'സര്‍ക്കാര്‍ ഇപ്പോഴും ഇരയ്ക്കൊപ്പം, ജനങ്ങളുടെ മുന്നില്‍ കേസ് അന്വേഷണത്തിന്റെ അനുഭവമുണ്ട്'; ടിപി രാമകൃഷ്ണന്
കൊച്ചി : കേരളത്തിലെ ഏത് സ്ത്രീ പീഡന കേസ് എടുത്ത് പരിശോധിച്ചാലും സര്‍ക്കാര്‍ എപ്പോഴും ഇരയോടൊപ്പമാണ് നിന്നിട്ടുള്ളതെന്ന് സി പി എം നേതാവ് ടി പി രാമകൃഷ്ണന് . പൊലീസിന്റെ അന്വേഷണത്തില്‍ അല്പം പോലും വീഴ്ച വരുത്താതെ മുമ്പോട്ട് കൊണ്ടു പോയതിന്റെ അടിസ്ഥാനത്തിലാണ് വിസ്മയ കേസില്‍ ശ്രദ്ധേയമായ വിധി ഉണ്ടായിട്ടുള്ളത് .
ബോളിവുഡ് താരങ്ങള്‍ വഴിമാറിനില്‍ക്കും; അനഘ...നിങ്ങള്‍ മാസാണ്, വൈറല്‍ ചിത്രങ്ങള്‍
കുറ്റവാളിക്ക് രക്ഷപ്പെടാന്‍ ഒരു പഴുതും ലഭിച്ചിട്ടില്ല. കേരളത്തിലെ സര്‍ക്കാര്‍ ഒരു കേസ് കൈകാര്യം ചെയ്തതിലുള്ള ഏറ്റവും അവസാനത്തെ ഉദാഹരണമാണെന്ന് ടി പി രാമകൃഷ്ണന് വ്യക്തമാക്കി . വണ്‍ ഇന്ത്യ മലയാളത്തിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത് .
Recommended Video


നടിയെ ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാരിന്റെ സമീപനം മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. ആക്രമണത്തിനിരയായ സ്ത്രീ നല്കിയ പരാതിയെല്ലാം മുഖവിലയ്ക്കെടുത്ത് നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ട്. ആരോപിക്കപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ കഴിയേണ്ട സ്ഥിതിയെല്ലാം കേരളത്തിലുണ്ടായിട്ടുണ്ട്. ഇപ്പോഴും ഇരയോടൊപ്പം തന്നെയാണ് സര്‍ക്കാരെന്ന് ടി പി രാമകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.

ഇരയ്ക്ക് അനുകൂലമായ നിലപാടാണ് കേസ് അന്വേഷണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുക. അതില്‍ ഒരു വീഴ്ചയും വരില്ല എന്നത് സര്‍ക്കാരിന് വേണ്ടി മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയതാണ്. അതുകൊണ്ട് ഒരു ആശങ്കയും അക്കാര്യത്തില്‍ വേണ്ട. ഇതൊക്കെ ചൂണ്ടിക്കാണിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുണ്ട്. അതില്‍ ജനങ്ങള്‍ അകപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ മുന്നില്‍ കേസ് അന്വേഷണത്തിന്റെ അനുഭവങ്ങളുണ്ട്. സത്യസന്ധവും വസ്തുതാപരവുമായ അന്വേഷണമാണ് നടക്കുന്നത്. അങ്ങനെയാണ് കോടതി കുറ്റവാളികളെ ശിക്ഷിക്കുന്നതിലേക്ക് എത്തുന്നത്. അതാണ് കേരളത്തിലെ അനുഭവം. അതില്‍ നിന്ന് വ്യത്യസ്തമായ ഒരു നില വരാനെ പോകുന്നില്ല.

ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയില്‍ ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധാരണയുണ്ടാകും സംശയമുണ്ടാകും. അത് ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതെന്നും ടി പി രാമകൃഷ്ണന് പറഞ്ഞു. അതേസമയം, നടിയെ ആക്രമിച്ച കേസിനെ കുറിച്ച് എം എം മണി നടത്തിയ പരാമര്‍ശത്തെ കുറിച്ചും ടി പി രാമകൃഷ്ണന് അഭിപ്രായപ്പെട്ടു.

എം എം മണി വളരെ ശുദ്ധഗതിക്കാരനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. അദ്ദേഹം ഇരയ്ക്കെതിരായ പ്രതികരണം അല്ല നടത്തിയത്. അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഒരിക്കലും എം എം മണി ഇരയ്ക്ക് എതിരായ ഒരു നിലപാട് സ്വീകരിക്കുന്ന പ്രശ്നമില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണ മാത്രമാണെന്ന് ടി പി രാമകൃഷ്ണന് പറഞ്ഞു.

അതേസമയം, നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണെന്നാണ് എം എം മണി കഴിഞ്ഞ ദിവസം പറഞ്ഞത്. വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 'കേസ് എന്നൊക്കെ പറഞ്ഞാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്.

നമുക്ക് അത് സംബന്ധിച്ച് എല്ലാമൊന്നും പറയാന്‍ പറ്റില്ല. കേസെടുക്കാനും അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും കോടതിയില്‍ ഹാജരാക്കാനും നിലപാടെടുത്തോ എന്നതാണ് പ്രശ്നം. ബാക്കിയൊക്കെ കോടതിയിലെ വിചാരണയും വാദകോലാഹലവുമൊക്കെയാണെന്നും എം എം മണി പറഞ്ഞിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications