ദിലീപുമായി ബന്ധമില്ലെന്ന് ജയില്‍ മോചിതനായ പ്രതി; സുനിയെ അറിയാം, കേസില്‍ പോലീസ് കുടുക്കി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനി ജയിലില്‍ കഴിയുന്നത് ഒരു പ്രതി മാത്രമാണ്. പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍. കേസിലെ മറ്റു പ്രതികളെല്ലാം ജാമ്യത്തിലിറങ്ങിയ കാര്യം ചൂണ്ടിക്കാട്ടിയാണ് പള്‍സര്‍ സുനി ഇപ്പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സുനിക്ക് വൈകാതെ ജാമ്യം ലഭിച്ചേക്കുമെന്നാണ് നിയമരംഗത്തുള്ളവര്‍ പറയുന്നത്. വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന കാര്യമാണ് സുനി ചൂണ്ടിക്കാട്ടിയത്.
അതിനിടെ, കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച നാലാം പ്രതി വിജീഷ് ഇന്ന് വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ദിലീപുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ...

2017 ഫെബ്രുവരി 17ന് രാത്രിയാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ വാഹനം ഓടിച്ചിരുന്ന വ്യക്തിയെ ആണ് കേസില്‍ ആദ്യം അറസ്റ്റ് ചെയ്തത്. ശേഷമാണ് പള്‍സര്‍ സുനിയെയും വിജീഷിനെയും പിടികൂടിയത്. ഇരുവരും കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലായിരുന്നു അറസ്റ്റ്. പിന്നീട് പ്രതിപ്പട്ടികയില്‍ ദിലീപിന്റെ പേര് കൂടി വന്നതോടെ കേസിന്റെ ഗൗരവം മാറി.

കേസില്‍ ജാമ്യം ലഭിക്കാത്ത പ്രതി പള്‍സര്‍ സുനി മാത്രമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. വിചാരണ നീണ്ടുപോകുകയാണെന്നും ജാമ്യം നല്‍കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിജീഷ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സമാനമായ ആവശ്യം തന്നെയാണ് സുനി ഇപ്പോള്‍ സുപ്രീംകോടതിയിലും ഉന്നയിച്ചിരിക്കുന്നത്.
Recommended Video

കഴിഞ്ഞ മാസം ആദ്യത്തിലാണ് രണ്ടാം പ്രതി മാര്‍ട്ടിന് ഹൈക്കോടതി ജാമ്യം നല്‍കിയത്. നടിയുടെ വാഹനം ഓടിച്ചിരുന്നത് ഇയാളാണ്. നടിയുടെ നീക്കങ്ങള്‍ സുനി മനസിലാക്കിയത് മാര്‍ട്ടിനെ വച്ചായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ നടിയെ പോലെ താനും അക്രമികളുടെ ഇരയാണെന്ന് മാര്‍ട്ടിന്‍ പറയുന്നു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് മാര്‍ട്ടിന് ജാമ്യം കിട്ടിയത്.

അങ്കമാലിയിലെത്തിയപ്പോള്‍ സുനിയും സംഘവും സഞ്ചരിച്ച വാഹനം താനോടിച്ച വാഹനത്തിലിടിച്ചു. കുറച്ച് ദൂരം കൂടി മുന്നോട്ട് പോയപ്പോള്‍ സുനിയുടെ വാഹനം കുറുകെയിട്ട് നിര്‍ത്തുകയായിരുന്നു. സുനിയുടെ സംഘത്തില്‍ നിന്ന് തനിക്കും മര്‍ദ്ദനമേറ്റുവെന്നും മാര്‍ട്ടിന്‍ പറഞ്ഞിരുന്നു. കേസിലെ മൂന്നാം പ്രതിയായ മണികണ്ഠന് കഴിഞ്ഞ നവംബറിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.

മണികണ്ഠനും മാര്‍ട്ടിനും ജാമ്യം ലഭിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് വിജീഷ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് വിജീഷ് ഇന്ന് വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ദിലീപുമായി തനിക്ക് ബന്ധമില്ലെന്ന് വിജീഷ് പറയുന്നു. എന്നാല്‍ സുനിയെ നേരത്തെ അറിയാമെന്നും വിജീഷ് മാധ്യമങ്ങളോട് പറഞ്ഞു.
പൊട്ടിച്ചിരിച്ച് രശ്മിക മന്ദാന; ഈ ചിരിക്ക് പിന്നില്‍ ഒരു രഹസ്യമുണ്ട്... കാണാം ചിത്രങ്ങള്‍

ദിലീപുമായി തനിക്ക് ബന്ധമില്ല. പള്‍സര്‍ സുനിയുമായി സൗഹൃദമുണ്ടായിരുന്നു. കേസിനെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. എന്നെ പോലീസ് പിടിച്ചുകൊണ്ടുവന്നു. കേസ് തലയില്‍ വച്ചു. പോലീസിന് എല്ലാം പറയാലോ. പള്‍സര്‍ സുനിയുമായി മുന്നേ ഒരു ചെറിയ ബന്ധമുണ്ടായിരുന്നുവെന്നും വിജീഷ് പറഞ്ഞു. അതേസമയം, സുനിയാണ് മറ്റുള്ളവരെ കൃത്യം ചെയ്യാന്‍ ഏകോപിപ്പിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ ആരോപിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലേക്ക് കടക്കുന്ന വേളയിലാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ദിലീപിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ പരിചയമുണ്ട് എന്നായിരുന്നു ആരോപണം. സുനി സഞ്ചരിച്ചുവെന്ന് പറയുന്ന ദിലീപിന്റെ കാര്‍ അടുത്തിടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.












Click it and Unblock the Notifications