'ദിലീപും ജഡ്ജിയുടെ ഭർത്താവും തമ്മില്‍ ബന്ധമെന്ന് അതിജീവിത': ദിലീപിന് ഇന്ന് കോടതിയില്‍ നിർണ്ണായകം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അതീജിവിത സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് അതിജീവിത നല്‍കിയ ഹർജിയാണ് പരിഗണിക്കുക. കോടതി മാറ്റി നിമയപരമല്ലെന്നാണ് അതിജീവിതയുടെ വാദം. ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ പരിഗണിക്കും.
ജസ്റ്റിസ് കൌസർ എടപ്പഗത്താണ് ഹർജി പരിഗണിക്കേണ്ടിരുന്നതെങ്കിലും അദ്ദേഹം കഴിഞ്ഞ ദിവസം പിന്മാറിയതിനാലാണ് ഹർജി സിയാദ് റഹ്മാന്റെ മുമ്പാകെ എത്തിയത്. ഹർജി പരിഗണിക്കുന്നതില്‍ നിന്നും കൌസർ എടപ്പഗത്ത് പിന്മാറണമെന്ന് അതിജീവിതയും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് അദ്ദേഹം സ്വയം മാറി നില്‍ക്കുകയായിരുന്നു.

ഹർജിയില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ വലിയ തരത്തിലുള്ള ആരോപണങ്ങളാണ് അതിജീവിത ഉന്നയിക്കുന്നത്. സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക് നീതി ലഭിക്കില്ലെന്നും ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ വാദമുണ്ട്. ഇത് സംബന്ധിക്കുന്ന ചില വോയിസ് ക്ലിപ്പുകളും തെളിവായി ഹർജിയോടൊപ്പം അതിജീവിത ഹാജരാക്കിയിട്ടുണ്ട്.
എന്താ റിതൂ... വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയോ: വ്യത്യസ്ത ചിത്രങ്ങളുമായി റിതു മന്ത്ര

ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. കേസില്‍ വിസ്താരം കേള്‍ക്കുന്നത് ഒരു വനിത ജഡ്ജിയായിരിക്കണമെന്ന അതിജീവിതയുടെ ആവശ്യം കണക്കിലെടുത്തായിരുന്നു ഈ മാറ്റം. ഈ വനിത ജഡ്ജിക്ക് പ്രമോഷന്‍ കിട്ടിയതോടെ ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്.

എന്നാല്‍ ഈ കോടതി മാറ്റം നിയമപരമല്ലെന്നും അതിജീവതയുടെ ഹർജിയിലുണ്ട്. കേസിൽ തീർപ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കേസില്‍ തീരുമാനമാകുന്നത് വരെ വിചാരണ നടപടികള്‍ നീണ്ടുപോയേക്കും. അതേസമയം, നേരത്തെ മെമ്മറി കാർഡ് കേസിലും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയിരുന്നു

കോടതിയിൽ നിന്ന് നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നായിരുന്നു നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ കേസിലെ നിർണ്ണായക തെളിവായ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതിൽ വിചാരണ കോടതി തുടർ നടപടി സ്വീകരിച്ചില്ലെന്നുമായിരുന്നു ഈ കേസിലെ ക്രൈം ബ്രാഞ്ച് ഹർജി.

അതിജീവിത നൽകിയ ഹർജിയിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കും സർക്കാരിനും നോട്ടിസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൌലോസിന് കഴിഞ്ഞ ദിവസം വിചാരണ കോടതി നോട്ടീസ് അയച്ചിരുന്നു. കോടതിരേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോര്‍ത്തിയെന്ന ദിലീപിന്‍റെ ഹരജിയിലായിരുന്നു നോട്ടീസ്.

കോടതിരേഖ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫോട്ടോയെടുത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും ഇത് കോടതിയലക്ഷ്യമാണെന്നും അതിനാല്‍ ബൈജു പൌലോസിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. ഇതിനിടെ കേസിലെ മുഖ്യപ്രതികളിലൊരാളായ പള്‍സർ സുനി വിചാര കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് നടിയുടെ ശ്രമം എന്നാണ് പള്‍സർ സുനിയുടെ ആരോപണം.












Click it and Unblock the Notifications