'മോഹന്‍ലാലിനെ കൂടി കേസിൽ വലിച്ചിടാനുള്ള ശ്രമം നടത്തി'; ഓഡിയോ പുറത്തുവരുമെന്ന് ബൈജു കൊട്ടാരക്കര
വധഗൂഢാലോചന കേസിൽ ഹൈക്കോടതി വിധി നീതിയുടെ വിജയമാണെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷനും അന്വേഷണ സംഘവും ആവര്‍ത്തിച്ച് പറഞ്ഞിട്ടും കൂടെയുള്ളവര്‍ ദിലീപിനെ ന്യായീകരിക്കാനും വെള്ളപൂശി നടക്കാനുമായിരുന്നു ശ്രമം നടന്നിരുന്നതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
'പൊന്നു ഭാവന ഇങ്ങനെ ചിരിക്കല്ലേ'...ഭാവനയുടെ കിടിലൻ ഫോട്ടോകൾ..ഏറ്റെടുത്ത് ആരാധകർ
മഞ്ജുവിനെ കൂടി കൊണ്ട് വന്ന് കേസില്‍ ഒരു ട്വിസ്റ്റ് നടത്താനാണ് രാമന്‍ പിള്ള നടത്തിയ നീക്കം.മോഹന്‍ലാലിനെ കൂടി കേസിൽ വലിച്ചിടാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബൈജു കൊട്ടാരക്കര. അദ്ദേഹത്തിന്റെ വാക്കുകളിലക്ക്

കോടതി വിധി നീതിയുടെ വിജയമാണ്. ഇത്രയും കാലം ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തവും സത്യസന്ധമാണെന്നും റിപ്പോര്‍ട്ടര്‍ ടിവി അന്ന് മുതല്‍ ഇന്ന് വരെ ഇതിന്റെ പുറകെ നിന്ന് ന്യായവും നീതിയും നാട്ടിൽ പുലരണമെന്ന് ഘോര ഘോരം വിളിച്ച് പറഞ്ഞതിന്റെ ചെറിയൊരു പര്യവസാനമാണ് വിധി.

കാരണം, വിധിക്ക് മുന്‍പ് നടന്ന നിരവധി നാടകങ്ങൾ നമ്മൾ കണ്ടതാണ്. ഈ ബാലചന്ദ്രകുമാര്‍ പറയുന്ന കാര്യങ്ങൾക്കൊന്നും അറ്റവും വാലുമില്ല, ഒരു കഷ്ണം ഓഡിയോ കൊടുത്താൻ അതാണോ തെളിവ് ഇങ്ങനെ പല ആരോപണങ്ങളായിരുന്നു.അന്വേഷണ ഉദ്യോഗസ്ഥര്‍ നൂലിൽ കെട്ടിയിറക്കിയ ആളാണ് ബാലചന്ദ്രകുമാര്‍ എന്നൊക്കെയായിരുന്ന ദിലീപ് വാദികളുടെ സംസാരം.

തെളിവ് എവിടെ എന്ന് ചോദിച്ചായിരുന്നു പലരും വന്ന് കോടതിയിൽ വിളിച്ച് പറഞ്ഞത്. തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷനും അന്വേഷണ സംഘവും ആവര്‍ത്തിച്ച് പറഞ്ഞിട്ടും കൂടെയുള്ളവര്‍ ദിലീപിനെ ന്യായീകരിക്കാനും വെള്ളപൂശി നടക്കാനുമായിരുന്നു നീക്കങ്ങൾ ഉണ്ടായിരുന്നത്.

വധഗൂഢാലോചന കേസിൽ കോടതിക്ക് മുമ്പാകെ എത്തിയ നിരവധി തെളിവുകള്‍ അപഗ്രഥിച്ച് തന്നെയാകും കോടതി ഇപ്പോൾ ഇത്തരനൊരു ഉത്തരവ് പുറപ്പെടുവിച്ചത്. 'മഞ്ജുവിനെ കൂടി കൊണ്ട് വന്ന് കേസില്‍ ഒരു ട്വിസ്റ്റ് നടത്താനാണ് രാമന്‍ പിള്ള നടത്തിയ നീക്കം. മഞ്ജു വാര്യർ കള്ള് കുടിക്കണമെന്ന് പറയണം എന്ന് അഭിഭാഷകൻ പറഞ്ഞ് പഠിപ്പിക്കുന്ന വീഡിയോ ആണ് ഇന്ന് പുറത്തുവന്നത്.

മഞ്ജു മദ്യപിക്കുന്നുണ്ടെന്ന് പറയണമെന്നാണ് അഭിഭാഷകൻ അനൂപിനോട് പറഞ്ഞത്.അപ്പോൾ അനൂപ് പറഞ്ഞത് ഇല്ലല്ലോ ചേച്ചി മദ്യപിക്കില്ലല്ലോ എന്നാണ്. എന്നാൽ അഭിഭാഷകൻ തറപ്പിച്ച് പറയുകയാണ് മഞ്ജു മദ്യപിക്കുമെന്ന്. ഇതിന്റെയൊക്കെ ഉദ്ദേശം എന്താണ് കള്ള് കുടിച്ച് തലയ്ക്ക് വെളിവില്ലാതെ പറയുന്ന വ്യക്തിയാണ് മഞ്ജുവെന്ന് വരുത്തി തീര്‍ക്കണം

അതുമാത്രമല്ല ഒരാളെ കൂടി അവര്‍ ഉദ്ധരിച്ചിട്ടുണ്ട്. ഓഡിയോ ഫുള്‍ വരുമ്പോള്‍ അവരെ കുറിച്ച് കേൾക്കാം.മോഹന്‍ലാലിനെ കൂടി വലിച്ചിടാന്‍ കൂടി ശ്രമിച്ചിട്ടുണ്ട് അവര്‍. ഇതിന്റെയൊക്ക ഉദേശമെന്ന് പറയുന്നത് മോഹന്‍ലാലിനെയും മഞ്ജു വാര്യറേയും ശ്രീകുമാര്‍ മേനോനെയൊക്കെ കൊണ്ട് വന്ന് മറ്റൊരു കഥ മെനയാനുള്ള ശ്രമത്തിലായിരുന്നു.

ഇവര്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് ഈ കേസുണ്ടാക്കിയെന്നാണ് അവര്‍ മൊഴി നല്‍കിയത്. ഇതിന്റെ ഉദ്ദേശം മഞ്ജുവിന്റേയും മോഹൻലാലിന്റേയുമെല്ലാം ക്രെഡിബിളിറ്റിയും ഇമേജും തകർക്കുകയെന്നതാണ്. മോഹൻലാലിലേക്ക് അന്വേഷണം പോയാൽ ചില ആളുകളൊക്കെ അതിന്റെ പിന്നാലെ പോയി ബഹളം ഉണ്ടാക്കും, ഇതൊക്കെയായിരുന്നു അവരുടെ ധാരണ.

ഇതിനിടയിൽ മറ്റൊരു കള്ളത്തരം നടന്നു. കാവ്യ മാധവനെ അവസാന നിമിഷം സാക്ഷിയായി കൊണ്ടുവരികയാണ്. കാവ്യയെ കുറിച്ചുള്ള ഓഡിയോ ആദ്യമായി പുറത്തുവിടുന്നത് ഇത്രയും നാൾ ദിലീപിനെ പിന്തുണച്ച ഒരു ഓൺലൈൻ ചാനലായിരുന്നു. ആ ഓഡിയോ പുറത്ത് കൊണ്ടുവന്നതിൻറെ ഉദ്ദേശം തന്നെ കേസ് വഴിതെറ്റിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. കാവ്യ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. എന്നാൽ ഓഡിയോ പുറത്തുവിട്ടതിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു.












Click it and Unblock the Notifications