'ഭീമൻ രഘുവിന് മാത്രം അറിയുന്നൊരു ദിലീപ് ഇല്ല,അദ്ദേഹം ദിലീപിനെ പിന്തുണയ്ക്കുന്നത് അതുകൊണ്ട് മാത്രം';അഡ്വ മിനി
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു നടൻ ഭീമൻ രഘു സ്വീകരിച്ചിരുന്നത്. ദിലീപ് സ്വന്തമായി തെറ്റ് ചെയ്യുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ചില സുഹൃത്തുക്കളുമായി ചേർന്ന് അദ്ദേഹം വഴി തെറ്റിയേക്കാമെന്നുമായിരുന്നു ഭീമൻ രഘുവിന്റെ വാക്കുകൾ.
'ദാവണി.. മുല്ലപ്പൂ..കുപ്പിവള';ഇന്നത്തെ വൈറൽ ലുക്ക് അനുശ്രീ അങ്ങ് തൂക്കി...ഒടുക്കത്തെ വൈറൽ
എന്നാൽ ദിലീപിനെ പിന്തുണച്ച താരത്തിനെതിരെ ഇപ്പോൾ രൂക്ഷവിമർശനം ഉയർത്തുകയാണ് അഡ്വ ടിബി മിനി. പ്രതിയെ പിന്തുണച്ച ഭീമൻ രഘു അദ്ദേഹത്തിന്റെ സംസ്കാരമാണ് കാണിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. ന്യൂസ് 7 മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മിനിയുടെ വിമർശനം.അവരുടെ വാക്കുകളിലേക്ക്

'ഭീമൻ രഘു അദ്ദേഹത്തിന്റെ സംസ്കാരമാണ് കാണിക്കുന്നത്. എല്ലാ സമയത്തും റേപ്പിസ്റ്റ് ആയി അഭിനയിച്ച് കേരളത്തിന്റെ സമൂഹത്തിൽ കൃത്യമായിട്ടുള്ള സ്ത്രീവിരുദ്ധനായി നിൽക്കുന്ന ക്യാരക്ടർ ആണ് ഭീമൻ രഘു.സിനിമയിൽ വില്ലൻമാരായി അഭിനയിക്കുന്ന എല്ലാവരും ജീവിതത്തിൽ യഥാർത്ഥ വില്ലൻമാകായിരിക്കണമെന്നില്ല.പക്ഷേ ഭീമൻ രഘുവിന്റെ സംസാരത്തിലൂടെ അദ്ദേഹതിന് സ്ത്രീകളോടുള്ള യഥാർത്ഥത്തിലുള്ള സമീപമനാണ് വന്നിരിക്കുന്നത്'.
'

'നേരത്തേ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പക്ഷം പിടിക്കുന്ന നിരവധി പേർ ഉണ്ടായിരുന്നു.നേരത്തേ അത് 80 ശതമാനം ആയിരുന്നെങ്കിൽ ഇന്ന് അത് 20 അല്ലേങ്കിൽ 30 ശതമാനമായി കുറഞ്ഞിട്ടുണ്ട്.സത്യങ്ങൾ ജനം അറിയുന്നു എന്നതാണ് അതിന്റെ കാര്യം. എനിക്ക് അറിയുന്ന ദിലീപ് എന്ന് പറഞ്ഞാൽ അദ്ദേഹത്തിന് മാത്രം അറിയുന്ന ദിലീപാണ്'.

'സമൂഹത്തിന് അറിയുന്ന ദിലീപ് എന്നത് റേപ്പിന് കൊട്ട്വേഷൻ കൊടുത്ത വളരെ മോശക്കാരനായിട്ടുള്ള വ്യക്തിയാണ്. ദിലീപ് തെറ്റുകാരനാണെന്ന് തിരിച്ചറിഞ്ഞാൽ പോലും ദിലീപിന്റെ പക്ഷത്ത് നിൽക്കണമെന്ന് വിചാരിക്കുന്നത് കൊണ്ട് മാത്രമാണ് ഭീമൻരഘു അങ്ങനെ സംസാരിക്കുന്നത്. അല്ലാതെ ഭീമൻരഘുവിന് മാത്രം അറിയുന്നൊരു ദിലീപ് ഇല്ല'.

'നമ്മുക്ക് ആർക്കും അറിയാവുന്ന ആളല്ല ദിലീപ്. ദിലീപിനെതിരെ കുറ്റം ചുമത്തിയത് കേരളത്തിലെ അന്വേഷണ സംവിധാനമാണ്. ആ സംവിധാനത്തിൽ ഒരാൾ പ്രതിയായെന്ന് പറഞ്ഞാൽ പ്രതി തന്നെയാണ്',അഡ്വ മിനി പറഞ്ഞു.

ഒരു അഭിനേതാവെന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും ദിലീപ് കുറ്റം ചെയ്തതായി കരുതുന്നില്ലെന്നായിരുന്നു സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ ഭീമൻ രഘു പറഞ്ഞത്. സംഭവത്തിന് ശേഷം ദിലീപിനെ വിളിച്ച് സംസാരിച്ചതായും കൊച്ചിയിൽ ദിലീപിന്റെ വീട്ടിൽ പോയതായും ഭീമൻ രഘു പറഞ്ഞിരുന്നു.

ദിലീപുമായി താൻ സിനിമ ചെയ്തിട്ടുണ്ട്. തനിക്കൊരു സഹോദരനെ പോലെയാണ് അദ്ദേഹം. അത്തരമൊരു ആളിൽ നിന്നും തെറ്റ് പ്രതീക്ഷിക്കുന്നില്ല. സുഹൃത്തുക്കൾ ദിലീപിനെ വഴി തെറ്റിച്ചെന്ന് വരാം എന്നും ഭീമൻ പറഞ്ഞിരുന്നു. അതേസമയം ഭീമൻ രഘുവിനെ കൂടാതെ നടൻമാരായ കൊല്ലം തുളസി, മധു എന്നിവരെല്ലാം നടനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ദിലീപ് അങ്ങനെ ചെയ്തിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല മറിച്ചൊരു വാർത്ത വരാൻ ആഗ്രഹിക്കുന്നുമില്ലായെന്നായിരുന്നു നടൻ മധുവിന്റെ പ്രതികരണം. രാത്രിയായാൽ ആരും പരിചയമില്ലാത്തവരുടെ കൂടെ വാഹനത്തിൽ പോകാറില്ല. പഴയ നടിമാർ പോലും രാത്രിയിൽ അപരിചിതരോടൊപ്പം സഞ്ചരിക്കാറില്ലെന്നും ആക്രമിക്കപ്പെട്ട നടി വണ്ടിയിൽ കയറുമ്പോൾ വീട്ടുകാരെങ്കിലും ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും മധു കുറ്റപ്പെടുത്തിയിരുന്നു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications