Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിനും അതിജീവിതയ്ക്കും സത്യം മനസിലുണ്ടാകുമല്ലോ, വെറുതെ പറയുകയല്ലല്ലോ തെളിവില്ലേ'; നടി പ്രിയങ്ക

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് പ്രതികരിച്ച് നടി പ്രിയങ്ക. അതിജീവിതയ്ക്ക് നേരിടേണ്ടി വന്നത് സത്യമാണെങ്കിൽ അവർ അനുഭവിക്കുന്ന അതേ വേദന നമ്മുടെ മനസിലും ഉണ്ടെന്നും പക്ഷെ സത്യം അറിയണമെന്നും പ്രിയങ്ക പറഞ്ഞു. 'ദിലീപിന്റെ കൂടെ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. വളരെ നല്ല ബന്ധമാണ് അദ്ദേഹവുമായിട്ട്. അടുത്ത സിനിമയിലേക്ക് അദ്ദേഹം വിളിച്ചാൽ ഓടി ചെന്ന് അഭിനയിക്കും . അതിൽ കുഴപ്പമെന്താണെന്നും നടി ചോദിച്ചു. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ പ്രതികരണം. വായിക്കാം

'ഓ മൈ ഗോഡ്, സ്റ്റണ്ണിംഗ്'; എന്തൊരഴകാണ് അഴകേയെന്ന് ആരാധകർ..മാളവികയുടെ വൈറൽ ഫോട്ടോസ്

1

'ദിലീപേട്ടന്റെ കൂടെ നിരവധി സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. വളരെ നല്ല ബന്ധമാണ് അദ്ദേഹവുമായിട്ട്. ഒരു സീനാണെങ്കിലും പ്രിയ ഇത് വന്ന് ചെയ്യൂ എന്ന് പറഞ്ഞിട്ട് വിളിച്ചയാളാണ് ദിലീപേട്ടൻ. ആ ബഹുമാനം എനിക്ക് അദ്ദേഹത്തോട് ഉണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിലവിൽ കോടതിയിലാണ്. കോടതിയിൽ എനിക്ക് വിശ്വാസമുള്ളത് കൊണ്ടാണല്ലോ ഞാൻ നിരപരാധിയായത്'.

2


'കോടതിയിൽ എന്ത് നടക്കുന്നോ ആ വിശ്വാസം അദ്ദേഹത്തിന് കിട്ടട്ടെ അല്ലെങ്കിൽ കുട്ടിക്ക് കിട്ടട്ടെയെന്നല്ലേ നമ്മുക്ക് പറയാൻ കഴിയൂ. ഈ വിഷയത്തിൽ നമ്മുക്ക് ആധികാരികമായിട്ട് ഒന്നും പറയാനാകില്ല. രണ്ട് പേർക്കും എന്താണ് എന്ന് വെച്ചാൽ അത് കോടതി വിധിക്കട്ടെ. അല്ലാതെ അവർ ഇങ്ങനെ പറഞ്ഞു, ഇതാണ്, അതാണ് എന്നൊക്കെ പറയുന്ന കാര്യങ്ങളിൽ ഞാൻ ഇടപെടാൻ നിൽക്കാറില്ല'.

4

' നമ്മുടെ കാര്യങ്ങൾ നോക്കി മുന്നോട്ട് പോകുകയാണ് ഞാൻ. ആ കേസിൽ എന്ത് സംഭവിച്ചുവെന്ന് നമ്മുക്ക് പറയാനാകില്ല. സത്യാവസ്ഥ എന്താണെന്ന് അറിയില്ല. എന്റെ കേസിലെ സത്യാവസ്ഥ എന്താണെന്ന് എന്റെ മനസിൽ നല്ലത് പോലെ ഉണ്ട്. അത് അവരുടെ മനസിലും ഉണ്ടാകുമല്ലോ, അത് അനുസരിച്ച് അവർ മുന്നോട്ട് പോകട്ടെ'.

4


'അതിജീവിതയുടെ കൂടെ ഞാൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കണ്ടാലൊക്കെ ചേച്ചീ എന്ന് വിളിച്ച് ഓടിവരുന്ന ആളാണ്. അതിജീവിതയ്ക്ക് അങ്ങനെ ഒരു കാര്യം സംഭവിച്ചതിൽ ഒരുപാട് ദുഃഖമുള്ളയാളാണ് ഞാനും. ഞാനും ഒരു സ്ത്രീയാണല്ലോ. ആ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് തനിക്കാണ് സംഭവിച്ചതെങ്കിൽ ഞാനും എത്രമാത്രം വിഷമിച്ചിട്ടുണ്ടാകും'.

5


'അവരുടെ ഭാഗ്യം എന്താണെന്ന് വെച്ചാൽ അവർക്കൊരു ജീവിതം ഉണ്ടായി. അത്രയും പിന്തുണ അവർക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ അതിനെ എന്ത് ചെയ്തത് ആരായാലും അത് കണ്ട് പിടിച്ച് അത് മുന്നോട്ട് കൊണ്ടുവരികയാണെങ്കിൽ ഞങ്ങളെല്ലാവരും അതിജീവിതയ്ക്ക് ഒപ്പമേ നിൽക്കുകയുള്ളൂ. കാരണം അതിജീവിത അനുഭവിച്ച് ദുഃഖം എന്താണ്, വെറുതെ പറയുകയല്ലല്ലോ, ഇതിനൊക്കെ തെളിവുണ്ടല്ലോ, പക്ഷേ സത്യാവസ്ഥ എന്താണെന്ന് പുറത്തുവരണം. പുറത്തുവന്നാൽ അല്ലേ നമ്മുക്ക് ആരേയും പറയാൻ പറ്റൂ'.

6


'എനിക്കെതിരെ കേസ് വന്നപ്പോൾ പലരും എന്നെ കുറ്റം പറഞ്ഞിരുന്നു. അന്ന് ഗണേഷ് ഏട്ടനാണ് എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത്. ആ സമയത്ത് ആ കുട്ടി നിരപരാധിയാണെന്നും അവളെ ഒന്നും ചെയ്യരുതെന്നും സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞയാളാണ് അദ്ദേഹം. ഞാൻ നിരപരാധിയാണെന്ന് തെളിഞ്ഞപ്പോഴും ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഗണേഷേട്ടനായിരിക്കും. കാരണം അത്രയും അദ്ദേഹം അത്ര പിന്തുണച്ചിട്ടുണ്ട്'

7


'മറ്റുള്ളവരെ ഞാൻ കുറ്റം പറയില്ല. കാരണം ഒരു കേസിൽ പെട്ട ഒരാളെ വിളിക്കാൻ തന്നെ പേടിയായിരിക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് നേരിടേണ്ടി വന്നത് സത്യമാണെങ്കിൽ അവർ അനുഭവിക്കുന്ന അതേ വേദന നമ്മുടെ മനസിലും ഉണ്ട്. പക്ഷെ സത്യം അറിയണം. സത്യം വരട്ടെ. അതിജീവിതിയ്ക്ക് ഒപ്പം തന്നെയായിരിക്കും'.

8


'ദിലീപേട്ടൻ അടുത്ത സിനിമയിലേക്ക് വിളിച്ചാൽ ആ സെക്കന്റിൽ പോയി അഭിനയിക്കും. കേശു എന്റെ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ 40 ദിവസം ഞാൻ അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. എന്റെ കേസിൽ ഞാൻ നിരപരാധിയാണെന്ന് തെളിഞ്ഞപ്പോൾ പലരും വന്ന് പറഞ്ഞിട്ടുണ്ട് ഞങ്ങൾ മറിച്ച് ചിന്തിച്ച് പോയെന്ന്. അത്രയേ ഉള്ളൂ. നമ്മൾ ആരെയും വിലയിരുത്തേണ്ട. കോടതി വിധി വരുന്നത് വരെ കാത്തിരിക്കാം. ദിലീപേട്ടൻ വിളിച്ചാലും ഞാൻ അഭിനയിക്കും അതിജീവിത വന്നാലും ഞാൻ കെട്ടിപിടിക്കും. അതിൽ കുഴപ്പമൊന്നുമില്ലല്ലോ?'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+