വിഐപിയെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്; ദിലീപിന് കുരുക്ക് മുറുകുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്താണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയാണ് ശരത്തിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റാണ് ശരത്തിന്റേത്. നടിയെ ആക്രമിച്ച കേസിലെ 'വി ഐ പി' ശരത് ആണെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിച്ചത് ശരത്താണ് എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. കേസിലെ സാക്ഷി ശരത്തിനെ തിരിച്ചറിഞ്ഞു എന്നും ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. നേരത്തെ കേസില്‍ നിര്‍ണായകമായി ദിലീപിന്റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖ പുറത്ത് വന്നിരുന്നു. കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തു എന്നാണ് ഇതില്‍ പറഞ്ഞിരുന്നത്.

അറസ്റ്റ് ചെയ്ത ശരത്തിനെ ആലുവ പൊലീസ് ക്ലബ്ബിലെത്തിച്ചു. വധ ഗൂഢാലോചന കേസിലെ വി ഐ പി എന്നാണ് ശരത് അറിയപ്പെടുന്നത്. ദിലീപിന്റെ ബന്ധുവിന്റെ ഫോണില്‍ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയിലാണ് വീണ്ടെടുത്തത്. ശബ്ദ സാംപിള്‍ പരിശോധിച്ചാണ് ശരത് ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു എന്ന് കണ്ടെത്തിയത്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദിലീപിനെതിരെ രംഗത്ത് വന്നതിനു പിന്നാലെയാണ് ക്രൈം ബ്രാഞ്ച് സംഘം ശരത്തിനെതിരെ അന്വേഷണം ആരംഭിച്ചത്.

നേരത്തെ അന്വേഷണം തന്നിലേക്ക് നീങ്ങുന്നത് തിരിച്ചറിഞ്ഞ ശരത് മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാക്കി മുങ്ങിയിരുന്നു. പിന്നീട് ശരത് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത് സൂര്യ ഹോട്ടല്‍സ് ഉടമയുമാണ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാകുമ്പോള്‍ ദിലീപിനൊപ്പം തന്നെ ഉണ്ടായിരുന്ന വ്യക്തിയാണ് ശരത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ശരത് ദിലീപിന്റെ വീട്ടില്‍ എത്തിച്ചു എന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് ദിലീപും സുഹൃത്തുക്കളും ചേര്‍ന്ന് ഇത് പരിശോധിച്ചു എന്നുമായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്.

അതോടൊപ്പം തന്നെ അഭിഭാഷകര്‍ ദൃശ്യങ്ങള്‍ പലതവണ കണ്ടിട്ടുള്ളതായുള്ള ശബ്ദരേഖകളും പുറത്തുവന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ശരത് ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി എന്നും പിന്നീട് ദൃശ്യങ്ങള്‍ നശിപ്പിച്ചു എന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ബാലചന്ദ്രകുമാറിന്റെ മൊഴിയിലാണ് ദിലീപിന്റെ വീട്ടില്‍ എത്തിയ 'വി ഐ പി' എന്ന് ശരതിനെ വിശേഷിപ്പിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസിലും ശരത് ദിലീപിനൊപ്പം കൂട്ട് പ്രതിയാണ്. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

നേരത്തെ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ശരത്തിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ഒപ്പം ഇരുത്തി ആണ് ശരത്തിനെ ചോദ്യം ചെയ്തിരുന്നത്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ തെറ്റാണ് എന്നും ദൃശ്യങ്ങള്‍ കാണുകയോ കൈവശം വയ്ക്കുകയോ ചെയ്തിട്ടില്ല എന്നുമാണ് ശരത്ത് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. ഗൂഢാലോചനയെ കുറിച്ച് തനിക്ക് അറിവില്ല എന്നും ശരത്ത് പറഞ്ഞു. ശരത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തി മൊബൈലും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
സാരിയില്‍ ഷംനയുടെ സൂപ്പര്‍ലുക്ക് കണ്ടോ; വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications