Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയില്‍ നിന്നും പുറത്താക്കാന്‍ ശ്രമം; നടന്‍ പിന്മാറി, അതിന് പിന്നിലെ കളി അറിയാം: ബാലചന്ദ്രകുമാർ

നേരത്തെ ദിലീപ് നായകനാവുന്ന ഒരു ചിത്രവും ബാലചന്ദ്രകുമാർ പ്ലാന്‍ ചെയ്തിരുന്നു

dileep

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാന്‍ ഇടപെടലുണ്ടായെന്ന ആരോപണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ രോഗാവസ്ഥ മുതലെടുത്ത് അടുപ്പക്കാരായ ചിലർ മുഖേനെ സ്വാധീനം ചെലുത്താന്‍ സമ്മർദ്ദം നടത്തിയെന്നാണ് ആരോപണം.

എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. മലയാളി വാർത്തയെന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലിപിനെ കുരുക്കിയ ബാലചന്ദ്രകുമാർ

ദിലിപിനെ കുരുക്കിയ ബാലചന്ദ്രകുമാർ

തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് ഇപ്പോള്‍ എനിക്ക് പറയാനാവില്ല. അക്കാര്യങ്ങളൊക്കെ ഞാന്‍ പറയും. കോടതിയിലെ നടപടികളൊക്കെ കഴിയട്ടെ. ചില കാര്യങ്ങള്‍ പറയാനുണ്ട്. അത് എന്തായാലും ഞാന്‍ പറയും. പക്ഷെ ഇപ്പോഴില്ല. ഇനിയുള്ള വിസ്താരം എവിടെയാണ് എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്നും ബാലചന്ദ്രകുമാർ പറയുന്നു.

കേസിന്റെ തുടക്കം മുതല്‍ പറഞ്ഞത്

കേസിന്റെ തുടക്കം മുതല്‍ പറഞ്ഞത്

ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. കേസിന്റെ ആദ്യ ഘട്ടത്തിലാണ് ചില സാക്ഷികള്‍ കൂറുമാറിയത്. രണ്ടാം ഘട്ടത്തില്‍ ഇതുവരെ അങ്ങനെ ഒരു സംഭവം ഉണ്ടായതായി എനിക്ക് അറിയില്ല. ഞാന്‍ പറയേണ്ട കാര്യങ്ങളില്‍ അധികവും കോടതിയില്‍ പറഞ്ഞു കഴിഞ്ഞു. ഇനി നാല് ദിവസത്തെ വിചാരണ കൂടി മാത്രമേയുള്ളു. കേസിന്റെ തുടക്കം മുതല്‍ എന്താണോ ഞാന്‍ പറയുന്നത് അത് തന്നെയാണ് ഇപ്പോഴും പറയുന്നത്.

ശബദ്ം കുറച്ച് ഉയർത്തി സംസാരിക്കാന്‍

ശബദ്ം കുറച്ച് ഉയർത്തി സംസാരിക്കാന്‍

ശബദ്ം കുറച്ച് ഉയർത്തി സംസാരിക്കാന്‍ സാധിക്കില്ലെങ്കിലും കോടതിക്ക് മനസ്സിലാവുന്ന ഭാഷയിലും ശബ്ദത്തിലും മൊഴികൊടുക്കും എന്നതില്‍ യാതൊരു സംശയമില്ല. ഈ കേസ് വന്നതിന് ശേഷം സിനിമ മേഖലയില്‍ നിന്നും എന്നെ പുറത്താക്കാനുള്ള ശ്രമം ശക്തമായി നടക്കുന്നുണ്ടെന്നുള്ളത് സത്യമാണ്. അതേകുറിച്ചും ഞാന്‍ പിന്നീട് വിശദമായി കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും സംവിധായകന്‍ പറയുന്നു.

Hair care: പ്രമേഹം മുടിക്കും വില്ലന്‍: മുടികൊഴിച്ചില്‍ വർധിക്കും, പക്ഷെ പരിഹാരമുണ്ട്

രണ്ട് സിനിമകള്‍ ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു

രണ്ട് സിനിമകള്‍ ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു

രണ്ട് സിനിമകള്‍ ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ രണ്ട് പദ്ധതിയുമായി എനിക്ക് മുന്നോട്ട് പോവാതിരിക്കാനുള്ള ബുദ്ധിമുട്ടുണ്ടാക്കി. ഞാന്‍ കഥപറഞ്ഞുറപ്പിച്ച നായക നടനെ സ്വാധീനിച്ച് പിന്നിലോട്ട് കൊണ്ടുപോവാനുള്ള ശ്രമം നടത്തി. പക്ഷെ അദ്ദേഹം ഉപേക്ഷിച്ച് പോയില്ല. പലകാരണങ്ങാള്‍ വൈകിപോയി. എന്തായാലും സിനിമ ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ്.

ഞാന്‍ ഒരു നടനെ കാസ്റ്റ് ചെയ്താല്‍

ഞാന്‍ ഒരു നടനെ കാസ്റ്റ് ചെയ്താല്‍

ഞാന്‍ ഒരു നടനെ കാസ്റ്റ് ചെയ്താല്‍ ആദ്യം അദ്ദേഹം ഓക്കെയാണ്. എന്നാല്‍ തൊട്ട് അടുത്ത ആഴ്ച പറയുന്നു ചില ബുദ്ധിമുട്ടുകളുണ്ടെന്ന്. അതെല്ലാം വേറെ നാടകമാണെന്ന് മനസ്സിലാക്കാന് പഠിക്കേണ്ടതില്ലാലോ. അത്തരത്തില്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്റെ ഭാഗത്ത് നിന്നുള്ള ശ്രമങ്ങളുമായി ഞാനും മുന്നോട്ട് പോവുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

എനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയും

എനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയും

ഇതുവരെ 11 ദിവസത്തെ വിചാരണ പൂർത്തിയായി. ശേഷിക്കുന്ന 4 ദിവസം കൃത്യമായി കോടതിയില്‍ വിചാരണയ്ക്ക് ഹാജരാവും. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഞാന്‍ പറയും. ശബ്ദവും ഓർമ്മ ശക്തിയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, പറയണ്ട കാര്യങ്ങളില്‍ നിന്നും ഒരിഞ്ച് പിന്നോട്ട് പോയിട്ടില്ല. പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായും ശക്തമായും കോടതിക്ക് മുന്നില്‍ പറയും. അതിലൊന്നും ഒരു മാറ്റവും ഇല്ലെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+