Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദൃശ്യങ്ങൾ കാണുന്നത് താങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ ദിലീപ്..ശരത് അത് ചെയ്തിട്ടുണ്ടെങ്കിൽ അവർ കണ്ടിട്ടുണ്ട്;ബൈജു

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അടുത്ത സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത നടപടി വെറും നാടകമാണെന്ന് ആരോപിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണോ ധൃതി പിടിച്ചുള്ള അറസ്റ്റെന്നും സംവിധായകൻ ചോദിച്ചു. ശരതിനെതിരെ ചുമത്തിയ വകുപ്പുകളിൽ കാര്യമില്ലെന്നും ബൈജു കൊട്ടാക്കര ആരോപിച്ചു. ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു ബൈജു കൊട്ടാരക്കരയുടെ പ്രതികരണം.

'മീരാ ജാസ്മിൻ..റിയലി ഹോട്ട്...അഴക് പിന്നെ പറയേണ്ടല്ലോ'.. പച്ച ഗൗണിൽ താരം..വൈറലായി പുതിയ ഫോട്ടോകൾ

കേസിൽ പങ്കില്ലെന്ന്


സംവിധായകൻ പറഞ്ഞത്-'ഇന്നലെ രാത്രി 7.30 ഓടെ ആലുവ പോലീസ് ക്ലബിൽ വെച്ച് ശരതിനെ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തിരുന്നു. ഇത് തന്നെയാണ് കേസിലെ വിഐപിയാണെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. തനിക്ക് കേസിൽ യാതൊരു പങ്കുമില്ലെന്നാണ് ജാമ്യത്തിലിറങ്ങിയ പിന്നാലെ ശരത് പ്രതികരിച്ചത്. എന്നാൽ ശരത് കൊണ്ടുവന്ന ടാബ് ആണ് ദിലീപ് കണ്ടതെന്നും അതിന് ശേഷം കാവ്യയ്ക്ക് കൈമാറിയതെന്നും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് നേരത്തേ മൊഴി നൽകിയിരുന്നു'.

ശരത് ചില്ലറക്കാരനല്ല


'ശരത് ചില്ലറക്കാരനല്ല, അദ്ദേഹത്തിന് കേസുമായി ബന്ധവുമുണ്ട്. പക്ഷേ ഐപിസി 201, 204 വകുപ്പുകൾ പ്രകാരമാണ് ശരതിനെതിരെ കേസെടുത്തിരിക്കുന്നത്. തെളിവുകൾ നശിപ്പിച്ചതിനുള്ള വകുപ്പുകളാണ് ഇത്. അറസ്റ്റ് ചെയ്തു. ജാമ്യത്തിൽ വിട്ടു. അല്ലാതെ മറ്റൊന്നുമുണ്ടായില്ല. ശരതിന്റെ അറസ്റ്റ് വെറും നാടകമാണ്'.

മന്ത്രിയുമായി ബന്ധമെന്ന്


'കാരണം ശരതും സംസ്ഥാനത്തെ ഒരു മന്ത്രിയും തമ്മിലുള്ള സംസാരത്തിന്റെ ഓഡിയോ റെക്കോഡ് ഉണ്ട്. ഒരു മന്ത്രിയുടെ മുൻപിൽ കൊണ്ട് പോയി അന്വേഷണ ഉദ്യോഗസ്ഥരെ നാല് ചീത്ത വിളിക്കണം എന്ന് പറഞ്ഞ ശരതിന് മന്ത്രിമായുള്ള ബന്ധം കാണാതെ പോകരുത്'.

സാമ്പത്തിക കാര്യങ്ങൾ

ചോദ്യം ചെയ്ത സമയത്ത് ശരതിനോട് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി കോടിയേരിയും സിപിഎമ്മും ഒക്കെ ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങൾ ചോദിച്ചറിഞ്ഞുവെന്നാണ് അറിയാൻ കഴിഞ്ഞത്. മൂന്ന് കോടി പാർട്ടിക്ക്, മൂന്ന് കോടി സെക്രട്ടറിക്ക് എന്നൊക്കെ പറയുന്ന ഒരു ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ ഉണ്ടായതെന്നാണ് അറിയാൻ കഴിഞ്ഞത്'.

ശരതിന് ബന്ധമുണ്ട്


'കണ്ണൂരിലുള്ള ഒരു സിപിഎം നേതാവുമായി ശരതിന് അടുത്ത ബന്ധമുണ്ട്. ഇന്നലത്തെ ശരതിന്റെ അറസ്റ്റ് പേരിന് വേണ്ടി മാത്രമായിരുന്നു.തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണോ ഈ നാടകമൊക്കെ? തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കേസിലെ പ്രതികളെ ഞങ്ങൾ പൊക്കി എന്ന് വരുത്തി തീർക്കാനാണോ? തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ഈ കേസിൽ അനക്കമൊന്നുമുണ്ടാകില്ല'.

കോടതിയിൽ പറഞ്ഞത്

'നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ദിലീപ് കോടതിയിൽ പറഞ്ഞത്. ദൃശ്യങ്ങൾ കാണാൻ അഭിഭാഷകർക്കൊപ്പം ദിലീപിനെ കോടതിയിലേക്ക് വിളിച്ചപ്പോൾ ദിലീപ് പറഞ്ഞത് എനിക്ക് താങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവായ വ്യക്തിയാണ്. ദൃശ്യങ്ങൾ ദിലീപിന്റേയും കൂട്ടരുടേയും കയ്യിൽ ഉണ്ടെന്ന് വേണം മനസിലാക്കാൻ'.

കോടതിയിൽ പറഞ്ഞത്


'അന്ന് ദൃശ്യങ്ങൾ അടങ്ങിയ ടാബ് ശരത് ദിലീപിന് കൊണ്ടുകൊടുത്തിട്ടുണ്ടെങ്കിൽ ആ ദൃശ്യങ്ങൾ അവർ കണ്ടിട്ടുണ്ട്. കോടതിയിൽ നിന്നും ആ ദൃശ്യങ്ങൾ മാറ്റപ്പെട്ടിട്ടുണ്ട്. കോടതിയിൽ ഇരിക്കുന്ന പെൻഡ്രൈവിൽ ചില ശബ്ദ ശകലങ്ങൾ ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല'.

മേൽ കോടതികൾ

'ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് വിടാൻ എന്തുകൊണ്ടാണ് കോടതി തയ്യാറാകാത്തത്. സുപ്രീം കോടതിയോ ഹൈക്കോടതിയോ വിഷയത്തിൽ ഇടപെട്ട് സംഭവത്തിന്റെ സത്യാവസ്ഥ തെളിയിക്കണം. തിരുവനന്തപുരത്ത് എഫ്എസ്എല്ലിനെ വിശ്വാസമില്ലേങ്കിൽ മറ്റെവിടേയെങ്കിലും അയച്ച് പരിശോധിക്കട്ടെ. അതിനുള്ള നടപടികൾ മേൽക്കോടതികൾ സ്വീകരിക്കണം'

'ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ ഇല്ല'; താജ് മഹലിലെ അടച്ചിട്ട മുറികളുടെ ചിത്രം പുറത്ത്

Recommended Video

cmsvideo
    മാഡത്തിനെതിരെ തുറന്നടിച്ച് ബാലചന്ദ്ര കുമാർ | P Balachandra Kumar reveals | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+