'ബാലചന്ദ്രകുമാറിന്റെ ടാബ് നഷ്ടപ്പെട്ടു,ശബ്ദരേഖ സുരാജിന്റെ കൈവശം എങ്ങനെ എത്തി?അന്വേഷിക്കണമെന്ന് പ്രോസിക്യൂഷന്‍
കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് വഴിയൊരുക്കിയ ശബ്ദരേഖകള്‍ ശേഖരിച്ചിരുന്ന ലാപ്‌ടോപ് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി എന്‍ സുരാജിന്റെ പക്കലുണ്ട് എന്ന് പ്രോസിക്യൂഷന്‍. വിചാരണ കോടതിയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. ഈ ലാപ്‌ടോപ് കണ്ടെത്തുന്നതിനായി അന്വേഷണം നടത്തണം എന്നും പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിച്ചു.
നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപും സംഘവും നടത്തിയ ഗൂഢാലോചനകളും സംഭാഷണങ്ങളും റെക്കോര്‍ഡ് ചെയ്ത ടാബ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ പക്കല്‍ നിന്നു നഷ്ടപ്പെട്ടു എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. എന്നാല്‍ അതിലെ ഓഡിയോ ഫയലുകള്‍ ഇപ്പോള്‍ സുരാജിന്റെ പക്കലുള്ള ലാപ്‌ടോപ്പിലേക്ക് മാറ്റിയതിന് ശേഷമാണ് അത് പെന്‍ഡ്രൈവിലേക്ക് ശേഖരിച്ചത് എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ശബ്ദരേഖകളില്‍ കൃത്രിമം നടത്തിയിട്ടുണ്ട് എന്ന് പ്രതിഭാഗം കഴിഞ്ഞ ദിവസം കോടതിയില്‍ വാദിച്ചിരുന്നു. ഇതിനിടെയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. അതേസമയം ബാലചന്ദ്രകുമാര്‍ ശബ്ദരേഖ ശേഖരിക്കാന്‍ ഉപയോഗപ്പെടുത്തിയ ലാപ്‌ടോപ് ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ കൈവശം എങ്ങനെ എത്തി എന്ന കാര്യം പ്രോസിക്യൂഷന്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇത് അന്വേഷണ പരിധിയിലുള്ള കാര്യമാണ് എന്നും ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട് എന്നും പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിച്ചു. വോയ്സ് ക്ലിപ്പുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ ഏത് ഉപകരണമാണ് ഉപയോഗിച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരുത്തണം എന്ന് കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. വോയ്സ് ക്ലിപ്പുകള്‍ ഇപ്പോള്‍ നിലവിലില്ലാത്ത സാംസംങ് ടാബ്ലെറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബി സുനില്‍ കുമാര്‍ പറഞ്ഞത്.

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിന്റെ 8 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശം അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കും എന്ന് പ്രതിഭാഗം അറിയിച്ചു. 2014 മുതല്‍ ബാലചന്ദ്രകുമാറിനെ സിനിമാ സംവിധായകനെന്ന നിലയില്‍ ദിലീപിന് അറിയാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഭീഷണി സന്ദേശങ്ങളെ തുടര്‍ന്ന് 2021 ഏപ്രില്‍ മുതല്‍ ബാലചന്ദ്രകുമാറിന്റെ ഫോണ്‍ നമ്പര്‍ ദിലീപ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.

അതിനിടെ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ കൂട്ടാളിയായ ജി ശരത്തിനെ അറസ്റ്റ് ചെയ്ത കാര്യം വിചാരണ കോടതിയെ അറിയിച്ചിരുന്നില്ല. എന്തുകൊണ്ടാണ് ശരത്തിന്റെ അറസ്റ്റ് അറിയിക്കാതിരുന്നത് എന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജിയില്‍ ജൂണ്‍ 14 ന് വീണ്ടും വാദം തുടരും. അതേസമയം നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈം ബ്രാഞ്ചിന് ഹൈക്കോടതി കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഇതിന്റെ വിചാരണ ജൂലൈ 16 ലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണം എന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു.

ഈ നടപടി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹാഷ് വാല്യു സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കണം എന്ന വിചാരണ കോടതിയുടെ ആവശ്യമാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. കേസില്‍ ഇപ്പോള്‍ തുടരന്വേഷണം നടക്കുകയാണെന്നും ഈ സാഹചര്യത്തില്‍ ഇടപെടാന്‍ കോടതിയ്ക്ക് അധികാരമില്ലെന്നും വിചാരണ ഘട്ടത്തില്‍ മാത്രമാണ് തെളിവ് കോടതിയ്ക്ക് പരിശോധിക്കാനാവൂ എന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ഇതൊക്കെ എങ്ങനെ വിശേഷിപ്പിക്കും ഇനിയാ.... സൗന്ദര്യം എന്നാല്‍ നിങ്ങളാണ്












Click it and Unblock the Notifications