ദിലീപ് പോലും പ്രതീക്ഷിക്കാത്ത നീക്കം; നീക്കം ചെയ്ത ഫയലുകളെല്ലാം സായി ശങ്കർ സൂക്ഷിച്ചു
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഹൈക്കോടതിയില്‍ നിന്നും വലിയ തിരിച്ചടിയാണ് ദിലീപിന് കഴിഞ്ഞ ദിവസം നേരിടേണ്ടി വന്നത്. ഗൂഡാലോചന കേസിലെ എഫ് ഐ ആർ റദ്ദാക്കണം അല്ലെങ്കില്‍ അന്വേഷണം സി ബി ഐക്ക് വിടണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.
എന്നാല്‍ ഇത് രണ്ടും കോടതി തള്ളി. ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച കേസാണെന്ന ദിലീപിന്റെ വാദം കോടതി അംഗീകരിച്ചില്ല. നടിയെ ആക്രമിച്ച കേസിലാവട്ടെ തുടരന്വേഷണം പൂർത്തിയാക്കാനായി ഒന്നരമാസം കൂടി അനുവദിക്കുകയും ചെയ്തു. ഈ ആവശ്യത്തേയും ദിലീപ് ശക്തമായി എതിർത്തിരുന്നു.

ജസ്റ്റിസ് എഎ സിയാദ് റഹ്‌മാന്റെ ബെഞ്ചായിരുന്നു ദിലീപിന്റെ ഹർജിയില്‍ വിധി പറഞ്ഞത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ കേസില്‍ മുന്‍കൂർ ജാമ്യം നല്‍കിയതിന് പിന്നാലെയായിരുന്നു എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചത്.
ശ്... ശ് ചേട്ടാ ഒന്ന് മാറി നില്‍ക്കേ.. ഞാനൊന്ന് പോകട്ടെ; വൈറലായി മഞ്ജുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. സംവിധായകനും ദിലീപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.

കേസില്‍ കുറ്റം തെളിയിക്കാനുള്ള വസ്തുതകളില്ലെന്ന് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്ന ഘട്ടത്തില്‍ നേരത്തെ കോടതി പരാമർശിച്ചിരുന്നു. എന്നാല്‍ കേസന്വേഷണത്തില്‍ കോടതി ഇടപെടണോ എന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇടപെടല്‍ തെളിവു ശേഖരിക്കാനുള്ള പോലീസിന്റെ അവസരം നിഷേധിക്കും -കോടതി വ്യക്തമാക്കി.

രണ്ട് കേസുകളിലും ദിലീപിന് തിരിച്ചടിക്ക് വഴിയൊരുക്കിയതില്‍ പ്രധാനം ക്രൈംബ്രാഞ്ച് നിരത്തിയ ഡിജിറ്റല്‍ തെളിവുകളായിരുന്നു. ദിലീപിന്റെയും ബന്ധുക്കളുടേയും ആറ് ഫോണുകള്‍ കോടതി മുഖാന്തിരം തന്നെ നേടിയെടുക്കാനും വിശദമായ പരിശോധന നടത്താനും ക്രൈംബ്രാഞ്ചിന് സാധിച്ചിരുന്നു. ഈ ഫോണുകളില്‍ നിന്നും നശിപ്പിച്ച വിവരങ്ങളില്‍ ചിലത് വീണ്ടെടുക്കാന്‍ കഴിഞ്ഞതാണ് കേസില്‍ ഏറെ നിർണ്ണായകമായത്.

ഈ ഫോണുകളില്‍നിന്ന് നശിപ്പിച്ച വിവരങ്ങളില്‍ ചിലത് വീണ്ടെടുക്കാനും ക്രൈംബ്രാഞ്ചിന് കഴിഞ്ഞു. കാലതാമസം വരുത്താന്‍ ദിലീപ് ശ്രമിച്ചെങ്കിലും ഒടുവില്‍ അദ്ദേഹത്തിന് ഫോണ്‍ ഹാജരാക്കേണ്ടി വരികയായിരുന്നു. ദിലീപിന്റെ നാല് ഫോണുകളില്‍നിന്നും അനുജന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരുടെ ഫോണുകളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ അന്വേഷണത്തിന് കൂടുതല്‍ സഹായകരമായി.

ദിലീപിന്റെ ഫോണില്‍ നിന്ന് 12 നമ്പരുകളിലേക്കുള്ള വാട്‌സാപ്പ് ചാറ്റുകള്‍ തിരിച്ചെടുക്കാന്‍കഴിയാത്തവിധം നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഫോണില്‍ നിന്ന് നശിപ്പിച്ച ചില വിവരങ്ങള്‍ സായ്ശങ്കര്‍ തിരിച്ചെടുത്ത് അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തു. ദിലീപിന്റെ ഫോണില്‍നിന്ന് നശിപ്പിച്ച വിവരങ്ങള്‍ സായ് ശങ്കര്‍ രഹസ്യമായി സൂക്ഷിക്കുകയും ഇതില്‍ ഒരുഭാഗം അന്വേഷണ സംഘത്തിന് ഇയാള്‍ കൈമാറുകയുമായിരുന്നു. ഇതായിരുന്നു ദിലീപിന് അപ്രതീക്ഷിത തിരിച്ചടി നല്‍കിയ ഏറ്റവും വലിയ ഘടകം

അതേസമയം, ഗൂഢാലോചനക്കേസിലെ അന്വേഷണവിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ചോര്‍ത്തിനല്‍കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഇരുകേസുകളിലും കോടതികളുടെ ഉത്തരവുകളല്ലാതെ സുരാജിനെക്കുറിച്ചുള്ള മറ്റുവാര്‍ത്തകള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മൂന്നാഴ്ചത്തേക്ക് സംപ്രേഷണം ചെയ്യുന്നതും കോടതി തടഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications