'തന്നെ വെറുതെ വിടുമെന്ന വിശ്വാസം ദിലീപിന് ഉണ്ടാവാം; അതിനായി ആളുകളെ ഇറക്കുകയും ചെയ്യും; പക്ഷെ..'
കൃത്യമായ തെളിവുകള്‍ ഇല്ലാത്തത് കൊണ്ടാണ് വെറുതെ വിടുന്നത്. അല്ലാതെ പൂർണ്ണ നിരപരാധി എന്നതുകൊണ്ടല്ല. ആ അനുകൂല്യം ദിലീപിനും ലഭിച്ചേക്കാം

ആറ് വർഷത്തോളമായി വിചാരണ തടവുകാരനായി ജയിലിന് അകത്താണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിക്ക് മുമ്പിലെത്തിയത്. എന്നാല്‍ ഈ കേസിനെ കേവലം ഒരു വ്യക്തിയുടെ മനുഷ്യാവകാശമായി കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് പ്രമുഖ അഭിഭാഷകയായ ആശ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നത്.
ഒരു വ്യക്തിയുടെ മനുഷ്യാവകാശത്തിന് അപ്പുറത്തേക്ക് ആ വ്യക്തി ഉപദ്രവിച്ചിട്ടുള്ള സ്ത്രീയുടേയും ഈ സമുഹത്തിന്റേയും കാര്യം പരിഗണിക്കണം. അദ്ദേഹം ഇനിയും അത്തരം ക്രൈം ചെയ്യാം. നേരത്തേയും ക്രൈമുകളില്‍ ഏർപ്പെട്ടതിന്റെ വിവരങ്ങളുണ്ട്. കേസിന്റെ വിചാരണ തീരാന്‍ ഇനി കുറച്ച് സമയം കൂടിയാണ് ബാക്കിയുള്ളത്. വിധി വരുന്നത് വരെ തടവുകാരനായി തുടരട്ടെ. അതിന് ശേഷം വിധിക്ക് അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോവട്ടെയെന്നാണ് എന്നെ പോലുള്ള സ്ത്രീ സമൂഹം ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ആശ ഉണ്ണിത്താന്‍ പറയുന്നു.

ദിലീപിനെ പിന്തുണച്ച മുന്‍ ഡിജിപി ശ്രീലേഖ
മുന്‍ ഡി ജി പി ശ്രീലേഖ റിട്ടയർഡ് ചെയ്ത് വന്നതിന് ശേഷമാണ് വല്യ കാര്യങ്ങള്‍ പറയുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സമയത്ത് അവരുടെ മുമ്പില്‍ വന്ന് കരഞ്ഞ് പറഞ്ഞ സ്ത്രീകള്‍ക്ക് ധൈര്യം കൊടുക്കുകയോ സ്വമേധയാ കേസെടുക്കുകയോ ചെയ്യാതെ പ്രതിക്ക് വേണ്ടി പുതപ്പും വിരിയുമൊക്കെ കൊണ്ടുനടന്ന ആളാണ്. അവരുടെ വാക്കുകളൊക്കെ നമുക്ക് എത്രത്തോളം എടുക്കാന്‍ സാധിക്കും. വലിയ രീതിയിലുള്ള കൃത്യവിലോപം ഉണ്ടായിട്ടുണ്ടെന്ന് അവരുടെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണെന്നും അഭിഭാഷക ചൂണ്ടിക്കാണിക്കുന്നു.

ഇത്തരം ആളുകളുടെ ക്രെഡിബിലിറ്റി വെച്ചുകൊണ്ടൊന്നുമല്ല ഈ കേസ് മുന്നോട്ട് പോവുന്നത്. ഈ കേസില്‍ വ്യക്തമായ രീതിയില്‍ കോടതിയില്‍ തെളിവുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സമയമാണ്. കോടതിക്ക് പുറത്തൊരു വിചാരണയ്ക്ക് ഞാന്‍ തയ്യാറല്ല. ഈ കേസിനെ കേവലം ഒരു വ്യക്തിയുടെ മനുഷ്യാവകാശമായി കണക്കാക്കാന്‍ സാധിക്കില്ല.

കൊച്ചു പെണ്‍കുട്ടിയെ ഇതിലേക്ക് വലിച്ചിഴച്ചില്ലേ
നേരത്തെ ഒരു വോയിസ് ക്ലിപ്പ് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ ജഡ്ജിയുടെ ഭർത്താവിന് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ഉണ്ടെങ്കില്‍ അത് തെറ്റാണെന്നും നമ്മള്‍ പറഞ്ഞിരുന്നു. അത് അല്ലാതെ അവരുടെ മകളെ കുറിച്ച് എവിടേയും പറഞ്ഞിട്ടില്ല. പക്ഷെ ഇന്ന് രാഹുല്‍ ഈശ്വർ സംസാരിക്കുമ്പോള്‍ ജഡ്ജിന്റെ മകളേയും ഇതിന് അകത്തേക്ക് പ്ലെയിസ് ചെയ്യുകയാണ്. അത് ഒരു രീതിയാണ്. കൊച്ചു പെണ്‍കുട്ടിയെ ഇതിലേക്ക് വലിച്ചിഴച്ചില്ലേയെന്നൊക്കെയുള്ള വളച്ചൊടിക്കലാണ് നടക്കുന്നതെന്നും ആശ ചൂണ്ടിക്കാണിക്കുന്നു.
ദിലീപും മീരയും വീണ്ടും ഒരു ക്യാമറക്ക് മുന്നില്‍: മിഷല്ലെയുടെ വിവാഹം ആഘോമാക്കി താരങ്ങള്‍

അടൂർ ഗോപാലകൃഷ്ണന്‍, മധു എന്നിവരുടെ കാര്യമൊക്കെ ആലോചിക്കുമ്പോള്‍ പാവം തോന്നുകയാണ്. ഒരു പ്രസ്താവന എഴുതികൊടുത്ത് വായിച്ച് പോവുന്ന ലെവലിലേക്ക് എത്തിക്കഴിഞ്ഞിട്ടുള്ള വയോധികരായി മാറിയ മനുഷ്യരാണ് അവർ. ഒരു കാലത്ത് അവർക്ക് റിബലിസം ഉണ്ടായിരുന്നു. അത് അവർ സിനിമകളിലൂടെയും അല്ലാതെയും കാണിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല.

കുറച്ച് ആളുകള്‍ ദിലീപ് ശരിയല്ല എന്ന് പറയുന്നു
ഇവരാരും ഈ കേസ് വായിക്കുകയോ പഠിക്കുകയോ ചെയ്തിട്ടില്ല. ഒരാള്‍ക്കും ഇക്കാര്യത്തില്‍ പുറത്ത് നിന്ന് അഭിപ്രായം പറയാന്‍ പറ്റില്ല. അങ്ങനെയങ്കില്‍ ഇവിടെ എന്തിനാണ് കോടതി. ഒരു പത്ത് ആളുകളെ വിളിച്ച് അവർ ദിലീപ് തെറ്റുകാരനല്ലെന്ന് പറയുന്നു. മറുവശത്ത് വേറെ കുറച്ച് ആളുകള്‍ ദിലീപ് ശരിയല്ല എന്ന് പറയുന്നു. അങ്ങനെയാണോ വേണ്ടത്. അതല്ലല്ലോ ഇവിടെ വേണ്ടതെന്നും ആശ അഭിപ്രായപ്പെടുന്നു.

പൊതുജനങ്ങളിലേക്ക് ദിലീപിന് ഇനി വരികയും കേസില്‍ വെറുതെ വിടുമെന്ന ഒരു വിശ്വാസവും ഉണ്ടായിരിക്കും. അത് ദിലീപിന്റെ പോസിറ്റിവ് ആറ്റിറ്റ്യൂഡും പ്രതീക്ഷയുമൊക്കെയായിരിക്കാം. അത് അദ്ദേഹത്തിന്റെ കാര്യം. അതിന് വേണ്ടി ആളുകളെ ഇറക്കുകയൊക്കെ ചെയ്യാം. മരിച്ചുപോയ കെ പി സി സി ലളിതയൊക്കെ സർക്കാർ വണ്ടിയില്‍ പോയിട്ടാണല്ലോ അദ്ദേഹത്തെ കാണുന്നത്. ഒരു സിറ്റിങ് എം എല്‍ എയും ദിലീപിനെ കാണാന്‍ പോയിട്ടുണ്ട്. ഇതൊക്കെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിന് വേണ്ടി ഈ ചർച്ചയില്‍ വന്ന് സംസാരിക്കുന്നത് അതിജീവിതമാരോടുള്ള പോരാട്ടത്തിന് ഒപ്പം നില്‍ക്കലാണ്.

തെളിവുകള്‍ ഇല്ലെങ്കില്‍ വെറുതെ വിടാം
നിങ്ങള്‍ ഒരു കൊലപാതകം ചെയ്താല്‍ കൃത്യമായ തെളിവുകളുടെ അഭാവം ഉണ്ടാവുന്ന എല്ലാ സന്ദർഭങ്ങളിലും നിങ്ങളെ വെറുതെ വിടും. കൃത്യമായ തെളിവുകള്‍ ഇല്ലാത്തത് കൊണ്ടാണ് വെറുതെ വിടുന്നത്. അല്ലാതെ പൂർണ്ണ നിരപരാധി എന്നതുകൊണ്ടല്ല. ആ അനുകൂല്യം ദിലീപിനും ലഭിച്ചേക്കാം. അതിന് അർത്ഥം ദിലീപ് നിരപരാധിയാണെന്ന ഒരു ക്ലീന്‍ ചിറ്റ് എഴുതികൊടുക്കലല്ല എന്ന കാര്യം നമ്മള്‍ ബോധ്യപ്പെടുത്തണം. ജയപരാജയങ്ങള്‍ കോടതിയില്‍ നടക്കുന്നത് തെളിവുകളുടെ തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും ആശ ഉണ്ണിത്താന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications