കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസ്; 'കുറ്റവാളി ചില തെളിവുകൾ ബാക്കിവെച്ചിട്ടുണ്ടാകും, ഇവിടെ അതുണ്ട്'; ടിബി മിനി

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ അയാൾ പിന്നേയും പിന്നേയും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ അട്ടിമറിക്കാനും ശ്രമിക്കുന്നത് എന്തിനാണെന്ന് അതിജീവിതയുടെ അഭിഭാഷക അഡ്വ ടിബി മിനി. എത്രക്കെ പ്രതി ചെയ്യുമ്പോഴും പ്രകൃതിയുടെ കൈയ്യൊപ്പ് ഈ കേസിൽ ഉണ്ടാകുന്നുണ്ട്.നിരപരാധിയാണെങ്കിൽ ഏത് ജഡ്ജി വന്നാലും താൻ കേസിനെ നേരിട്ടോളാം എന്നല്ലേ ദിലീപ് പറയേണ്ടിയിരുന്നതെന്നും അഡ്വ മിനി ചോദിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. വായിക്കാം

ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ

1


'എട്ടാം പ്രതിയുടെ സ്വാധീന വലയം പലപ്പോഴായി പുറത്ത് വന്നതാണ്. ഇതൊക്കെ അതിജീവിതയ്ക്ക് ഉണ്ടാക്കുന്ന മാനസിക വേദന പരിഗണിക്കാൻ കോടതിക്ക് കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. അത് കഴിയുന്നില്ലെങ്കിൽ അത് സിസ്റ്റത്തിന്റെ വലിയ പരാജയമാണ്. പരാതിക്കാരെയാണ് കോടതി പ്രഥമമായി പരിഗണിക്കേണ്ടത്'.

2


'പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾ മുൻപ് എങ്ങനെയാണോ ജീവിച്ചത് അതുപോലെ ചടുലതയോടെ സമൂഹത്തിലേക്ക് നിൽക്കാൻ അവരെ പ്രാപ്തരാക്കുന്ന സാമൂഹിക അവബോധം ഉണ്ടാക്കുകയും അതിജീവിതമാർക്ക് ധൈര്യം പകരുകയുമാണ് വേണ്ടത്. ഇത്തരത്തിൽ തെറ്റുകൾ ചെയ്യുന്ന ആളെ കർക്കശമായി ശിക്ഷിക്കുന്ന ഇടപെടലുകൾ ഉണ്ടാകുക. അതാണ് പരിഷ്കൃത സമൂഹം ചെയ്യേണ്ടത്'.

3


'എത്ര അഹങ്കാരത്തോട് കൂടി മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോഴും ഒരു കുറ്റവാളി ചില തെളിവുകൾ ബാക്കിവെച്ചിട്ടുണ്ടാകും. പണമുള്ളവനെ സംബന്ധിച്ച് ഇതിനെയൊക്കെ അട്ടിമറിക്കാനാകും, അതിന്റെ അമിതമായ ആത്മവിശ്വാസവും അയാൾക്കുണ്ടാകാം. അതിജീവിതയെ ആദ്യമായി കണ്ടപ്പോൾ ഞാൻ പറഞ്ഞത് എങ്ങനെയാണോ മുൻപ് നിങ്ങൾ കരിയറടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയത് അതുപോലെ തന്നെ മുന്നോട്ട് പോകണം എന്നാണ്, കാരണം അതാണ് പ്രതി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്'.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപംപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപം

4


'പ്രതി എത്ര സിനിമ വേണമെങ്കിലും ചെയ്യുന്നു, പ്രൊഫഷൻ ഡെവലപ്പ് ചെയ്യുന്നു, ബിസിനസ് ഡെവലപ്പ് ചെയ്യുന്നു, സമൂഹത്തിൽ നെഞ്ച് വിരിച്ച് നടക്കുന്നു. പക്ഷേ പെൺകുട്ടികൾ പിന്നെയും പിന്നെയും ടോർച്ചർ ചെയ്യപ്പെടുകയാണ്. ആ സംഭവത്തിന് ശേഷം അതിജീവിത മറ്റ് ഭാഷകളിലെ സിനിമകളിൽ സജീവമായെങ്കിലും മലയാളത്തിലേക്ക് വന്നിരുന്നില്ല'

5


'കഴിഞ്ഞ ദിവസം അവരുടെ പുതിയ മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നപ്പോൾ സന്തോഷം തോന്നി, അവർ ഇപ്പോൾ മലയാളത്തിൽ സജീവമാകുകയാണ് , ഇവിടെ പല പരിപാടികളിലും പങ്കെടുക്കുകയാണ് , അവർക്ക് വലിയ സ്വീകാര്യത ലഭിക്കുകയാണ്'.

'ദിലീപിന്റെ ഈ വാദം വിചിത്രം, കണ്ട അണ്ടനും അടങ്ങോടനും വരെ ആക്സസ് ചെയ്തിട്ടും..; പ്രകാശ് ബാരെ'ദിലീപിന്റെ ഈ വാദം വിചിത്രം, കണ്ട അണ്ടനും അടങ്ങോടനും വരെ ആക്സസ് ചെയ്തിട്ടും..; പ്രകാശ് ബാരെ

6

'പലരും അവർക്ക് പിന്നിൽ ഒറ്റക്കെട്ടായി നിന്ന് ഈ പോരാട്ടവുമായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിൽ ചില മുള്ളുകൾ ഉണ്ട്. ഈ മുള്ളുകളെ മാറ്റി നിർത്തേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ മുന്നോട്ട് പോക്കിന് ഏറ്റവും പ്രധാനമാണ്. ഇവിടെ പലരും പറയുന്നത് ദിലീപ് ചെയ്തിട്ടില്ല, ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നതാണ്. ആ വിശ്വാസമാണ് അവർ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നത്'.

7


' കുറ്റം ചെയ്തിട്ടില്ലെങ്കിൽ അയാൾ പിന്നേയും പിന്നേയും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ അട്ടിമറിക്കാനും ശ്രമിക്കുന്നത് എന്തിനാണ്. ഇത്രയൊക്കെ പ്രതി ചെയ്യുമ്പോഴും പ്രകൃതിയുടെ കൈയ്യൊപ്പ് ഈ കേസിൽ ഉണ്ടാകുന്നുണ്ട്. എട്ടാം പ്രതി നടത്തുന്ന പല നീക്കങ്ങളും പ്രതിക്ക് തന്നെ തിരിച്ചടിയാവുകയാണ്. പ്രതി തന്നെയാണ് കേസിൽ തെളിവുകൾ കൊണ്ട് തരുന്നത്'.

8


നിരപരാധിയാണെങ്കിൽ ഏത് ജഡ്ജി വന്നാലും താൻ കേസിനെ നേരിട്ടോളാം എന്നല്ലേ ദിലീപ് പറയേണ്ടിയിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനല്ലെങ്കിൽ വെറുതെ വിട്ടട്ടോ, പക്ഷേ ഫെയർ ട്രയൽ കേസിൽ വേണമെന്നതാണ് താൻ ആവശ്യപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ നടന്ന എ എം എം എയുടെ പരിപാടിയിൽ എട്ടാം പ്രതിയായ ദിലീപ് പറഞ്ഞത് ഇത്തരമൊരു സംഭവം നമ്മുടെ സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലെന്നല്ലേ. അത് തന്നെയാണ് പ്രധാനപ്പട്ടെത്.

English summary
Dileep Actress Case; Dileep himself left some evidences in the case says adv tb mini
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X