ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നെഞ്ച് വിരിച്ച് നിൽക്കട്ടെ, വിചാരണ കഴിഞ്ഞാൽ പലതും പറയാനുണ്ട്'

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു അടക്കം ഒരിക്കൽ വിസ്തരിച്ചവരെ വിസ്തരിക്കരുതെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ നിന്നും കനതത് തിരിച്ചടിയാണ് ദിലീപ് നേരിട്ടത്. സാക്ഷി വിസ്താരത്തിൽ ഇടപെടാനാകില്ലെന്നായിരുന്നു സുപ്രീം കോടതി വ്യക്തമാക്കിയത്. ഇതോടെ പ്രോസിക്യൂഷന്റെ അപേക്ഷയിൽ ആരെ വിസ്തരിക്കണമെന്നത് സംബന്ധിച്ച് വിചാരണ കോടതി നിലപാടെടുക്കും. അതേസമയം സുപ്രീം കോടതി വിധയെ സ്വാഗതം ചെയ്യുകയാണ് കേസിലെ സുപ്രധാന സാക്ഷികളിലൊരാളായ ബാലചന്ദ്രകുമാർ.ആരെ വിസ്തരിക്കണമെന്ന് പറയാൻ ദിലീപിന് എന്ത് അവകാശമാണുള്ളതെന്നും ബാലചന്ദ്രകുമാർ ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ വാക്കുകളിലേക്ക്

ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ
നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യരെ വിസ്തരിക്കാം എന്ന സുപ്രീം കോടതി വിധി സന്തോഷം നൽകുന്നതാണ്. ആരെ വിസ്തരിക്കണം വിസ്തരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് പ്രതിയല്ലല്ലോ. നമ്മളൊക്കെ സാധാരണക്കാരല്ലേ, അതുകൊണ്ട് തന്നെ സുപ്രീം കോടതി വിധി കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത്. മഞ്ജുവിനെ വിസ്തരിക്കേണ്ടെന്ന് ദfലീപ് പറയേണ്ട കാര്യമില്ലല്ലോ. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരെ വിസ്തരിക്കണം വിസ്തരിക്കേണ്ട എന്ന് പറയേണ്ട കാര്യമില്ലല്ലേ, ആരെ വേണമെങ്കിലും വിസ്തരിച്ചോളൂ , എത്ര വേണമെങ്കിലും വിസ്തരിച്ചോളൂ എന്ക്ക് പ്രശ്നമില്ലെന്നല്ലേ പറയേണ്ടത്'

അയാൾ ധൈര്യപൂർവ്വം നിയമത്തെ നേരിടണം
തെറ്റ് ചെയ്തിട്ടില്ലാത്ത ആളുകൾ നെഞ്ച് വിരിച്ച് നിൽക്കണം, അയാൾ ധൈര്യപൂർവ്വം നിയമത്തെ നേരിടണം. ആരോഗ്യ അവസ്ഥ മോശമായിട്ടും മാധ്യമങ്ങളിലൂടെ ഞാൻ പ്രതികരിക്കാൻ ഒരു കാരണമുണ്ട്. ദിലീപ് സുപ്രീം കോടതിയിൽ എഴുതി കൊടുത്തത് ബാലചന്ദ്രകുമാർ കോടതിയെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു അസുഖം അഭിനയിക്കുകയാണെന്നൊക്കെയാണ്. എനിക്ക് പ്രശ്നമൊന്നുമില്ല ചാനലിന് അഭിമുഖം കൊടുക്കുന്നുവെന്നൊക്കെയാണ് പറഞ്ഞത്. സംസാരിക്കാൻ എനിക്ക് പ്രശ്നം ഉണ്ടെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടില്ല'

ദിലീപ് സുപ്രീം കോടതിയിൽ പറഞ്ഞത്
' മറ്റ് പ്രശ്നങ്ങളാണ് ഞാൻ നേരിടുന്നത്. അതിന്റെ എല്ലാ രേഖകളും വിചാരണ കോടതിയിൽ ഹാജരാക്കിയിരുന്നു. അതെല്ലാം പരിശോധിച്ച് കഴിഞ്ഞു എന്നിട്ടും ദിലീപ് സുപ്രീം കോടതിയിൽ പറഞ്ഞത് എനിക്ക് അസുഖം ഒന്നുമില്ല, വിചാരണ നീട്ടുന്നതിന് വേണ്ടി മനപ്പൂർവ്വം ബാലചന്ദ്രകുമാർ അഭിനയിക്കുകയാണെന്ന്. ഇപ്പോൾ മാധ്യമങ്ങൾ എന്റെ ബൈറ്റ് എടുക്കുന്നത് പോലും ആശുപത്രിയിൽ വെച്ചാണ്.ഡയാലിസിസ് കഴിഞ്ഞ് ഇറങ്ങുകയാണ് ഞാൻ.

വിസ്തരിക്കാൻ ബാക്കിയുണ്ട്
എന്നെ വിസ്തരിക്കേണ്ടത് ബാക്കിയുണ്ട്. രോഗാവസ്ഥയിൽ എനിക്ക് ദൂരയാത്ര പാടില്ല, അതിനാൽ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റുമോ അല്ല വീഡിയോ കോൺഫറൻസ് വഴിയാകുമോയെന്നത് വിചാരണ കോടതിയാണ് തീരുമാനം എടുക്കേണ്ടത്. അതിന് ശേഷമായിരിക്കും ബാക്കിയുള്ള നടപടികൾ. വിചാരണ വീഡിയോ കോൺഫറൻസ് വഴിയാക്കണമോയെന്നത് പരിശോധിക്കാൻ വിചാരണ കോടതിയോട് ഹൈക്കോടതി നിർദ്ദേശിച്ചെന്നാണ് അറിയാൻ സാധിച്ചത്.

വിചാരണ കഴിഞ്ഞാൽ പല കാര്യങ്ങളും പറയാനുണ്ട്
എന്നാൽ നേരിട്ടുള്ള വിസ്താരമാണ് താത്പര്യം. വീഡിയോ കോൺഫറൻസ് വഴി വിസ്തരിക്കുന്നത് എനിക്ക് തൃപ്തികരമല്ല.
എന്തായാലും കോടതി തീരുമാനിക്കുന്നത് അതുപോലെ അനുസരിക്കാൻ ബാധ്യസ്ഥനണ്.ഇപ്പോൾ കേസിനെ കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. എന്‌റെ ഭാഗം വിചാരണ കഴിഞ്ഞാൽ പല കാര്യങ്ങളും പറയാനുണ്ട്'












Click it and Unblock the Notifications