Get Updates
Get notified of breaking news, exclusive insights, and must-see stories!

'മഞ്ജു തറവാടി ആയത് കൊണ്ടാണ് നിശബ്ദമായി ഇരിക്കുന്നത്.. ദിലീപിന് കാവ്യയെ ഭയം'; ലിബർട്ടി ബഷീർ

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനും ഭാര്യ കാവ്യ മാധവനും പങ്കുണ്ടെന്ന കാര്യത്തിൽ സംശയമില്ലെന്ന് ലിബർട്ടി ബഷീർ.നേരത്തേ തന്നെ കേസിൽ കാവ്യയിലേക്കും സംശയം നീണ്ടിരുന്നു. ദിലീപിനൊപ്പം കാവ്യയും അറസ്റ്റിലാകേണ്ടതായിരുന്നു. എന്നാൽ അന്ന് കാവ്യയെ ഒഴിവാക്കാൻ സമ്മർദ്ദം ഉണ്ടായി. കേസിൽ സർക്കാരും ഡി ജി പിയും ക്രൈംബ്രാഞ്ചിന് പൂർണ പിന്തുണ നൽകുന്നുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ പുതിയ തെളിവുകളൊക്കെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നതെന്നും ലിബർട്ടി ബഷീർ പറഞ്ഞു. സീ ന്യൂസ് മലയാളം ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലിബർട്ടി ബഷീർ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

'ഉഫ്...ബ്യൂട്ടി'; ഗായത്രി സൂരേഷിന്റെ കിടിലൻ ലുക്ക്..വൈറലായി ഫോട്ടോകൾ

1


'നേരത്തേ തന്നെ കേസിൽ കാവ്യയിലേക്കും സംശയം നീണ്ടിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കാവ്യയേയും അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ കാവ്യയെ അറസ്റ്റ് ചെയ്യരുതെന്ന് അന്ന് വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. അന്നത്തെ ഡിജിപി ലോക്നാഥ് ബെഹറയൊക്കെ പിന്തുണച്ചത് കൊണ്ട് മാത്രമാണ് അത് നടക്കാതിരുന്നത്. അല്ലേങ്കിൽ അറസ്റ്റുണ്ടായേനെ. കാരണം രണ്ട് പേർക്കും കേസിൽ പങ്കുണ്ട്. കൂടുതൽ പങ്കും ദിലീപിനാണെങ്കിലും കേസിലെ എല്ലാ കാര്യങ്ങളും കാവ്യയ്ക്ക് അറിയാമായിരിക്കും'.

2


'മുൻ ഡി ജി പി അന്വേഷണ സംഘത്തിനെ പിന്തുണച്ചിരുന്നില്ല. സർക്കാർ ഒപ്പമുണ്ടായാലും ഡി ജി പിയുടെ നിർദ്ദേശം മറികടന്ന് പോലീസിന് യാതൊരു നടപടിയും സ്വീകരിക്കാൻ സാധിക്കില്ല. ഇപ്പോൾ കേസിൽ സർക്കാരും ഡി ജി പിയും ക്രൈംബ്രാഞ്ചിന് പൂർണ പിന്തുണ നൽകുന്നുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ പുതിയ തെളിവുകളൊക്കെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്'.

3

'മുൻ കാസർഗോഡ് എംപിയുടെ സഹായം നേരത്തേ കാവ്യയ്ക്ക് കിട്ടിയിരുന്നു. നാട്ടുകാരിയല്ലേ എന്ന നിലയ്ക്കാണ് സംരക്ഷണം കിട്ടിയത്. ഒരു കാര്യം ഉറപ്പാണ് കേസിലെ എല്ലാ കാര്യങ്ങളെല്ലാം കാവ്യ മാധവനും അറിയാം. ഇക്കാര്യം താൻ നേരത്തേ പറഞ്ഞിരുന്നു. കാവ്യയും മഞ്ജുവും തമ്മിലുള്ള പ്രശ്നങ്ങൾ തന്നെയാണ് ഈ കേസിനെല്ലാം കാരണം'.

4


'ചേച്ചി എന്ന് വിളിച്ച് നടന്നിരുന്ന പെൺകുട്ടി തന്റെ ഭർത്താവിനെ തട്ടിയെടുത്താൻ ആർക്കായാലും വിഷമം ഉണ്ടാകില്ലേ? മഞ്ജുവാര്യർ തറവാടിയായത് കൊണ്ടാണ് നിശബ്ദമായി ഇരിക്കുന്നത്. ഇന്നു വരെ മഞ്ജു വാര്യർ എന്തെങ്കിലും മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് സംസാരിച്ചിട്ടുണ്ടോ? അതാണ് തറവാട്ടിൽ പിറന്നതിന്റെ ഗുണം. മഞ്ജു വാര്യർ എല്ലാം സഹിച്ച് നിൽക്കുകയായിരുന്നു'.

5


'കാവ്യ വിവാഹം കഴിച്ച് പോയപ്പോൾ മഞ്ജുവിന് അൽപം സമാധാനം ഉണ്ടായിരുന്നു. എന്നാൽ 24 മണിക്കൂറിനപ്പുറം ആ സമാധാനം ഉണ്ടായിട്ടില്ല. മഞ്ജുവിനെ ഭീഷണിപ്പെടുത്തിയാണ് ദിലീപ് നിന്നിരുന്നത്. എന്നാൽ ഇപ്പോഴത്തെ ഭാര്യയായ കാവ്യയെ ദിലീപിന് ഭയമാണെന്നാണ് താൻ മനസിലാക്കുന്നത്'.

6

'നേരത്തേ ദിലീപിനെ സാക്ഷിയായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് ശേഷമായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തത്. ദിലീപും കാവ്യയും കുരിക്കിലേക്ക് നീങ്ങുകയാണെന്ന് തന്നെയാണ് താൻ മനസിലാക്കുന്നത്. എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. കാവ്യയെ ചോദ്യം ചെയ്യുന്നത് വലിയ സംഭവത്തിലേക്ക് പോകുമെന്ന് തന്നെയാണ് വിശ്വാസമെന്നും' ലിബർട്ടി ബഷീർ പറഞ്ഞു.

കാവ്യ മാധവനെ ചോദ്യം ചെയ്യും

കാവ്യ മാധവനെ ചോദ്യം ചെയ്യും


നടി ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യ മാധവനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ചോദ്യം ചെയ്യലിനായി നടി ൻ ആലുവ പോലീസ് ക്ലബിൽ ഹാജരാകണമെന്നു കാണിച്ച് നോട്ടീസ് നൽകിയട്ടുണ്ട്. എന്നാൽ കേസിലെ സാക്ഷിയാക്കി കണക്കാക്കുന്നതിനാൽ ആലുവയിലെ പത്മസരോവരം വീട്ടിൽ ചോദ്യം ചെയ്യണമെന്നാണു കാവ്യ ആവശ്യപ്പെട്ടിരിക്കുന്നത്.

8


പോലീസ് ക്ലബ് ഒഴിവാക്കി മറ്റൊരു സ്ഥലം ക്രൈംബ്രാഞ്ച് ഇതുവരെ നിർദേശിച്ചിട്ടില്ല. ഉടൻ തന്നെ ഇക്കാര്യത്തിൽ അന്വേഷണ സംഘം തിരുമാനം വ്യക്തമാക്കും. അതേസമയം ഹാജരാകുന്നത് മനപ്പൂർവ്വം വൈകിപ്പിക്കുകയാണെന്നും കേസില്‍ കാവ്യാ മാധവന്‍ മുന്‍കൂർ ജാമ്യത്തിനു ശ്രമം തുടങ്ങിയതായി സൂചനയുണ്ട്.

Recommended Video

cmsvideo
    കാവ്യയുടെ അപേക്ഷ തള്ളി അനേഷണ സംഘം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+