ഇനി 'മുങ്ങി നടക്കാനാകില്ല'... ദിലീപിന്റെ അനിയന്‍ ചൊവ്വാഴ്ച എത്തണം; കാവ്യയ്ക്ക് അല്‍പ്പംകൂടി സമയം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഹാജരാകുന്നില്ലെന്ന് ആക്ഷേപമുള്ള ദിലീപിന്റെ സഹോദരനും അളിയനും വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ആലുവ പോലീസ് ക്ലബ്ബിലെത്തണമെന്നാണ് നിര്‍ദേശം. വീട്ടില്‍ നോട്ടീസ് പതിച്ചിട്ടും ഇരുവരും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കവെയാണ് ഹാജരാകാമെന്ന് ഇരുവരും അറിയിച്ചിരിക്കുന്നത്.
തുടര്‍ന്നാണ്് പുതിയ നോട്ടീസ് നല്‍കിയത്. തിങ്കളാഴ്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ചോദ്യം ചെയ്യും. കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ചൊവ്വാഴ്ചയ്ക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ...

ദിലീപിനൊപ്പം പല ഘട്ടങ്ങളിലും പറഞ്ഞുകേട്ട പേരുകളാണ് സഹോദരന്‍ അനൂപിന്റെതും സഹോദരീ ഭര്‍ത്താവ് സുരാജിന്റെതും. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലിലും ഇവരെ കുറിച്ച് പരാമര്‍ശമുണ്ട്. വധഗൂഢാലോചന കേസില്‍ ദിലീപിന്റെ ഫോണിനൊപ്പം സുരാജിന്റെ ഫോണും പോലീസ് പരിശോധിച്ചിരുന്നു. സുരാജിന്റെ ഫോണില്‍ നിന്ന് നിര്‍ണായകമായ ശബ്ദരേഖ പോലീസിന് ലഭിച്ചിരുന്നു.

കാവ്യമാധവനെ പേര് പരാമര്‍ശിക്കുന്ന ശബ്ദരേഖ കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരുന്നു. സുരാജിന്റെ ശബ്ദമാണിതെന്നാണ് പോലീസ് പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലേക്ക് വീണ്ടും കാവ്യമാധവന്റെ പേര് ചര്‍ച്ചയായത് ഈ ശബ്ദരേഖയിലൂടെയാണ്. സുരാജിനെയും അനൂപിനെയും നേരത്തെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിനിടെയും വധഗൂഢാലോചന കേസിന്റെ അന്വേഷണത്തിനിടെയും ലഭിച്ച പുതിയ തെളിവുകള്‍ സംബന്ധിച്ചാണ് അനൂപിനോടും സുരാജിനോടും ചോദിച്ചറിയുക. ദിലീപ്, ശരത്ത് എന്നിവരെ വധഗൂഢാലോചന കേസില്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ സംബന്ധിച്ചും അനൂപിനോട് ചോദിക്കും.

അതേസമയം, തിങ്കളാഴ്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സായ് ശങ്കറെ ചോദ്യംചെയ്യാന്‍ ഒരുതവണ വിളിപ്പിച്ചിരുന്നു എങ്കിലും തടസം പറയുകയായിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചത്. ദിലീപിന്റെ ഫോണിലെ രേഖകള്‍ നീക്കം ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് സായ് ശങ്കര്‍.

ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കിയ രേഖകള്‍, ഫോണില്‍ കണ്ട വിവരങ്ങള്‍ എന്നിവയെല്ലാം സായ് ശങ്കറില്‍ നിന്ന് ചോദിച്ചറിയും. ഒരുപക്ഷേ, ഇയാളുടെ രഹസ്യമൊഴി ശേഖരിക്കാനും സാധ്യതയുണ്ട്. വധഗൂഢാലോചന കേസില്‍ ഏഴാം പ്രതിയാണ് സായ് സങ്കര്‍. ഇയാളെ ചോദ്യം ചെയ്ത ശേഷമാണ് അനൂപിനെയും സുരാജിനെയും ചോദ്യം ചെയ്യുക. ശേഷം കാവ്യമാധവനെ ചോദ്യം ചെയ്യും.

ചൊവ്വാഴ്ചയ്ക്ക് ശേഷമാകും കാവ്യമാധവനെ ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. കാവ്യ കേസില്‍ സാക്ഷിയാണ് എന്നതാണ് പ്രത്യേകത. സാക്ഷിയായ വനിതയെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്നാണ് ചട്ടം. ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് കാവ്യ പറയുന്നു. എന്നാല്‍ മറ്റെവിടെയെങ്കിലും വച്ച് ചോദ്യം ചെയ്യാമെന്ന് ക്രൈംബ്രാഞ്ചും പറയുന്നു.
ഇതെന്താ പുലിത്തോലോ? ജാന്‍വി കപൂറിന്റെ പുതിയ ചിത്രം വൈറല്‍

പ്രൊജക്ടറും മറ്റു സാങ്കേതിക സൗകര്യങ്ങളും വച്ചാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. ചോദ്യം ചെയ്യലിനിടെ ബാലചന്ദ്രകുമാറിനെ വിളിപ്പിക്കാനും അന്വേഷണ സംഘം ആലോചിക്കുന്നു. ഈ രണ്ട് കാര്യങ്ങള്‍ക്കും ആലുവയിലെ ദിലീപിന്റെ വീട്ടില്‍ തടസങ്ങളുണ്ടെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. മറ്റു സ്ഥലങ്ങള്‍ കാവ്യമാധവന്‍ നിര്‍ദേശിച്ചില്ലെങ്കില്‍ കാവ്യയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കുകയോ, ആലുവയിലെ വീട്ടിലെത്തി ചോദ്യം ചെയ്യുകയോ ആണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ള വഴി.












Click it and Unblock the Notifications