Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചടിച്ച് ദിലീപ്!! എല്ലാം മിമിക്രി... ഫോണ്‍ രേഖ നീക്കിയത് ഞാന്‍; ഗൂഢാലോചനയില്‍ സിനിമാക്കാരും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്‍ ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തത്. പോലീസിന്റെ പല കണ്ടെത്തലുകളും സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങളും ദിലീപ് ചോദ്യം ചെയ്യലനിടെ നിഷേധിച്ചു. ഈ ഘട്ടത്തിലാണ് പോലീസ് വ്യത്യസ്തമായ നീക്കം നടത്തിയത്. ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി ദിലീപിനൊപ്പമിരുത്തി ചോദ്യം ചെയ്തു.

ഈ വേളയില്‍ ദിലീപ് നിഷേധ മനോഭാവത്തിലാണ് പ്രതികരിച്ചത്. ബാലചന്ദ്ര കുമാര്‍ പുറത്തുവിട്ട ശബ്ദരേഖകള്‍ മിമിക്രിയാണ് എന്ന് ദിലീപ് പറഞ്ഞു. അതേസമയം, ഫോണിലെ വിവരങ്ങള്‍ നീക്കിയത് ഞാന്‍ തന്നെയാണെന്ന് ദിലീപ് പറഞ്ഞെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയത്. നിരവധി തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഇവ നിരത്തിയാണ് ദിലീപിനെ ചോദ്യം ചെയ്തത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ 18 മണിക്കൂറോളമാണ് ദിലീപിനെ ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ ഇനിയും വിളിപ്പിക്കുമെന്നാണ് പോലീസിന്റെ പ്രതികരണം.

2

ബാലചന്ദ്ര കുമാര്‍ പുറത്തുവിട്ട പല ശബ്ദരേഖകളും ക്രൈംബ്രാഞ്ച് സംഘം ദിലീപിനെ കേള്‍പ്പിച്ചു. മിക്കതും മിമിക്രിയാണ് എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. ദിലീപിന് വിനയാകുന്ന എല്ലാ ശബ്ദരേഖയും അദ്ദേഹം നിഷേധിച്ചു. എന്നാല്‍ ചിലത് തന്റെ ശബ്ദം തന്നെയാണെന്ന് പറയുകയും ചെയ്തു. നിരുപദ്രവകരമായതാണ് ദിലീപ് ശരിവച്ചത്.

3

കെട്ടിച്ചമച്ച തെളിവുകളാണ് ഹാജരാക്കുന്നതെന്ന് ദിലീപ് പറഞ്ഞു. ചില കാര്യങ്ങള്‍ തനിക്ക് ഓര്‍മിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഉച്ചയ്ക്ക് ശേഷമാണ് ബാലചന്ദ്ര കുമാറിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയത്. ശേഷം ദിലീപിനൊപ്പമിരുത്തി ചോദ്യം ചെയ്തു. ഈ വേളയില്‍ ദിലീപ് നിഷേധ നിലപാടാണ് സ്വീകരിച്ചത്. പല ചോദ്യങ്ങളോടും മൗനം പാലിച്ചു.

4

ദിലീപിനെ പ്രതിരോധത്തിലാക്കുന്ന പല കാര്യങ്ങളും ബാലചന്ദ്ര കുമാര്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞു. ഇതിനോട് പ്രതികരിക്കുന്നില്ല എന്നായിരുന്നു ദിലീപിന്റെ നിലപാട്. ഈ വേളയില്‍ കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരത്തി. ഇതിന് തന്റെ അഭിഭാഷകര്‍ കോടതിയില്‍ മറുപടി പറയുമെന്ന് ദിലീപ് പ്രതികരിക്കുകയാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

5

മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച കാര്യത്തില്‍ ദിലീപ് വ്യത്യസ്തമായ പ്രതികരണവും നടത്തിയത്രെ. ഫോണിലെ ചില വിവരങ്ങള്‍ ഡിലീറ്റ് ചെയ്തത് താനാണ് എന്ന് ദിലീപ് പറഞ്ഞു. നേരത്തെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് അഭിഭാഷകരാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുംബൈയിലെ ലാബില്‍ ഫോണെത്തിക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദിലീപ് ഇക്കാര്യത്തില്‍ അഭിഭാഷകരെ പഴിചാരാതെയാണ് പ്രതികരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിറങ്ങളില്‍ മുങ്ങി റിമ കല്ലിങ്കല്‍; ആഘോഷമെന്നാല്‍ ഇതാണ്... നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

6

തന്റെ ഫോണിലെ പല വിവരങ്ങളും താന്‍ തന്നെ ഡിലീറ്റ് ചെയ്തിട്ടുണ്ട്. അത് സ്വാഭാവികമായതാണ്. മുംബൈയിലെ ലാബിലേക്ക് അയച്ച ഘട്ടത്തില്‍ ഫോണില്‍ നിന്ന് ഒന്നും നീക്കിയിട്ടില്ലെന്നും ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചുവത്രെ. ബാലചന്ദ്ര കുമാര്‍ നല്‍കിയ വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് ഫോണ്‍ പരിശോധനയ്ക്ക് അയച്ചതെന്ന് നേരത്തെ ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞിരുന്നു.

7

തനിക്കെതിരെ വ്യക്തമായ ഗൂഢാലോചന നടക്കുന്നു എന്ന് ദിലീപ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. സിനിമാ മേഖലയിലുള്ളവര്‍ അടക്കം ഇതിന് പിന്നിലുണ്ട്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ ഇതിന്റെ ഭാഗമാണ്. കോടതിയില്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കുമെന്നും ദിലീപ് പറഞ്ഞു. അതേസമയം, ദിലീപിന്റെ സുഹൃത്ത് ശരത് നായരെ വീണ്ടും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അദ്ദേഹത്തില്‍ നിന്ന് മാഡത്തെ കുറിച്ചുള്ള വിവരങ്ങളും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളെ കുറിച്ചുമാണ് പ്രധാനമായും ചോദിച്ചറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+