Get Updates
Get notified of breaking news, exclusive insights, and must-see stories!

ചില മാധ്യമങ്ങള്‍ ഉള്‍പ്പടെ അതിഭീകരമായ രീതിയില്‍ അക്രമിക്കപ്പെട്ട നടിയെ കുറ്റപ്പെടുത്തി: ആഷിഖ് അബു

തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ചും അതിന് ശേഷമുള്ള തന്റെ അതിജീവനത്തെക്കുറിച്ച് വിശദമാക്കി 2017 ല്‍ കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടി ഇന്ന് രംഗത്ത് വന്നിരുന്നു. പ്രമുഖ മാധ്യമപ്രവർത്തക ബര്‍ക്ക ദത്ത് നടത്തുന്ന 'വി ദി വുമണ്‍' എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. ഇതിന് പിന്നാലെ താരത്തെ അഭിനന്ദിച്ച് സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പടേയുള്ളവർ രംഗത്ത് എത്തിയിരുന്നു.

അതിജീവിക്കാനുള്ള ശ്രമങ്ങൾക്ക് ഇടയിലും നടിക്ക് നേരെ അതിഭീകരമായ ആക്രമണം ഉണ്ടായിരുന്നു എന്നും ആഷിഖ് അബു വ്യക്തമാക്കുന്നു. ചില മാധ്യമങ്ങൾ ഉൾപ്പടെയുള്ള ഒരു സംഘം അത്തരം ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. നടിയുടെ തുറന്ന് പറച്ചിലിന്റെ അടിസ്ഥാനത്തില്‍ റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയായിരുന്നു ആഷിഖ് അബു.

സംഭവം നടന്ന സമയം മുതല്‍ അതിഭീകരമായ തരത്തില്‍

സംഭവം നടന്ന സമയം മുതല്‍ അതിഭീകരമായ തരത്തില്‍ നടിയെ കുറ്റപ്പെടുത്തുന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ ഉള്‍പ്പടെ ഉള്ള ഒരു സംഘം ശ്രമിച്ചിരുന്നു. ആക്രമണ സ്വഭാവമുള്ള വാര്‍ത്തകള്‍ വന്നിരുന്നു, വ്യക്തിഹത്യ നടന്നു. എന്നാല്‍ കേരളത്തിലെ വലിയ വിഭാഗം ജനങ്ങളും മറ്റ് മാധ്യമങ്ങളും സര്‍ക്കാറും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാവരും ഇരയ്‌ക്കൊപ്പം നിന്നുവെന്ന് ആഷിഖ് അബു പറയുന്നു.

ഇത് വമ്പന്‍ മേക്കോവർ: വീണ്ടും ഗ്ലാമറസ് ചിത്രങ്ങളുമായി മീരാ ജാസ്മിന്‍, വൈറലായി ചിത്രങ്ങള്‍

വലിയ സന്തോഷത്തോടെയും പ്രതീക്ഷയോടെയും തന്നെ

വലിയ സന്തോഷത്തോടെയും പ്രതീക്ഷയോടെയും തന്നെയാണ് നടിയുടെയുടെ ഈ നിലപാടിനെ നോക്കി കാണുന്നത്. കുറെ നാളുകൾക്ക് മുന്നേ ഇത് ചെയ്യേണ്ടതായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അത് ഞാൻ അറിയിക്കുകയും ചെയ്തിരുന്നു. മുൻപ് നിരവധി തവണ സിനിമകളുടെ ആവശ്യത്തിനായി ഞാൻ നടി ക്ഷണിക്കുകയും ചെയ്തിരുന്നുവെന്നും ആഷിഖ് അബു വ്യക്തമാക്കുന്നു

ഇത്തരം കേസുകളില്‍ അതിജീവിത സമൂഹത്തില്‍ നിന്നും അകന്ന്

ഇത്തരം കേസുകളില്‍ അതിജീവിത സമൂഹത്തില്‍ നിന്നും അകന്ന് പോകുന്ന അവസ്ഥയാണ് ഉള്ളത്. ആരെങ്കിലുമൊക്കെ അതിനെ തകർത്ത് പുറത്ത് വരണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആർക്കും സംഭവിക്കാവുന്ന ഒരു അപകടം മാത്രമാണ് ഇത്. ഇത്തരം കാര്യങ്ങളെ ആ രീതിയില്‍ കണ്ടാല്‍ ഊ അപകടം സംഭവിക്കുന്നവർക്ക് ഏറെ ആശ്വാസകരമാവുകയും ട്രോമയിൽ നിന്നും മുന്നേറാൻ സാധിക്കുകയും ചെയ്യും. ഇത് ഒരു ധീരമായ നിലപാട് തന്നെയാണെന്നും ആഷിഖ് അബു പറഞ്ഞു.

ഡബ്‌ള്യൂ സി സി തനിക്ക് ഒരുപാട് ധൈര്യം തന്നൂവെന്നും

ആഷിഖ് അബു ഉള്‍പ്പടേയുള്ളവർ തനിക്കൊപ്പം നിന്നുവെന്ന് നടിയും നേരത്തെ വ്യക്തമാക്കിയിരുന്നു. 'നീതിക്ക് വേണ്ടി പോരാടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഡബ്‌ള്യൂ സി സി തനിക്ക് ഒരുപാട് ധൈര്യം തന്നൂവെന്നും അതോടൊപ്പം തന്നെ പലരും തനിക്ക് സിനിമകളില്‍ അവസരം നിഷേധിക്കുകയും ചെയ്തൂ. പലരും എനിക്ക് മലയാള സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ തന്നെ എന്റെ പല സുഹൃത്തുക്കളും സിനിമയില്‍ അവസരം തരികയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, ഷാജി കൈലാസ്, ആഷിഖ് അബു അങ്ങനെ ഒരുപാട് പേര്‍ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു'- എന്നായിരുന്നു നടി പറഞ്ഞത്.

തനിക്ക് നേരിട്ട ദുരഃനുഭവങ്ങള്‍ വെളിപ്പെടുത്തുമ്പോഴും

അതേസമയം, തനിക്ക് നേരിട്ട ദുരഃനുഭവങ്ങള്‍ വെളിപ്പെടുത്തുമ്പോഴും താരത്തിന് നേരെ രൂക്ഷമായ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടന്നത്. മാധ്യമപ്രവർത്തക ധന്യ രാമചന്ദ്രന്‍ ഉള്‍പ്പടേയുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്. ഒരു യൂട്യൂബ് ചാനലിലാണ് ഭാവനയുടെ അഭിമുഖം കണ്ടുകൊണ്ടിരുന്നത്. അതിന്റെ കമന്റില്‍ പോലും ഈ സ്ത്രീയെ ആക്ഷേപിക്കുന്ന തരത്തിലാണ് കമന്റുകള്‍ വന്നുകൊണ്ടിരുന്നതെന്നാണ് ധന്യാ രാമചന്ദ്രന്‍ അഭിപ്രായപ്പെടുന്നത്.

സംഭവം നടന്ന് വര്‍ഷങ്ങള്‍ ഇത്രയും കഴിയുമ്പോഴും

'സംഭവം നടന്ന് വര്‍ഷങ്ങള്‍ ഇത്രയും കഴിയുമ്പോഴും, ഇത്രയും വലിയ ലൈംഗിക അതിക്രമം നടക്കുമ്പോഴും ഗൂഢാലോചനകള്‍ നടത്തി അതിജീവിതയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള സംസാരമാണ് ഒരു വിഭാഗം ആളുകള്‍ നടത്തുന്നത്. അതുപോലെ തന്നെയാണ് സിനിമ മേഖലയിലും. അവരുടെ അവസരങ്ങള്‍ നഷ്ടപ്പെടരുതെന്ന് കരുതി കൂടെ നിന്നവരുടെ പേരുകള്‍ അവര്‍ പറഞ്ഞു. ഡബ്ല്യൂസിസി, ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ എന്നിവരെക്കുറിച്ചൊക്കെ. നമ്മുടെ സമൂഹത്തിന്റെ പ്രതിഫലമാണ് സിനിമ മേഖല. അവിടെയും ഇങ്ങനെ തന്നെയാണ് ആളുകള്‍' ധന്യ രാമചന്ദ്രന്‍ റിപ്പോർട്ടർ ടിവിയിലെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

ക്യൂട്ട് അഹാനക്കുട്ടി...: വൈറാലായി അഹാന കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+