Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജുവും ദിലീപും ആദ്യ വഴക്കുണ്ടായത് ഗുരുവായൂർ ഡാൻസ് പ്രോഗ്രാമിനെ ചൊല്ലി'; അനൂപിന്റെ ശബ്ദ രേഖ പുറത്ത്

കൊച്ചി; നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സഹോദരൻ അനൂപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണം പുറത്തുവന്നിരുന്നു. വിചാരണ വേളയില്‍ കോടതിയില്‍ നല്‍കേണ്ട മൊഴികള്‍ എങ്ങനെ വേണമെന്ന് അഭിഭാഷകന്‍ അനൂപിന് പറഞ്ഞുകൊടുക്കുന്ന സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. നിർണായക ശബ്ദ രേഖ ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

അതിനിടെ ദിലീപും മുൻ ഭാര്യ മഞ്ജുവും തമ്മിലുള്ള തർക്കങ്ങളെ കുറിച്ച് അനൂപ് അഭിഭാഷകനോട് പറയുന്നതായുള്ള മറ്റൊരു ശബ്ദ രേഖയും പുറത്തുവന്നിട്ടുണ്ട്. റിപ്പോർട്ടർ ചാനലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്.

'പൊന്നു ഭാവന ഇങ്ങനെ ചിരിക്കല്ലേ'...ഭാവനയുടെ കിടിലൻ ഫോട്ടോകൾ..ഏറ്റെടുത്ത് ആരാധകർ

1

ഗുരുവായൂരിലെ ഒരു ഡാന്‍സ് പരിപാടിയുടെ കാര്യത്തോടെയാണ് മഞ്ജുവും ദിലീപും തമ്മില്‍ ആദ്യമായി വഴക്കുണ്ടാകുന്നതെന്ന് അനൂപ് ഓഡിയോയില്‍ പറയുന്നതെന്ന് വാർത്തിൽ പറയുന്നു. മഞ്ജു വാര്യർ വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വരുന്നതിന് മുൻപ് ഗുരുവായൂരിലെ ഡാൻസ് പരിപാടിയിലൂടെയായിരുന്നു പൊതുവേദിയിൽ എത്തിയത്.

2

മാധ്യമങ്ങളിലൂടെയാണ് മഞ്ജു വാര്യർ ഗുരുവായൂരിൽ നൃത്തം ചെയ്യുന്നതിനെ കുറിച്ച് ദിലീപ് അറിഞ്ഞതെന്നാണ് അനൂപ് ശബ്ദരേഖയിൽ പറയുന്നത്. ഡാൻസിനെ കുറിച്ച് ചോദിച്ചപ്പോൾ നല്ല അവസരങ്ങൾ ലഭിച്ചാൽ പെർഫോം ചെയ്യുമെന്ന് പറഞ്ഞതായും ഇത് സംബന്ധിച്ച് സംസാരം ഉണ്ടായെന്നും തർക്കത്തിന് കാരണമായെന്നും അനൂപ് പറയുന്നുണ്ട്.

3

ഇതിന് പിന്നാലെ മഞ്ജു ഏട്ടന്റേയും മകളുടേയും കാര്യം ശ്രദ്ധിക്കാതെ ആയെന്നും അനൂപ് ആരോപിക്കുന്നുണ്ട്. ശ്രീകുമാര്‍ കല്യാണ്‍ ജ്വല്ലേഴ്‌സ് പരസ്യം ചെയ്യുന്ന ആളായിട്ടാണ് വരുന്നത്. ദിലീപിനെ വെച്ച് പരസ്യം ചെയ്യാനായിരുന്നു ആൾ വന്നത്. എന്നാൽ മഞ്ജു ഒരു പ്രൊഫഷണല്‍ ഡാന്‍സര്‍ ആകും എന്ന നില വന്നതോടെ ശ്രീകുമാര്‍ മഞ്ജുവുമായി അങ്ങോട്ട് അടുത്തു. മഞ്ജുവിന്റെ കാര്യം നോക്കുന്നത് ശ്രീകുമാർ ആയെന്നും ശബ്ദ രേഖയിൽ അനൂപ് ആരോപിക്കുന്നു.

4

മഞ്ജു വാര്യർ സ്വന്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങി. ഇതിനെ കുറിച്ച് ദിലീപ് ചോദിച്ചെന്നും അനൂപ് ഓഡിയോയിൽ പറയുന്നു. മഞ്ജു ഡാൻസ് പെർഫോമൻസിനായി വലിയ തുക വാങ്ങിയെന്നും അനൂപ് ആരോപിക്കുന്നുണ്ട്. തിരുവനന്തപുരത്തെ കരിക്ക് അമ്പലത്തിലെ ഭാരവാഹികൾ മഞ്ജുവിന്റെ പരിപാടി ബുക്ക് ചെയ്യാനെത്തിയപ്പോൾ അവരിൽ നിന്നും 10 ലക്ഷം രൂപ മഞ്ജു ചോദിച്ചെന്നും ഒടുവിൽ ക്ഷേത്ര ഭാരവാഹികൾ തുക കുറക്കാൻ ആവശ്യപ്പെട്ട് ദിലീപിനെ വിളിച്ചെന്നും അനൂപ് പറയുന്നുണ്ട്.

5

ദിലീപ് മഞ്ജുവിനോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ഞാനാണ് എന്റെ കാര്യങ്ങൾ തിരുമാനിക്കുന്നതെന്നായിരുന്നു മഞ്ജുവിന്റെ മറുപടിയെന്നും അനൂപ് ഓഡിയോയിൽ പറയുന്നുണ്ട്. 2013 ൽ ഓസ്ട്രേലിയയിൽ ഒരു സ്റ്റേജ് ഷോ പോകാൻ ഇരിക്കുമ്പോൾ മഞ്ജു പരിപാടിക്കില്ലെന്ന് പറഞ്ഞു. തന്റെ ഫ്രണ്ട്സിന്റെ കൂടെ മറ്റൊരു പരിപാടി ഉണ്ടെന്നായിരുന്നു മഞ്ജു പറഞ്ഞത് . ഇതും പ്രശ്നത്തിന് കാരണമായെന്ന് അനൂപ് പറയുന്നുണ്ട്.

6

ദിലീപ് ഓസ്ട്രേലിയയിലെ പരിപാടി കഴിഞ്ഞ് 20 ദിവസം കഴിഞ്ഞാണ് മടങ്ങിയെത്തിയത്. എന്നാൽ ഈ ദിവസങ്ങളിലെല്ലാം ആരോടും പറയാതെ മഞ്ജു പുറത്തുപോയെന്നും സുഹൃത്തുക്കളുടെ വീട്ടിൽ കഴിഞ്ഞെന്നുമാണ് അനൂപ് ഓഡിയോയിൽ ആരോപിക്കുന്നത്.

7

ഇതിന് ശേഷം ഒരു ദിവസം വീട്ടിൽ പോകുകയാണെന്ന് അറിയിച്ച് അവർ സ്വന്തം വീട്ടിലേക്ക് പോയെന്നും മഞ്ജുവിന്റെ സഹോദരന്റെ ഭാര്യയും അമ്മയും ചേർന്ന് വന്ന് മഞ്ജുവിന്റെ സാധനങ്ങളെല്ലാം വീട്ടിൽ നിന്നും കൊണ്ട് പോയെന്നും അനൂപ് പറയുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. പിന്നീട് പലപ്പോഴായി മഞ്ജുവിനെ ദിലീപ് സംസാരിക്കാനായി ബന്ധപ്പെട്ടെന്നും എന്നാൽ അവർ വീട്ടിൽ ഇല്ലെന്നാണ് കുടുംബം അറിയച്ചതെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.

8

മഞ്ജുവിന്റെ അച്ഛനുമായി ദിലീപ് സംസാരിച്ചെന്നും രണ്ടുപേരും രണ്ടു ധ്രുവത്തിലുള്ളത് ആയിട്ടാണ് തോന്നുന്നതെന്നും പിന്നെ അവര്‍ അവര്‍ പിരിയുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹമാണ് ആദ്യമായി പറഞ്ഞതെന്നുമാണ് അനൂപിന്റേതായുള്ള ശബ്ദരേഖയിൽ ഉള്ളതെന്നും റിപ്പോർട്ടർ വാർത്തയിൽ പറുന്നുണ്ട്.

Recommended Video

cmsvideo
    മഞ്ജു മദ്യപിക്കുമെന്ന് പറയണം', 'ശ്രീകുമാര്‍ മേനോന്‍ ശത്രുവെന്നും..ശബ്ദരേഖ പുറത്ത് | Oneindia

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+