കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ ആത്മവിശ്വാസത്തില്‍ അതിജീവിത; ആ ആവശ്യം അംഗീകരിക്കപ്പെട്ടേക്കും, ദിലീപിന് തിരിച്ചടിയാവുമോ

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ മൂന്ന് കോടതിയില്‍ നിന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതില്‍ അപാകതയെന്ന വാദം ശക്തമാക്കാന്‍ അതിജീവിതയും പ്രോസിക്യൂഷനും. കേസ് തുടക്കം മുതല്‍ പരിഗണിച്ചുകൊണ്ടിരുന്ന കോടതിയില്‍ തന്നെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യവുമായി അതിജീവിത ഹൈക്കോടതിക്ക് മുമ്പില്‍ എത്തിയതിന് പ്രേരകമായത് സുപ്രീംകോടതിയുടെ പുതിയ വിധിയാണെന്നാണ് വിലയിരുത്തുന്നത്.

കേസിലെ ഈ ആവശ്യത്തില്‍ സുപ്രീംകോടതിയുടെ വിധി തനിക്ക് ഗുണകരമാവുമെന്നാണ് അതിജീവിത കരുതുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള ഒരു കേസിലെ വിധിയാണ് അതിജീവിതയുടെ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം.

'ദിലീപ് നിരപരാധിയെങ്കിൽ എന്തിന് ഇത് ചെയ്തു'; 10 ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ'ദിലീപ് നിരപരാധിയെങ്കിൽ എന്തിന് ഇത് ചെയ്തു'; 10 ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ

ലൈംഗീക പീഡന കേസുകളിലെ വിചാരണ സ്വതന്ത്രവും

ലൈംഗീക പീഡന കേസുകളിലെ വിചാരണ സ്വതന്ത്രവും സുതാര്യവുമായിരിക്കണമെന്നായിരുന്നു സുപ്രീംകോടതി മധ്യപ്രദേശില്‍ നിന്നുള്ള കേസ് പരിഗണിച്ചുകൊണ്ട് വ്യക്തമാക്കിയത്. വിചാരണ അതിജീവിതയ്ക്ക് ഉപദ്രവകമാകരുത്. ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം. മാന്യമായിട്ടായിരിക്കണം വിചാരണ നടപടികള്‍ നടത്തേണ്ടതെന്നും
ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ് ,ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചിരുന്നു.

ദേവദൂതർ പാടി.. മഞ്ജു വാര്യർ ആടി; ആരാധകർക്കൊപ്പം പൊളിച്ചടുക്കി ലേഡീ സൂപ്പർ സ്റ്റാറും, ചിത്രം വൈറല്‍

ആ സമയത്ത് പുറത്ത് ഇറങ്ങി നില്‍ക്കാന്‍ പറയണം

താന്‍ നേരിട്ട പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിതയെന്ന വസ്തുത വിചാരണ കോടതി കണക്കിലെടുക്കണം. മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതെയിരിക്കാന്‍ വിചാരണക്കോടതി നടപടി സ്വീകരിക്കണം. ഇതിനുള്ള സജ്ജീകരണങ്ങള്‍ കോടതി മുറിയില്‍ ഒരുക്കണം. അതിന് സാധ്യമായില്ലെങ്കില്‍ പ്രതിയോട് ആ സമയത്ത് പുറത്ത് ഇറങ്ങി നില്‍ക്കാന്‍ പറയണം. വിചാരണയ്ക്കിടെ പീഡനം സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

ജുഡീഷ്യല്‍ ഓഫീസര്‍ അതിജീവിതയുടെ കാര്യത്തില്‍

ജുഡീഷ്യല്‍ ഓഫീസര്‍ അതിജീവിതയുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ നല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിന്യായം ഹൈക്കോടതിയില്‍ താന്‍ കൊടുത്ത അപേക്ഷയില്‍ തുണയാകുമെന്നാണു അതിജീവിതയുടെ പ്രതീക്ഷ. ഹൈക്കോടതി അപേക്ഷ തള്ളിയാല്‍, സുപ്രീംകോടതിയെ സമീപിക്കാനാണു നടിയുടെ നീക്കം. മധ്യപ്രദേശ് കേസിലെ വിധിന്യായവും കോടതിയില്‍ അതിജീവിത ചൂണ്ടിക്കാട്ടും.

വിചാരണ കോടതിയിലെ വനിതാ ജഡ്ജിയില്‍നിന്നു മറ്റൊരു

വിചാരണ കോടതിയിലെ വനിതാ ജഡ്ജിയില്‍നിന്നു മറ്റൊരു വനിതയായ തനിയ്ക്കു നീതി ലഭിക്കില്ലെന്ന ചിന്തയാണു നടിയ്ക്ക് ഇപ്പോഴുള്ളത്. ഇത് പലപ്പോഴും അതിജീവിത കോടതിയില്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വനിത ജഡ്ജി തന്നെ വേണമെന്ന ആവശ്യം നേരത്തെ അതിജീവിത തന്നെ ഉന്നയിച്ചതാണെങ്കിലും പുരുഷ ജഡ്ജിയായാലും മതിയെന്നും അവർ വ്യക്തമാക്കുന്നു. പ്രതിഭാഗം വക്കീല്‍പോലും ചോദിക്കാത്ത രീതിയിലാണു ജഡ്ജി തന്നോടു ചോദിക്കുന്നതെന്നും അതിജീവിത നേരത്തെ പരാതിപ്പെട്ടിരുന്നു.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ സ്‌പെഷ്യല്‍ കോടതിയില്‍

കേസുമായി ബന്ധപ്പെട്ട രേഖകള്‍ സ്‌പെഷ്യല്‍ കോടതിയില്‍ നിന്ന് മാറ്റരുത് എന്നാണ് അതിജീവത ഹർജിയിലുടെ വ്യക്തമാക്കുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമാണ് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അതിജീവിത പറയുന്നു. പ്രത്യേക കോടതിയില്‍ നടന്ന് കൊണ്ടിരിക്കുന്ന വിചാരണ, വിചാരണ കോടതി ജഡ്ജ് പ്രിന്‍സിപ്പില്‍ ജഡ്ജായി മാറിയ സാഹചര്യത്തില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് കോടതി ഉത്തരവിന് വിരുദ്ധമാണ് എന്നാണ് അതിജീവിതയുടെ വാദം.

അതിനിടെ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം

അതിനിടെ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ ദിലീപിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. തെളിവ് നശിപ്പിക്കല്‍, സ്വാക്ഷികളെ സ്വാധീനിച്ചു എന്ന് തുടങ്ങിയ കാര്യങ്ങളിലൂടെ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും ഇതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമാണ് ക്രൈംബ്രാഞ്ച് ആവശ്യം. നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലും നടന്‍ ദിലീപ് പ്രതിയാണ്.

English summary
Dileep actress case: court may accept the demand of Atijeevta not to change the court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X