'കണ്ടത് വ്യക്തിപരമായ ചാറ്റുകൾ..വീണ്ടെടുത്തത് എല്ലാം ദിലീപിന്റെ ഫോണിൽ നിന്നും..ഇനി 4 ചാറ്റുകൾ';സായ് ശങ്കർ
നടൻ ദിലീപിന്റെ ഫോണിൽ നിന്നും 8 നിർണായക ചാറ്റുകളാണ് ഹാക്കർ സായ് ശങ്കറിന്റെ സഹായത്തോടെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം വീണ്ടെടുത്തതെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് അന്വേഷണ സംഘത്തിന്റെ നിർദ്ദേശ പ്രകാരം സായ് ശങ്കർ തെളിവുകൾ വീണ്ടെടുത്തത്. ഫോറൻസിക് ലാബിൽ വീണ്ടെടുക്കാൻ സാധിക്കാത്ത വിവരങ്ങളാണ് വീണ്ടെടുത്തതെന്നും പോലീസ് പറയുന്നത്. ഇപ്പോഴിതാ ഫോണിലെ വിവരങ്ങളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് സായ്. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിലാണ് സായ് പ്രതികരിച്ചത്. സായ് ശങ്കറിന്റെ വാക്കുകളിലേക്ക്
'പൊന്നു ഭാവന ഇങ്ങനെ ചിരിക്കല്ലേ'...ഭാവനയുടെ കിടിലൻ ഫോട്ടോകൾ..ഏറ്റെടുത്ത് ആരാധകർ

'എന്താണ് ഡിലിറ്റ് ചെയ്തത്, എങ്ങനെയാണ് ഡിലീറ്റ് ചെയ്തത്, എന്തൊക്കെ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങളായിരുന്നു പോലീസ് ചോദിച്ചത്. ഡിലീറ്റ് ചെയ്യപ്പെട്ട എട്ടോളം ചാറ്റുകൾ വീണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്. 8 നമ്പറുകളിലേക്കുള്ള ചാറ്റുകൾ ആണ് വീണ്ടെടുത്തത്. പല പല ചാറ്റുകളായിട്ടായിരുന്നു മെസേജുകൾ ഉണ്ടായിരുന്നത്. അവയിൽ ഫോറൻസിക് ഉദ്യോഗസ്ഥയുടെ ചാറ്റുകളും വീണ്ടെടുത്തിട്ടുണ്ട്'.

'ഫോറൻസിക് ഉദ്യോഗസ്ഥയുമായി വ്യക്തിപരമായ ചാറ്റുകളാണ് വീണ്ടെടുത്തത്. ഒരു സംഭാഷണം നിർത്തിയിടത്തുനിന്ന് തുടങ്ങിയ തരത്തിലാണ് ചാറ്റുകൾ വീണ്ടെടുത്തത്. നേരത്തേ കേസിൽ ചർച്ചയായ മായാ സിഎഫ്എൽ എന്ന നമ്പറാണ് ഇതെന്നും സായ് ശങ്കർ പറഞ്ഞു. അധികം സംഭാഷണങ്ങൾ ചാറ്റിൽ ഉണ്ടായിരുന്നില്ല. കൂടുതൽ വിഷ്വൽസ് ആണ് ഉണ്ടായിരുന്നത്'.

'രണ്ടര മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. നീക്കം ചെയ്ത 12 ചാറ്റുകളിൽ 4 എണ്ണം വീണ്ടെടുക്കേണ്ടതുണ്ട്. അവ വരും ദിവസങ്ങളിൽ വീണ്ടെടുക്കാനുള്ള ശ്രമം ഉണ്ടാകും. ഇക്കാര്യം പോലീസ് തന്നോട് വ്യക്തമാക്കിയിരുന്നു. ജംഗ് ഫയലുകൾ റിമൂവ് ചെയ്തതിന് ശേഷമാണ് ചാറ്റുകൾ വീണ്ടെടുത്തത്. പോലീസിന് ഈ വിവരങ്ങൾ റിക്കവർ ചെയ്ത് എടുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ചെയ്ത ആളിനെ കൊണ്ട് തന്നെ വീണ്ടെടുപ്പിക്കാനായിരുന്നു അവർ ശ്രമിച്ചത്'.

'വളരെ വേഗത്തിൽ വീണ്ടെടുക്കാൻ വേണ്ടിയാണ് തന്നോട് തന്നെ ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടത്.
ഈ കേസിൽ തന്റെ സഹകരണം വേണമെന്ന് നേരത്തേ പോലീസ് തന്നോട് ആവശ്യപ്പെട്ടിരുന്നു.ദിലീപിന്റെ മാത്രം ഫോണിൽ നിന്നാണ് 8 ചാറ്റുകളും വീണ്ടെടുത്തിട്ടുള്ളത്. അതിനുള്ളിൽ വ്യക്തിപരമായ കാര്യങ്ങൾ ഉണ്ടോയെന്ന് വളരെ സൂഷ്മമായി തന്നെ പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം അവ കേസിലേക്ക് വലിച്ചിഴക്കാതിരിക്കാനും പോലീസ് ബോധപൂർവ്വം തന്നെ ഇടപെടുന്നുണ്ട്'.

ഡോ ഹൈദരിയിലെ സ്വാധീനിക്കാൻ ശ്രമിക്കുന്ന സുരാജിന്റെ സംഭാഷണങ്ങളെല്ലാം അദ്ദേഹത്തിന്റെ ഫോണിൽ നിന്നുമാണ് അന്വേഷണ സംഘം വീണ്ടെടുത്തതെന്നും സായ് ശങ്കർ പറഞ്ഞു.
അതേസമയം സായി ശങ്കറിനെക്കൊണ്ട് തന്നെ വിഷം തിരിച്ച് കുത്തിയെടുക്കുകയാണ് പോലീസ് എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത മുൻ റിട്ട എസ്പി ജോർജ് ജോസഫ് പ്രതികരിച്ചത്. കേസിൽ നിരവധി പച്ചയായ സത്യങ്ങൾ പുറത്തുവന്നു കഴിഞ്ഞു. എല്ലാ മേഖലയിൽ ഉള്ളവരും കേസിൽ തെളിവ് നശിപ്പിക്കാനും നീതി ഇല്ലാതാക്കാനുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും പ്രോസിക്യൂഷന് അനുകൂലമായിട്ടാണ് പ്രവർത്തിക്കേണ്ടത്. മായാ സി എഫ് എൽ എന്നത് ആരാണെങ്കിലും ശരി ശക്തമായ നടപടിയെടുക്കണം. പ്രതി സമീപിക്കുമ്പോൾ തന്നെ അത് ഏത് രീതിയിലാണെങ്കിലും അവർ ഒഴിവാക്കുകയാണ് വേണ്ടിയിരുന്നതെന്നും ജോർ ജോസഫ് പറഞ്ഞു.

അതിനിടെ അന്വേഷണ സംഘത്തെ സ്വാധീനിക്കാനുള്ള ശ്രമം പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് ചർച്ചയിൽ പങ്കെടുത്ത സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് സ്വാധീനിക്കാൻ കഴിയാതിരുന്നതോടെ അദ്ദേഹത്തിന്റെ അനിയനെയാണ് പ്രതികൾ സമീപിച്ചതെന്നും ഇത് സംബന്ധിച്ച് ചർച്ച ചെയ്യുന്ന ഓഡിയോ ക്ലിപ്പ് താൻ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ജോർജ് ജോസഫ് വ്യക്തമാക്കി.












Click it and Unblock the Notifications