Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവിനെ വായില്‍ തോന്നുന്നത് പറയുന്ന ആളാക്കണം; അവരുടെ ലക്ഷ്യം ഇതാണെന്ന് ബാലചന്ദ്രകുമാര്‍

കൊച്ചി: ദിലീപ് പ്രതിയായ കേസില്‍ ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളാണ് വരുന്നത്. കേസിന്റെ നടപടികള്‍ കോടതിയില്‍ പുരോഗമിക്കവെയാണ് ഈ വെളിപ്പെടുത്തലുകള്‍. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഓഡിയോ ക്ലിപ്പ് മഞ്ജുവാര്യരുമായി ബന്ധപ്പെട്ടതാണ്. ദിലീപിന്റെ സഹോദരന്‍ അനൂപിനെ അഭിഭാഷകന്‍ മൊഴി നല്‍കാന്‍ പരിശീലിപ്പിക്കുന്നതാണ് ഓഡിയോയില്‍. മഞ്ജുവാര്യരെ മദ്യപാനിയായി ചിത്രീകരിക്കുന്നതിനാണ് ശ്രമം നടന്നതെന്ന് ഓഡിയോയില്‍ വ്യക്തമാകുന്നു. ഇതിന് പിന്നിലുള്ള പ്രതിഭാഗത്തിന്റെ ലക്ഷ്യം വിശദീകരിക്കുകയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍....

1

നേരത്തെ ദിലീപുമായി അടുപ്പം നിലനിര്‍ത്തിയ വ്യക്തിയായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍. പിന്നീട് അകലുകയും ദിലീപിനെതിരെ വലിയ ചര്‍ച്ചയാകുന്ന വെളിപ്പെടുത്തുകളും നടത്തി. ദിലീപിന് കേസില്‍ കുരുക്ക് മുറുക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു ബാലചന്ദ്ര കുമാറിന്റേത്. ഇതോടെയാണ് ദിലീപിനെതിരെ പുതി കേസ് രജിസ്റ്റര്‍ ചെയ്തത്. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം പ്രതിഭാഗം പരിഗണിക്കുന്നു എന്നാണ് വിവരം.

2

ദിലീപും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധമുണ്ട്, നടി ആക്രമിക്കപ്പെടുന്ന വീഡിയോ ദിലീപ് വീട്ടില്‍വച്ച് കണ്ടു, അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തി... തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നടത്തിയത്. ഇക്കാര്യം ഇദ്ദേഹം കോടതിയിലും അന്വേഷണ സംഘത്തിന് മുന്നിലും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലും സൂചിപ്പിച്ചിരുന്നു.

3

തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരെ മോശക്കാരാക്കി ചിത്രീകരിക്കുകയാണ് ദിലീപിന്റെയും സംഘത്തിന്റെയും ലക്ഷ്യമെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. മഞ്ജുവാര്യരെ മദ്യപാനിയായി ചിത്രീകരിക്കാന്‍ ശ്രമം നടന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മഞ്ജുവാര്യര്‍ മദ്യപിക്കുമെന്നും പൊതുവേദിയില്‍ വന്ന് വായില്‍ തോന്നുന്നത് വിളിച്ചുപറയുന്ന ആളാണെന്നും സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

4

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവാര്യരാണ്. സംഭവ നടന്ന ഉടനെ ചേര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ പൊതുപരിപാടിയിലായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍. ആരുടേയും പ്രേരണയില്ലാതെയാണ് മഞ്ജുവാര്യര്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ മൊഴി എന്താകുമെന്ന് പ്രതിക്ക് അറിയാമെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.

5

മഞ്ജുവാര്യരുടെ മൊഴി ദിലീപിന് അനുകൂലമായി മാറണമെങ്കില്‍ മഞ്ജുവിനെ മോശമാക്കി ചിത്രീകരിക്കണം. അതിന്റെ ഭാഗമാണ് മദ്യപാനിയാക്കല്‍. അപകീര്‍ത്തിപ്പെടുത്തുകയാണ് ഉദ്ദേശം. തങ്ങള്‍ക്കെതിരെ നീങ്ങുന്നവരെയെല്ലാം അപകീര്‍ത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും ഇതിന്റെ ഭാഗമാണെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

6

ദിലീപിനെതിരെ താന്‍ പരാതി ഉന്നയിച്ചത് കഴിഞ്ഞ വര്‍ഷം നവംബറിലാണ്. അതുവരെ തനിക്കെതിരെ ഒരു പെറ്റി കേസ് പോലുമുണ്ടായിരുന്നില്ല. ദിലീപിനെതിരെ പരാതിപ്പെടുകയും ചാനലുകള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്ത ശേഷം മൂന്നുനാല് കേസുകള്‍ തനിക്കെതിരെ നല്‍കി. അതിലൊന്നാണ് ലൈംഗിക പീഡന കേസ് എന്നും ആ പെണ്‍കുട്ടിയെ കണ്ടിട്ടു പോലുമില്ലെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.

പുത്തന്‍ കാറിന് മുമ്പില്‍ കിടിലന്‍ ലുക്ക്; നൈല ഉഷയുടെ പുതിയ ചിത്രം വൈറല്‍

7

തനിക്കെതിരായ കേസുകള്‍ നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനം. വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചത് ഞാന്‍ നല്‍കിയ തെളിവുകള്‍ അംഗീകരിച്ചു എന്നതിന്റെ ഉദാഹരണമാണ്. ശക്തമായ തെളിവില്ലെങ്കില്‍ കേസ് കോടതി തള്ളുമായിരുന്നു. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ മോശക്കാരാക്കി അനൂകൂലമായ സാഹചര്യമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു.

Recommended Video

cmsvideo
    മഞ്ജു മദ്യപിക്കുമെന്ന് പറയണം', 'ശ്രീകുമാര്‍ മേനോന്‍ ശത്രുവെന്നും..ശബ്ദരേഖ പുറത്ത്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+