Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൂടുതല്‍ പിന്തുണ ദിലീപിനായിരുന്നു; അതുപോലെ തന്നെ തെളിവുകള്‍ മായ്ച്ച് കളയാനുള്ള പ്രാഗല്‍ഭ്യവും'

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇക്കാലത്തിനിടയില്‍ ഒരുപാട് ന്യൂനതകള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രമുഖ അഭിഭാഷക ബബില ഉമർഖാന്‍. പള്‍സർ സുനിയുടെ കത്തുമായി ബന്ധപ്പെട്ട കാര്യം തന്നെയാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. അതേകുറിച്ച് അറിയാത്ത ഒരു സാഹചര്യം ഉണ്ടായി. കേസിന്റെ ഒരു ഘട്ടം എത്തിയപ്പോള്‍ അഭിഭാഷകരെ തന്നെ സാക്ഷികളായി കൊണ്ടുവരേണ്ട അവസ്ഥയുമുണ്ടായി.

പലപ്പോഴും പറഞ്ഞ് കേട്ട മാഡം ആരാണെന്നും അറിയില്ല. അത്തരത്തില്‍ ഒരുപാട് ന്യൂനതകള്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ടെന്നും ബബില പറയുന്നു. സീ ന്യൂസ് മലയാളത്തിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടത്താൻ സി ബി ഐ

നടിയേക്കാള്‍ പിന്തുണ കൂടുതല്‍ കിട്ടിയിരുന്നത് പ്രതിയായ നടനായിരുന്നു. അതുപോലെ തന്നെ കേസിലെ തെളിവുകള്‍ മായ്ച്ച് കളയാനുള്ള പ്രാഗല്‍ഭ്യവും അവർക്കായിരുന്നു കൂടുതല്‍. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ പരിഗണനയിലിരിക്കെ കോടതി സമയത്തല്ലാതെയും തുറന്നു എന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടും വന്നുവെന്നും ബബില ഉമർഖാന്‍ പറയുന്നു.

സാരിയില്‍ ഇത്ര സുന്ദരിയായി വേറെയാരുണ്ട്: കറുപ്പിലാറാടി വിദ്യാ ബാലന്‍, വൈറല്‍ ചിത്രങ്ങള്‍

കേസ് സെഷന്‍സ് കോടതിയിലേക്ക് എത്തിയതിന്റെ

കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ കഴിയാത്തത് പൊലിസിന്റെ കഴിവില്ലായ്മ കൊണ്ടാണെന്ന് ഞാന്‍ പറയുന്നില്ല. പൊലീസ് ചില കഥകള്‍ കെട്ടിച്ചമച്ചിട്ട് ഈ നടനെതിരെ മാത്രം വരാനായിട്ട് എന്തെങ്കിലും കാരണമുണ്ടെന്ന് അദ്ദഹേത്തെ അനുകൂലിക്കുന്നവർക്ക് പറയാന്‍ സാധിക്കുമോ. കേരള പൊലീസ് എന്ന് പറയുന്നത് ഒരിക്കലും തെളിവ് കെട്ടിച്ചമച്ച് ഉണ്ടാക്കേണ്ട ആള്‍ക്കാർ അല്ല.

അധികാരമില്ലാത്ത കോടതിയില്‍ കേസ് നടക്കുന്ന കാര്യം കൃത്യമായ

48 മണിക്കൂറിന്റെ പണി 24 മണിക്കൂറുകൊണ്ട് എടുക്കുന്നവരാണ് പൊലീസിലുള്ളത്. ഇത്തരത്തില്‍ തിരക്കുള്ള പൊലീസിലെ ഒരു ശതമാനം ആളുകള്‍ തെളിവുകള്‍ കെട്ടിച്ചമച്ച് ഒരാള്‍ക്കെതിരെ ഇറങ്ങിയിരിക്കുന്നു. ബാക്കിയുള്ള 99 ശതമാനം ആളുകള്‍ നല്ല കൂറുള്ളവർ എന്നും പറയാന്‍ എങ്ങനെ സാധിക്കുന്നുവെന്നും അഭിഭാഷക ചോദിക്കുന്നു.

ജഡ്ജി മാറണം എന്നുള്ളതല്ല ആവശ്യം

വിചാരണ നീണ്ടു പോകുന്നതോടെ തെളിവുകള്‍ നശിച്ച് പോകാനുള്ള സാധ്യത കൂടുതലാണ്. ഇത് എപ്പോഴും പറയുന്ന കാര്യങ്ങളാണെങ്കിലും നമ്മുടെ സംവിധാനങ്ങളുടേയും രീതികളുടേയും കാര്യത്തില്‍ യാതൊരു മാറ്റവും വന്നില്ലെങ്കില്‍ ഒരു കാര്യവുമില്ല. എത്രയും പെട്ടെന്ന് തന്നെ കേസ് തീർക്കണമെന്ന നിർദേശം വരണം. അങ്ങനെയെങ്കില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുന്നത് കുറയും.

അതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത്

അതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വരുന്ന കുഞ്ഞ് വീഴ്ചകള്‍ പോലും ആ കേസിനെ ഒരുപാട് ബാധിക്കാറുണ്ട്. ഏത് ഉദ്യോഗസ്ഥന്‍ വേണം കേസ് അന്വേഷിക്കാന്‍, അവരുടെ യോഗ്യതയെന്ത് തുടങ്ങിയ കാര്യങ്ങളിലൊക്കെ പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊക്കെ പ്രാവർത്തികമാകുന്നുണ്ട് എന്നറിയില്ല. ചെറിയ വീഴ്ചകളൊക്കെ ഈ കേസിനെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്.

തെളിവുകള്‍ അതാത് സമയത്താണ് ഹാജരാക്കുക

തെളിവുകള്‍ അതാത് സമയത്താണ് ഹാജരാക്കുക. അല്ലാതെ മൊത്തം കേസില്‍ യാതൊരു തെളിവും ഇല്ലെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. പള്‍സർ സുനിയടക്കം മുന്നിലേക്ക് വന്ന് പറഞ്ഞ കാര്യങ്ങളൊക്കെ നമ്മുടെ മുന്നിലുണ്ട്. ഞാന്‍ ഒരു ഭാഗത്തിന്റേയും വക്താവല്ല. കാര്യങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കപ്പെടാതെ ഒരു നിശ്ചിത സമയ പരിധിക്കുള്ളില്‍ കേസിന്റെ വിചാരണ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ബബില ഉമർഖാന്‍ കൂട്ടിച്ചേർക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+