Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യാ മാധവനോട് പൊലീസിന് വിരോധം ഉണ്ടാവേണ്ട കാര്യമെന്ത്: ബൈജു കൊട്ടാരക്കര പറയുന്നു

കൊച്ചി: നമ്മള്‍ വളരെ സത്യസന്ധമായും ഭയഭക്തി ബഹുമാനത്തോടെയും നോക്കിക്കാണുന്ന സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ എനിക്ക് വ്യത്യസ്തമായ അഭിപ്രായമാണ് ഉള്ളതെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ദിലീപ് പ്രതിയായ വധഗൂഡാലോചനക്കേസ് റദ്ദാക്കണമെന്ന ഹർജിയില്‍ കോടതി വിധി പറയാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ റിപ്പോർട്ടർ ടിവിയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ പൊലീസിന് ആരോടും വ്യക്തിപരമായ വിരോധം ഇല്ലെന്നും തെറ്റ് ചെയ്തവരാണെങ്കില്‍ ശിക്ഷിക്കപ്പെടേണ്ട അത്യാവശ്യമാണെന്നും റിപ്പോർട്ടർ ടിവിയിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് ഒരോ ദിവസവും കോടതിയില്‍ നിന്ന് വരുന്ന പരാമർശങ്ങള്‍

ഈ കേസുമായി ബന്ധപ്പെട്ട് ഒരോ ദിവസവും കോടതിയില്‍ നിന്ന് വരുന്ന പരാമർശങ്ങള്‍ അങ്ങനെയുള്ളതാണ്. വിചാരണക്കോടതിയില്‍ നിന്നും എന്താണ് ചോർന്നതെന്ന് ലാപ്ടോപ്പിലിട്ട് കാണിച്ച് കൊടുത്തിട്ട് പോലും അതിനെക്കുറിച്ചൊരു പരാമർശവും നടത്താതെ ബൈജു പൌലേസ് കൊടുത്ത അതേ റിപ്പോർട്ട് തന്നെയാണോ എ ഡി ജി പിയും തരുന്നതെന്ന പരാമർശമാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നാണ് അറിയാന്‍ സാധിച്ചത്. ഇങ്ങനെയൊക്കെ പോയാല്‍ എങ്ങനെയാണ് ഈ സംവിധാനങ്ങളെ വിശ്വസിക്കാന്‍ സാധിക്കുകയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

ശ്... ശ് ചേട്ടാ ഒന്ന് മാറി നില്‍ക്കേ.. ഞാനൊന്ന് പോകട്ടെ; വൈറലായി മഞ്ജുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

ഈ പ്രതിക്കെന്താണ് കൊമ്പുണ്ടോ? ഈ നാട്ടിലെ ആരാണവന്‍.

ഈ പ്രതിക്കെന്താണ് കൊമ്പുണ്ടോ? ഈ നാട്ടിലെ ആരാണവന്‍. ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ഇവനും കാവ്യാ മാധവനൊന്നും പോകില്ല. ഇങ്ങോട്ട് വന്ന് ചോദ്യം ചെയ്യണമെന്നാണ് അവശ്യം. എന്ത് പറഞ്ഞാലും കള്ളത്തെളിവുകളാണെന്നാണ് വാദം. ആദ്യം മുതലെ തെളിവുകള്‍ മൊത്തം നശിപ്പിക്കാന്‍ നടന്നവരാണ്. എന്നിട്ടാണ് ഇപ്പോള്‍ പറയുന്നത് പൊലീസ് കള്ളത്തെളിവ് ഉണ്ടാക്കുന്നുവെന്ന്.

കേസില്‍ കള്ളത്തെളിവ് ഉണ്ടാക്കലാണോ പൊലീസിന്റെ പണി.

കേസില്‍ കള്ളത്തെളിവ് ഉണ്ടാക്കലാണോ പൊലീസിന്റെ പണി. പൊലീസിന് എന്തിനാണ് ഇയാളോട് വിരോധം. കാവ്യാ മാധവനോട് പൊലീസിന് വിരോധം ഉണ്ടാവേണ്ട ആവശ്യമുണ്ടോ. ഇവർ വൃത്തികേട് ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ ഇവരും കൂട്ടാളികളും നൂറ് ശതമാനം അനുഭവിക്കണം. അല്ലാതെ കാശ് വാരിയെറിഞ്ഞത് കൊണ്ടോ, ആരെയെങ്കിലും പറഞ്ഞയച്ച് ചാനലിലിരുത്തി ബഹളം വെച്ചതുകൊണ്ടൊന്നും ഈ കേസ് തേഞ്ഞ് മാഞ്ഞ് പോവില്ലെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

കേസിലെ എഫ് ഐ ആർ റദ്ദാക്കണം അല്ലെങ്കില്‍ അന്വേഷണം സി ബി ഐക്ക്

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ എഫ് ഐ ആർ റദ്ദാക്കണം അല്ലെങ്കില്‍ അന്വേഷണം സി ബി ഐക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ഇത് രണ്ടും തള്ളിയ ഹൈക്കോടതി അന്വേഷണവുമായി പൊലീസിന് മുന്നോട്ട് പോവാമെന്ന് വ്യക്തമാക്കി.

എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചത്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ‌സം‌വിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. ദിലീപിന് പുറമെ അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭർത്താവ് സൂരാജ് തുടങ്ങിയ ആറ് പേരാണ് കേസില്‍ പ്രതികള്‍. കേസില്‍ നേരത്തെ ദിലീപിന് മുന്‍കൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചത്

കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍

കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിർത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായി കൂടുതല്‍ വിവിധ ശബ്ദരേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇതോടെയായിരുന്നു കേസ് റദ്ദാക്കിയില്ലെങ്കില്‍ സി ബി ഐക്ക് വിടണമെന്ന വാദം ദിലീപ് ഉയർത്തിയത്

സി ബി ഐക്ക് വിടാനുള്ള നീക്കത്തിന് തടയിടാനായി

സി ബി ഐക്ക് വിടാനുള്ള നീക്കത്തിന് തടയിടാനായി അന്വേഷണസംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് റദ്ദാക്കാനോ അന്വേഷണം സി ബി ഐക്ക് വിടാനോ കോടതി തീരുമാനിച്ചാല്‍ അത് ദിലീപിന് വലിയ വിജയമായിരിക്കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടാവാത്തത് അന്വേഷണ സംഘത്തിന് നല്‍കുന്ന ആശ്വാസം ചെറുതല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+