്കുന്ന കെഎസ്ആര്‍ടിസിയും ഡീസല്‍വില വര്‍ധനയോടെ കൂടുതല്‍ പ്രശ്‌നത്തിലാകും.

English summary
Diesel Price Rises to New Record Level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X