Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യറുടെ മൊഴിയുടെ പ്രാധാന്യം എന്ത്: ദിലീപിന്റെ വാദം പൊളിയുമോ'

ദിലീപ്, അനുജന്‍ അനൂപ് തുടങ്ങിയവരുടെ ശബ്ദ സാമ്പിളുകള്‍ തിരിച്ചറിയുക എന്ന ഉദ്ദേശത്തോട് കൂടിയാണ് മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നത്

 dileepmanju

നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യർ നല്‍കുന്ന മൊഴിക്ക് വളരെ അധികം പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ പ്രകാശ് ബാരെ. ദിലീപിന്റെ ശ്രമങ്ങളുടെ അവസാന ശ്രമങ്ങളും പാളിയ സ്ഥിതിക്ക് കേസ് വളരേ വേഗത്തില്‍ തന്നെ കേസിന്റെ തുടർന്നുള്ള ഘട്ടങ്ങളും നടക്കുമെന്നാണ് വിചാരിക്കുന്നത്. മഞ്ജവാര്യർക്കെതിരെ വലിയ രീതിയിലുള്ള അപവാദ ശ്രമങ്ങളാണ് നടന്നത്.

സാങ്കേതികപരമായ തെളിവുകള്‍ക്കൊപ്പം തന്നെ ഇത്രയും പരിചയമുള്ള ഒരാള്‍ സാക്ഷിയായി വരുമ്പോള്‍ അതിന്റെ വിശ്വാസ്യത പതിന്മടങ്ങ് വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകാശ് ബാരെയുടെ വാക്കുകളിലേക്ക്.

തെളിവ് നശിപ്പിക്കുന്നതും സാക്ഷികളെ കൂറുമാറ്റാനുമായി

തെളിവ് നശിപ്പിക്കുന്നതും സാക്ഷികളെ കൂറുമാറ്റാനുമായി

തെളിവ് നശിപ്പിക്കുന്നതും സാക്ഷികളെ കൂറുമാറ്റാനുമായി നടത്തിയ ശ്രമങ്ങളുമൊക്കെയും തുറന്ന് കാണിക്കാന്‍ ഈ സാക്ഷികളെ വിചാരണ ചെയ്യുന്നതിലൂടെ സാധിക്കും. പള്‍സർ സുനിയും ദിലീപും ഒരു കുറ്റാരോപിതനാണ്. എന്നാല്‍ പള്‍സർ സുനി കുറ്റക്കാരനാണ്, ദിലീപ് കുറ്റക്കാരനല്ലെന്ന നിലപാടാണ് രാഹുല്‍ ഈശ്വർ എടുക്കുന്നത്. അത് ശരിയല്ല, രണ്ട് പേരും കുറ്റാരോപിതരാണ്. രണ്ട് പേരേയും പുറത്തിറങ്ങി വിലസി നടക്കാന്‍ അനുവദിക്കരുതെന്ന അഭിപ്രായക്കാരനാണ് ഞാനെന്നും പ്രകാശ് ബാരെ പറയുന്നു.

വിചാരണ നടക്കുമ്പോള്‍ എല്ലാ വിധ സ്വതന്ത്രവും ലഭിക്കണം

പക്ഷെ വിചാരണ നടക്കുമ്പോള്‍ എല്ലാ വിധ സ്വതന്ത്രവും ലഭിക്കണം. പലതവണ പുറത്ത് വരാന്‍ വേണ്ടി ശ്രമം നടത്തിയ വ്യക്തിയാണ് പള്‍സർ സുനി. ജാമ്യത്തിനായൊക്കെ അദ്ദേഹം വലിയ ശ്രമങ്ങള്‍ നടത്തി. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് വരെ നടിച്ചു. ഈ ഒരു അവസരത്തില്‍ പുതിയ ചില വിലപേശലുകള്‍ക്ക് ഇടവെക്കുമോയെന്ന കാര്യം സംശയിക്കാവുന്നതാണ്.

മാന്യമായ രീതിയിലാണ് മഞ്ജു വാര്യർ വേർപിരിഞ്ഞത്

മാന്യമായ രീതിയിലാണ് മഞ്ജു വാര്യർ വേർപിരിഞ്ഞത്

ഈ വിവാഹ ബന്ധത്തില്‍ നിന്നും വളരെ മാന്യമായ രീതിയിലാണ് മഞ്ജു വാര്യർ വേർപിരിഞ്ഞത്. ഒരു തരത്തിലുള്ള നിയമപരമായ പോരാട്ടത്തിനോ വാദപ്രതിവാദങ്ങള്‍ക്കോ പോവാതെ മികച്ച നിലയില്‍ വേർപിരിഞ്ഞതാണ്. ഈ സംഭാഷണങ്ങളൊക്കെ നടക്കുന്നത് അവർക്ക് നല്ല പരിചയമുള്ള ആളുകളുടേതാണ്. അതുകൊണ്ട് തന്നെ മഞ്ജു വാര്യറുടെ വാക്കുകള്‍ക്ക് നല്ല ക്രഡിബിലിറ്റിയുണ്ട്.

മുടി കൊഴിച്ചിലും താരനുമാണോ പ്രശ്നം: പരിഹാരം അടുക്കളിയിലുണ്ട്, എടുക്കൂ രണ്ട് ബീറ്റ്റൂട്ട്

ഒരാളുടെ വാക്കും മറ്റൊരാളുടെ വാക്കും

ഒരാളുടെ വാക്കും മറ്റൊരാളുടെ വാക്കും തമ്മിലുള്ള തുലനമല്ല ഇത്. ഇവിടെ ബാലചന്ദ്രകുമാർ കൊണ്ടുവന്ന തെളിവുകളും മൊഴിയും വെളിപ്പെടുത്തലുകളും ഉണ്ട്. അതിന്റെ കൂടെ ഇത്രയും അടുത്ത് നില്‍ക്കുന്ന ആളുടെ സാക്ഷ്യം കൂടിയായാല്‍ അത് കോടതി മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രകാശ് ബാരെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് കൂട്ടിച്ചേർക്കുന്നു.

മഞ്ജു വാര്യറും സാഗർ വിന്‍സന്റും

മഞ്ജു വാര്യറും സാഗർ വിന്‍സന്റും

മഞ്ജു വാര്യറും സാഗർ വിന്‍സന്റും അടക്കമുള്ള സാക്ഷികളെ വിസ്തരിക്കുന്നത് തടയാനുള്ള നീക്കം സുപ്രീംകോടതിയില്‍ പരാജയപ്പെട്ടിരുന്നു. കേസ് വിസ്താരം നീട്ടിക്കൊണ്ടുപോവാനുള്ള പ്രോസിക്യൂഷന്‍ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കുന്നതെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട സാക്ഷികളുടെ വിസ്താരം തടയണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കന്‍ സുപ്രീംകോടതി തയ്യാറായില്ല.

മഞ്ജു വാര്യർ ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്


ഇതോടെയാണ് മഞ്ജു വാര്യർ ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണയ്ക്ക് ഹാജരായത്. ദിലീപ്, അനുജന്‍ അനൂപ് തുടങ്ങിയവരുടെ ശബ്ദ സാമ്പിളുകള്‍ തിരിച്ചറിയുക എന്ന ഉദ്ദേശത്തോട് കൂടിയാണ് മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നതെന്നാണ് മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ ഫെബ്രുവരി 16 ന് മഞ്ജു വാര്യറെ വിസ്തരിക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വിവരം. എന്നാല്‍ ദിലീപ് നല്‍കിയ ഹർജി കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ മഞ്ജുവിന്റെ വിസ്താരം മാറ്റിവെക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+