കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബാലചന്ദ്രകുമാറിന്റെ കാര്യത്തിൽ സന്തോഷം,വൈരാഗ്യം ഉണ്ടായാൽ പെണ്ണ് കേസിൽപെടുത്തി നാറ്റിക്കാമെന്നത് തെറ്റായ രീതി'

Google Oneindia Malayalam News

കൊച്ചി: ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമാണെന്ന പോലീസ് റിപ്പോർട്ടിൽ പ്രതികരിച്ച് ദിലീപ് അനുകൂലി കൂടിയായ രാഹുൽ ഈശ്വർ. പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിൽ സന്തോഷം മാത്രമാണെന്നും
ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരിക തന്നെ വേണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഏതെങ്കിലും വിഷയത്തിൽ ഒരാൾ പരാതി ഉയർത്തിയാൽ അയാൾക്ക് പണികൊടുക്കുകയെന്ന തെറ്റായ നിലപാട് മലയാളികൾക്കിടയിൽ ഉണ്ട്. അത് ശരിയായ രീതിയല്ലെന്നും സീ ന്യൂസ് മലയാളം ചർച്ചയിൽ രാഹുൽ പറഞ്ഞു. രാഹുലിന്റെ വാക്കുകളിലേക്ക്

പിന്നിൽ ദിലീപിന്റെ സുഹൃത്ത്; ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് റിപ്പോർട്ട്, പരാതിക്കാരി മുങ്ങിപിന്നിൽ ദിലീപിന്റെ സുഹൃത്ത്; ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമെന്ന് റിപ്പോർട്ട്, പരാതിക്കാരി മുങ്ങി

1


'ചാനൽ ചർച്ചകളിൽ ഞാനും ബാലചന്ദ്ര കുമാറും പരസ്പരം പോരടിക്കുന്ന ആളുകളാണ്.എന്നാൽ അദ്ദേഹത്തിനെതിരായ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിൽ സന്തോഷം മാത്രമാണ്. കാരണം ഒരു പുരുഷനെതിരെയും വ്യാജ പരാതി ഉയരാൻ പാടില്ല. ദിലീപ് ആയാലും വിജയ് ബാബു ആയാലും സിവിക് ചന്ദ്രനെതിരെ ആയാലും എല്ലാ വ്യാജപരാതികളും എതിർക്കപ്പെടണം'.

2

'ബാലചന്ദ്രകുമാറിനെതിരെ വ്യാജ പരാതി കൊടുത്തല്ല അദ്ദേഹത്തെ കുടുക്കേണ്ടത്. ബാലചന്ദ്രകുമാറിന്റെ വാദത്തെയാണ് എതിർക്കേണ്ടത്. അല്ലാതെ റേപ്പിസ്റ്റ് എന്ന് വിളിച്ച് അയാളുടെ വിശ്വാസ്യത തകർക്കുകയല്ല വേണ്ടത്. ബാലചന്ദ്രകുമാറിനോട് തനിക്ക് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. അദ്ദേഹത്തിന്റെ വാദങ്ങളെ മാത്രമാണ് എതിർക്കുന്നത്', രാഹുൽ ഈശ്വർ പറഞ്ഞു.

3


അതേസമയം പരാതിക്ക് പിന്നിൽ ദിലീപിന് യാതൊരു പങ്കും ഇല്ലെന്നും രാഹുൽ വാദിച്ചു.'ദിലീപിന് പണിക്കൊടുക്കാൻ ശ്രമിച്ചു എന്ന് തോന്നിയപ്പോൾ ആരെങ്കിലും ബാലചന്ദ്രകുമാറിന് തിരിച്ച് പണി കൊടുക്കാൻ തീരുമാനിച്ചതായിരിക്കും.ദിലീപിന്റെ സുഹൃത്തുക്കൾക്കോ അദ്ദേഹത്തെ സ്നേഹിക്കുന്ന ആളുകൾക്കോ അങ്ങനെ തോന്നിയാൽ ദിലീപിന് എന്ത് ചെയ്യാൻ പറ്റും?'

4

'കേസിന്റെ ഗൂഢാലോചനയിൽ ദിലീപിന് എന്തെങ്കിലും പങ്കുണ്ടെന്ന് പോലീസ് റിപ്പോർട്ടിലുണ്ടോ? ദിലീപിനെ വേട്ടയാടുന്ന കേരള പോലീസിന് പോലും ദിലീപ് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായം ഇല്ല', രാഹുൽ പറഞ്ഞു. പരാതി വ്യാജമാണെന്ന് കണ്ടെത്തിയാൽ മാത്രം പോര പരാതിക്കാരിയെ കണ്ടെത്തി ശക്തമായ നടപടിയും സ്വീകരിക്കണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

5

'ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരിക തന്നെ വേണം. ഏതെങ്കിലും വിഷയത്തിൽ ഒരാൾ പരാതി ഉയർത്തിയാൽ അയാൾക്ക് പണികൊടുക്കുകയെന്ന തെറ്റായ നിലപാട് മലയാളികൾക്കിടയിൽ ഉണ്ട്. അത് ശരിയായ രീതിയല്ല.

6


'എനിക്കെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര ഒരു വ്യാജ ഓഡിയോ ഉണ്ടാക്കി. അതിനെതിരെ ഞാൻ പോലീസിൽ പരാതി നൽകി. വാദഗതികളെയാണ് എതിർക്കേണ്ടത്. അല്ലാതെ വ്യാജ പരാതികൾ ഉണ്ടാക്കുകയല്ല വേണ്ടത്. ബാലചന്ദ്രകുമാറിന്റെ വാദഗതികളെ പൂർണമായും ഞാൻ എതിർക്കുന്നുണ്ട്. എന്ന് വെച്ച് അയാൾക്ക് നാളെ മോശം സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കില്ല'

7


'ആരോടെങ്കിലും വൈരാഗ്യം ഉണ്ടായാൽ പെണ്ണ് കേസിൽ പെടുത്തി നാറ്റിക്കാം എന്ന ചിന്ത ഉണ്ടാകുന്നത് തെറ്റായ കൾച്ചർ ആണ്. അത് പറിച്ചുമാറ്റപ്പെടേണ്ടതാണ്.ബാലചന്ദ്രകുമാർ പറയുന്നത് തെറ്റാണ് എന്ന് വാദിക്കുന്നതും അയാൾ ഒരു റേപ്പിസ്റ്റ് ആണെന്ന് പറയുന്നതും വേറയാണ്'.

8

'വിജയ് ബാബുവിന്റെ മകന് സ്കൂളിൽ പോകണം എന്ന് പറയുന്നത് പോലെ ബാലചന്ദ്രകുമാറിന്റെ മകനും അങ്ങനെ തന്നെയല്ലേ. അയാൾക്കും കുടുംബം ഇല്ലേ? ബാലചന്ദ്രകുമാർ ഉയർത്തിയ ആരോപണത്തെ പ്രതികാര ബുദ്ധിയോടെ സമീപിച്ച ചിലരാണ് ഇത്തരമൊരു പരാതി ഉണ്ടാക്കിയത്. അത് ആരായാലും ശിക്ഷിക്കപ്പെടണം.ബാലചന്ദ്രകുമാറിനെതിരായ പരാതി വ്യാജമാണെന്ന് തെളിഞ്ഞത് പോലെ ദിലീപിനും വിജയ് ബാബുവിനും സിവിക് ചന്ദ്രനും എതിരായ പരാതികളും വ്യാജമാണെന്ന് തെളിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും' രാഹുൽ ഈശ്വർ പറഞ്ഞു.

'കീർത്തിയല്ലേ ഇത് അമ്പമ്പോ'.കണ്ണു തള്ളി കല്യാണി പ്രിയദർശൻ..കണ്ടമാനം കമന്റ്സ്..വൈറൽ ഫോട്ടോകൾ'

Recommended Video

cmsvideo
പ്രതിക്കും അവകാശങ്ങൾ ഉണ്ട്: അഡ്വ. ബിഎ ആളൂർ | *Crime

English summary
Dileep Actress Cae; With Balachandra Kumar, Rahul Eshwar wants to bring out the conspirators
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X