Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടിക്കൊപ്പം നില്‍ക്കുന്നവരെ ഒതുക്കി തീർക്കും: ദിലീപിന് വേണ്ടി പ്രവർത്തിക്കുന്നത് മാഫിയ സംഘം'

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യകേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. കേസിലെ വിചാരണ നടത്തുന്ന കോടതി ജഡ്ജിക്കെതിരെ നടത്തിയ പരാമർശത്തിലായിരുന്നു ഹൈക്കോടതി ബൈജു കൊട്ടാരക്കരയ്ക്കെതിരെ സ്വമേധയാ കേസെടുത്തത്.

കേസ് പരിഗണിച്ചു കൊണ്ടിരിക്കുമ്പോള്‍ കോടതി മുറിയില്‍ വെച്ചു ബൈജു കൊട്ടാരക്കരയുടെ മൊബൈല്‍ ഫോണ്‍ റിങ് ചെയ്തതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. അതേസമയം കോടതിയലക്ഷ്യകേസ് സംബന്ധിച്ച് വിവിധ ചാനലുകളില്‍ വരുന്ന പല വാർത്തകളും സത്യമല്ലെന്നാണ് ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ ഒരു ചാനലില്‍ ചർച്ചയ്ക്ക് ഇരുന്നപ്പോള്‍

നേരത്തെ ഒരു ചാനലില്‍ ചർച്ചയ്ക്ക് ഇരുന്നപ്പോള്‍ വിചാരണ കോടതിയെ മോശമായി പറഞ്ഞു എന്നാണ് എനിക്കെതിരായി ഉള്ള കുറ്റമായി കോടതിയില്‍ നിന്ന് കിട്ടിയ നോട്ടീസിലുള്ളത്. അക്കാര്യവും ഞാന്‍ പറഞ്ഞ കാര്യങ്ങളും പരിശോധിച്ചപ്പോള്‍ ഞാന്‍ പറയാത്ത പല കാര്യങ്ങളും അതിലുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ഞാന്‍ ഈ പറയുന്നത് എന്റെ സ്വന്തം വാക്കുകളല്ലെന്ന്

ഞാന്‍ ഈ പറയുന്നത് എന്റെ സ്വന്തം വാക്കുകളല്ലെന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു. അതിജീവനം എന്ന സംഘടന സുപ്രീംകോടതിയില്‍ കൊടുത്ത ഹർജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഞാന്‍ പറഞ്ഞത്. ഹർജിയില്‍ ജഡ്ജിയില്‍ പേരെടുത്ത് പറഞ്ഞെങ്കിലും പേരുപോലും പറയുന്നില്ലെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയുള്ള കാര്യങ്ങളാണ് ഞാന്‍ ചർച്ചയില്‍ ഉന്നയിച്ചത്.

എഫ് എസ് എല്‍ ലാബില്‍ നിന്നും കിട്ടിയ റിപ്പോർട്ട് രണ്ട്

എഫ് എസ് എല്‍ ലാബില്‍ നിന്നും കിട്ടിയ റിപ്പോർട്ട് രണ്ട് വർഷമായിട്ട് വിചാരണ കോടതിയില്‍ ഇരിക്കുന്നു, അത് ഇന്നേവരെ പുറത്ത് കൊടുക്കാനോ, പ്രോസിക്യൂഷനെയോ മേല്‍ക്കോടതികളേയോ അറിയിക്കാന്‍ തയ്യാറായിട്ടില്ല. അത് നീതിന്യായ വ്യവസ്ഥതയിലെ ശരിയായ കാര്യമാണോയെന്നും ഞാന്‍ ചോദിച്ചിരുന്നു. ആ നിലപാടില്‍ എനിക്ക് ഇന്നും ഒരു മാറ്റവും ഇല്ല. അക്കാര്യത്തില്‍ എന്ത് വന്നാലും എനിക്കൊരു പ്രശ്നവും ഇല്ലെന്നും അദ്ദേഹം പറയുന്നു.

കോടതിയോട് അന്നും ഇന്നും ബഹുമാനം

കോടതിയോട് അന്നും ഇന്നും ബഹുമാനം ഉള്ളയാളാണ് ഞാന്‍. കോടതിയലക്ഷ്യം നടത്തണമെന്നോ ഏതെങ്കിലും ജഡ്ജിയെ പരിഹസിക്കണമെന്നോ എന്നൊന്നും എനിക്കില്ല. നീതി ന്യായ വ്യവസ്ഥയില്‍ വളരെ ഭംഗിയായി നീതിന്യാം നടക്കണം എന്ന് ആഗ്രഹമുള്ള ഒരു പൌരന്‍ മാത്രമാണ് ഞാന്‍. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ ഞാന്‍ വിളിച്ച് പറഞ്ഞത്.

ഇന്നത്തെ ഈ സംഭവത്തോടെ ചില ഓണ്‍ലൈന്‍

ഇന്നത്തെ ഈ സംഭവത്തോടെ ചില ഓണ്‍ലൈന്‍ ചാനലുകളൊക്കെ എന്തൊക്കെയോ വിളിച്ച് പറയുകയാണ്. ദിലീപിന്റെ പിആർ വർക്കുകള്‍ ഒരുവഴിയില്‍ കൂടെ അങ്ങനെ നടന്നുകൊണ്ടിരിക്കുകയാണ്. ഹൈക്കോടതിയിലെ ചില വക്കീലന്മാർ ഉള്‍പ്പെടുന്ന പിആർ വർക്ക് ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയാണ്. കോടതിയിലിരിക്കുന്ന കേസായതിനാല്‍ അത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു.

women Chief Ministers: മലയാളിയായ വനിതാ മുഖ്യമന്ത്രിയെ അറിയുമോ? മുഖ്യമന്ത്രി പദത്തിലെത്തിയ ആ 16 വനിതകളെ അറിയാം

ഞാന്‍ ഈ പറഞ്ഞതില്‍ എന്തെങ്കിലും കോടതിക്ക്

ഞാന്‍ ഈ പറഞ്ഞതില്‍ എന്തെങ്കിലും കോടതിക്ക് അതൃപ്തിയായി തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. തന്റെ നിലപാടില്‍ ഒരു മാറ്റവും ഇല്ല. സഹോദരിയായ ആ കുട്ടിക്ക് വേണ്ടി എങ്ങനെയൊക്കെ നിന്നോ, അതുപോലെ കേസിന്റെ അവസാനം വരെ തുടരുമെന്നതില്‍ സംശയമില്ല. ഈ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ആളുകളെ കേസ് കൊടുത്തോ, മറ്റേതെങ്കിലും തരത്തിലോ ഒതുക്കി കളയാമെന്ന് വിചാരിച്ച് നില്‍ക്കുന്ന ഒരു മാഫിയ സംഘം നിലനില്‍ക്കുന്നുണ്ടെന്ന് എനിക്ക് ഇന്ന് മനസ്സിലായെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+