ദിലീപിന്റെ തന്ത്രം ഏശിയില്ല? കോടതിയിലേക്ക് മഞ്ജു വാര്യറും എത്തും;ഹർജി പരിഗണിക്കാന്‍ ഇനിയും മാസങ്ങള്‍
ദിലീപ്: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് എട്ടാം പ്രതി ദിലീപ് ഉള്‍പ്പടേയുള്ളവർ സമർപ്പിച്ച ഹർജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നത് വൈകും. ഹർജികള്‍ പരിഗണിക്കുന്നത് ഫെബ്രുവരിയിലേക്കാണ് മാറ്റിയിരിക്കുന്നത്. സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പാടില്ലെന്നും വിചാരണ നടപടികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കോടതിക്ക് നിർദേശം നല്‍കണമെന്നും ആവശ്യപ്പെട്ടുക്കൊണ്ടായിരുന്നു ദിലീപ് കോടതിയില്‍ ഹർജി സമർപ്പിച്ചത്.
അതേസമയം കേസിലെ വിചാരണ ജനുവരി അവസാനം അവസാനിപ്പിക്കണമെന്ന സുപ്രീംകോടതി നിർദേശമുള്ളതിനാല്‍ മഞ്ജു വാര്യറെ ഉള്‍പ്പടെ ഇതിനുള്ള വീണ്ടും വിസ്തരിക്കുന്നതിന് തടസ്സുമുണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂർത്തിയാക്കുന്നതിന് നടപടികള്‍ വേഗത്തില്‍ സ്വീകരിച്ച് വരുന്നതായും സുപ്രീം കോടതിയെ അറിയിച്ചു. കേരള ഹൈക്കോടതി രജിസ്ട്രാർ മുഖേനയാണ് വിചാരണകോടതി ജഡ്ജി ഹണി എം വർഗീസ് കേസിന്റെ തല്‍സ്ഥിതി റിപ്പോർട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതിക്ക് കൈമാറിയിരുന്നത്. വിചാരണ സമയബന്ധിതമായ് പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്.

വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപായിരുന്നു നേരത്തെ സുപ്രീംകോടതിയെ സമീപിച്ചത്.
വിചാരണ എന്ന് പൂര്‍ത്തിയാക്കാനാകുമെന്നതില്‍ വിചാരണക്കോടതിയില്‍നിന്ന് സുപ്രീം കോടതിയും റിപ്പോർട്ട് തേടിയിരുന്നു. ഈ റിപ്പോർട്ടിനൊപ്പമായിരുന്നു ദിലീപിന്റെ ഹർജിയും പരിഗണിച്ചത്.

നേരത്തെ ഈ കേസ് അവസാനമായി പരിഗണിച്ചത് ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ജെ കെ മഹേശ്വരിയും അടങ്ങിയ ബെഞ്ചായിരുന്നുവെങ്കില്‍ ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് ദിപങ്കര്‍ ദത്തയും അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിച്ചത്. ദിലീപിന്റേത് ഉള്‍പ്പടേയുള്ള ഹർജികള്‍ പരിഗണിക്കുന്നത് ഫെബ്രുവരിയിലേക്ക് മാറ്റാനായിരുന്നു ബെഞ്ചിന്റെ തീരുമാനം.
Egg Yolk for Hair: മുടി തഴച്ച് വളരണോ.. എടുക്കൂ ഒരു മുട്ടയുടെ മഞ്ഞക്കരു: കാണാം അത്ഭുത മാറ്റങ്ങള്‍

പുതിയ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തില്‍ കേസിലെ പ്രധാന സാക്ഷികളായ മഞ്ജു വാര്യര്‍, സാഗര്‍ വിന്‍സെന്റ്, ജിന്‍സണ്‍ തുടങ്ങിയവരെ വീണ്ടും വിസ്തരിക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം. എന്നാല്‍ ഇത് അനുവദിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം. കേസിന്റെ വിചാരണ അവസാനിപ്പിക്കാനാണ് ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കുന്നതെന്നാണ് ദിലീപിന്റെ വാദം.

മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർക്കെതിരേയും അതിജീവിതയ്ക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർത്തിയായിരുന്നു ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. തന്റെ മുൻ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും ഈ കേസിൽ തന്നെ പെടുത്തുകയായിരുന്നുവെന്നാണ് ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നത്.

മലയാള സിനിമ മേഖലയിലെ ചെറുതാണെങ്കിലും ശക്തരായ ഒരു വിഭാഗം തനിക്കെതിരായ കേസിന് പിന്നിൽ ഉണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണകോടതി ജഡ്ജിയെ തടസപ്പെടുത്തുന്നുവെന്നും താരം ഹർജിയില്‍ വാദിക്കുന്നുണ്ട്. തുടരന്വേഷണ റിപ്പോർട്ടിൽ സാക്ഷികളായി മഞ്ജു വാര്യർ ഉൾപ്പടെ നൂറിലേറെ സാക്ഷികളാണ് ഉള്ളത്. ആദ്യ ഘട്ടത്തില്‍ മഞ്ജു വാര്യറില്ലെങ്കിലും നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി നടിയെ വീണ്ടും വിസ്തരിക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം. മഞ്ജുവാര്യറെ വിസ്തരിക്കുന്നതില്‍ സുപ്രീംകോടതി ഇന്ന് ഏതെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടത്താതിരുന്നതും പ്രോസിക്യൂഷന് വലിയ ആശ്വാസമായി












Click it and Unblock the Notifications