Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ സുഹൃത്തുക്കളിലേക്ക് പോലീസ്; സിനിമാ രംഗത്തുള്ളവരെ വിളിപ്പിക്കും, കത്ത് പരിശോധിക്കുന്നു...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി ലഭിച്ച ക്രൈംബ്രാഞ്ച് സംഘം നടപടികള്‍ വേഗത്തിലാക്കി. ഒട്ടേറെ പേരെ പോലീസിന് ചോദ്യം ചെയ്യാനുണ്ട്, നിരവധി രേഖകള്‍ പരിശോധിച്ച് തെളിവുകള്‍ ക്രമീകരിക്കണം, കാവ്യമാധവനെ വീണ്ടും ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്. ദിലീപിന്റെ ബന്ധുക്കളായവരെയും വിളിപ്പിക്കാനാണ് ആലോചന.

ഇനിയും കോടതിയില്‍ നിന്ന് സമയം അധികമായി ലഭിക്കില്ലെന്ന് പോലീസിന് അറിയാം. ജൂലൈ പകുതിയോടെ അന്തിമ അന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും സമര്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ ഘട്ടത്തിലാണ് ഒരു നിമിഷം പോലും പാഴാക്കാതെ അന്വേഷണ സംഘം കരുനീക്കം വേഗത്തിലാക്കുന്നത്. ഇതാകട്ടെ ദിലീപിന് ആശങ്കയുണ്ടാക്കുന്നതുമാണ്....

1

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കാവ്യമാധവനെ ചോദ്യം ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ പല വെളിപ്പെടുത്തലുകളിലും ചില ശബ്ദരേഖകളിലും കാവ്യയെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരങ്ങള്‍ തേടുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

2

സിനിമാ മേഖലയിലുള്ളവരടക്കം ദിലീപിപിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ അടുത്ത നീക്കം. നടി ആക്രമിക്കപ്പെട്ട സംഭവത്തിലേക്ക് എത്തിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണിത്. കൂടാതെ സിനിമാ രംഗത്തുള്ളവരല്ലാത്ത ദിലീപിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്‌തേക്കും. ചോദ്യം ചെയ്യേണ്ടവരുടെ നീണ്ട പട്ടികയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്.

3

മഞ്ജുവാര്യരെയും കാവ്യമാധവനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. മഞ്ജുവാര്യരില്‍ നിന്ന് എല്ലാ വിവരങ്ങളും പോലീസ് ശേഖരിച്ചു കഴിഞ്ഞു. എന്നാല്‍ കാവ്യ മാധവനില്‍ നിന്ന് പല ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംശയകരമായ കാര്യങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്തി വ്യക്തത വരുത്തുകയാണ് ഇനി ചെയ്യുക.

4

ആയിരത്തിലധികം ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച് തീര്‍പ്പാക്കേണ്ടതുണ്ട് എന്നതാണ് ക്രൈംബ്രാഞ്ചിന് മുന്നിലുള്ള വെല്ലുവിളി. ബാലചന്ദ്രകുമാര്‍ നല്‍കിയ പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധനാ ഫലം കേസില്‍ നിര്‍ണായകമാണ്. മൊബൈലില്‍ നിന്ന് വീണ്ടെടുത്ത വീഡിയോ, ഓഡിയോ ക്ലിപ്പുകള്‍, ഫോട്ടോകള്‍ എന്നിവയുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് പരിശോധന തുടരുകയാണ്.

നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹത്തിന് 30 പേര്‍ക്ക് മാത്രം ക്ഷണം; അതിഥികള്‍ ഇവരാണ്

5

തുടരന്വേഷണം കഴിഞ്ഞ ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഇതിന് ശേഷം 112 സാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ട്. ഏഴ് സ്ഥലങ്ങളില്‍ പരിശോധന നടത്തി. കൊച്ചിയിലെ ഫ്‌ളാറ്റിലെ പരിശോധനയും ഇതില്‍പ്പെടും. 187 രേഖകളാണ് പിടിച്ചെടുത്തിട്ടുള്ളത്. ആറ് പേരുടെ ശബ്ദ സാംപിളുകള്‍ പരിശോധനയ്ക്ക് അച്ചുവെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചു.

6

കേസില്‍ വളരെ നിര്‍ണായകമായി കരുതുന്നതാണ് ദിലീപിന് പള്‍സര്‍ സുനി ജയിലില്‍ നിന്ന് അയച്ചു എന്ന് പറയുന്ന കത്ത്. കേസുമായി ബന്ധപ്പെട്ട സുപ്രധാന സൂചനകള്‍ ഈ കത്തിലുണ്ടത്രെ. ഇത് ആരാണ് എഴുതിയത് എന്നറിയാന്‍ കൈയ്യക്ഷര പരിശോധന നടത്തുകയാണ്. കൂടാതെ 11 മൊബൈല്‍ ഫോണുകളുടെ കോള്‍ വിവരങ്ങള്‍ അറിയാന്‍ ടെലികോം കമ്പനികളില്‍ നിന്ന് റിപ്പോര്‍ട്ട് തേടേണ്ടതുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.

7

ഒന്നര മാസത്തിനിടെ ഒരുപിടി കാര്യങ്ങളാണ് കേസില്‍ അന്വേഷണ സംഘത്തിന് ചെയ്തു തീര്‍ക്കാനുള്ളത്. അന്വേഷണത്തിന് ഇനിയും സമയം അനുവദിക്കരുതെന്നും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. മൂന്ന് മാസം സമയം ക്രൈംബ്രാഞ്ച് തേടിയപ്പോള്‍ കോടതി ഒന്നര മാസമാണ് അനുവദിച്ചിട്ടുള്ളത്. ഇനിയും സമയം നീട്ടി നല്‍കാന്‍ സാധ്യതയില്ല. അതുകൊണ്ടുതന്നെ വേഗത്തില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+