Get Updates
Get notified of breaking news, exclusive insights, and must-see stories!

'അത്ര ഉറപ്പുണ്ടെങ്കില്‍ നടിയെ കണ്ട് ഈ കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ പോരായിരുന്നോ?' ശ്രീലേഖയോട് പ്രകാശ് ബാരെ

കൊച്ചി: നടിയെ ആക്രമിച്ച കേസിനോട് അനുബന്ധിച്ച് മുന്‍ ഡി ജി പി ശ്രീലേഖ ഐ പി എസ് നടത്തിയ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നില്ല എന്ന് നടന്‍ പ്രകാശ് ബാരെ. റിപ്പോര്‍ട്ടര്‍ ടി വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ തങ്ങള്‍ പ്രതീക്ഷിച്ചതാണ് എന്നും ജനങ്ങളെ ആശയകുഴപ്പത്തിലാക്കാനാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് എന്നും പ്രകാശ് ബാരെ കൂട്ടിച്ചേര്‍ത്തു. പ്രകാശ് ബാരെയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

ഇത്തരത്തിലുള്ള വെടിക്കെട്ടുകള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതാണ്. കേസ് അവസാനിക്കുന്ന സമയത്ത് കേസിന്റെ അടി കുഴക്കുന്ന തരത്തില്‍ ഉന്നതരെ കൊണ്ട് സംസാരിപ്പിക്കാന്‍ കഴിവുള്ള ശക്തനായ പ്രതിയാണിത്. നമ്മള്‍ ഈ പ്രതിയാണ് കുറ്റം ചെയ്തത് എന്ന് പറയുന്നില്ല. പ്രതിയാണ് എന്നാണ് പറയുന്നത്. പക്ഷെ ഇവരൊക്കെ തിരിച്ച് വന്നിട്ട് പറയുന്നത് ഇയാള്‍ പ്രതിയെ അല്ല, നിഷ്‌കളങ്കനാണ് എന്നാണ്.

1

കോടതിയിലിരിക്കുന്ന കാരണത്തെ പറ്റി ഇവരിങ്ങനെ ഇതുപോലെ വിധി പ്രസ്താവിക്കുകയാണ്. നമ്മുടെ പ്രിയപ്പെട്ട നടനായ മധുവൊക്കെ പറയുന്നത് എനിക്ക് അറിയുന്ന നടനിങ്ങനെ ചെയ്യില്ല. അത് പിന്നെയും കുഴപ്പമില്ല. ഒരു നിഷ്‌കളങ്കത അതിന് അകത്ത് ഉണ്ട്. ഇത് പൊലീസിലുള്ള ഒരു വ്യക്തി. ഇത്രയും കാലം അഞ്ചോ നാലോ വര്‍ഷമായിട്ട് ഇതിനെ പറ്റി മിണ്ടാതെ റിട്ടയര്‍ ചെയ്ത് കഴിഞ്ഞ് രണ്ട് വര്‍ഷത്തിലധികമായി ഇതിനെ പറ്റി ഒരക്ഷരം മിണ്ടാതെ ഈ ടൈമിംഗ് നോക്കി ഇങ്ങനെ വെടി പൊട്ടിച്ചതിന്റെ പിറകില്‍ എന്താണ്. അവര്‍ തന്നെ പറയുന്നുണ്ട്.

2

ഞാന്‍ കാശ് വാങ്ങി എന്നൊക്കെ ആളുകള്‍ പറയുമായിരിക്കും. പക്ഷെ ഐ ഡോണ്ട് കെയര്‍ എന്നുള്ളത്. അവരുടെ ഇത്രയും ആക്‌സ്പ്റ്റ് ഉണ്ടായിരുന്ന ഒരാളാണ്. പ്രത്യേകിച്ച് സ്ത്രീകളൊക്കെ വളരെ എക്‌സെപ്‌റ്റേഷനോട് കൂടി അവരെ നോക്കി കണ്ട സ്ത്രീ അരമണിക്കൂര്‍ നേരം ഈ അതിജീവിതയെ പറ്റിയോ അവരുടെ ഫൈറ്റിനെ പറയുന്നു പോലുമില്ല.

3

അവര്‍ പറയുന്ന ഒരു വാചകം നല്ല രീതിയില്‍ ജീവിക്കുന്ന ആള്‍ക്കാര്‍ ജയിലിലേക്ക് വരുമ്പോള്‍ ഒരുപാട് ഷോക്ക് ഒന്നുമില്ലാതിരിക്കാന്‍ വേണ്ടി അവര്‍ക്ക് ഒരു സെപ്പറേറ്റ് സെല്ലൊക്കെ നമ്മള്‍ കൊടുക്കാറുണ്ട്. ആ മാനസിക സ്ഥിതിയാണ് എനിക്ക് മനസിലാക്കാന്‍ പറ്റാത്തത്. അങ്ങനെ ഒരു നിയമമുണ്ടെങ്കില്‍ നിയമത്തിന്റെ മുന്നില്‍ പണം ഉള്ള ആള്‍ക്കാരോ ഇല്ലാത്തവരോ എന്ന വ്യത്യാസം പാടുണ്ടോ.

4

ഇവര്‍ക്ക് പബ്ലിക്കിനോട് സംസാരിക്കുമ്പോള്‍ പോലും പ്രൊപ്രറേറ്ററി എന്ന് പറയുന്ന സാധനം ഇല്ലാതായിരിക്കുകയാണ്. നമുക്കറിയാം വേണമെങ്കില്‍ ഇപ്പോള്‍ ബെഹ്‌റ ഇപ്പോള്‍ റിട്ടയര്‍ ചെയ്തിട്ടില്ല. റിട്ടയര്‍ ചെയ്തിട്ടുള്ള എത്ര ഉന്നതന്‍മാര്‍, അല്ലെങ്കില്‍ റിട്ടയര്‍ ചെയ്തിട്ടില്ലാത്ത ആള്‍ക്കാര്‍ പോലും പൊലീസിനെതിരെ സംസാരിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കും. വിചാരണ കോടതിയുടെ അകത്ത് നടക്കുന്ന പല കമന്റ്‌സും കേട്ട് കഴിഞ്ഞാല്‍ ഇതൊന്നും വലിയ അത്ഭുതമല്ല.

5

എനിക്ക് വലിയ ഷോക്കിംഗ് ആയിരുന്നില്ല. ഇവര്‍ കാള വാല്‍ പൊക്കുന്നത് നേരത്തേയും ചെയ്തിട്ടുണ്ട്. അയ്യോ അവര്‍ക്ക് പിന്നെ താഴെ വീണു ദിലീപ്, എനിക്ക് സങ്കടം തോന്നി എന്നൊക്കെ പറയുമ്പോള്‍ തന്നെ ഇവരുടെ മനസ് എവിടെയാണ് എന്ന് നേരത്തെ കാണിച്ച് തന്നിട്ടുണ്ട്. അവര്‍ ഏത് തരത്തിലേക്കും എത്ര താഴെ വേണമെങ്കിലും ഇയാള്‍ക്ക് വേണ്ടി പോകും എന്നുള്ളത് നേരത്തെ തന്നെ എഴുതിയിട്ടുണ്ട്.

6

പക്ഷെ ഇത്രത്തോളം ഒരു കോടതിയലക്ഷ്യമാകുന്ന രീതിയില്‍ സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിനെ കേസ് അവസാനിപ്പിക്കുന്ന സമയത്ത് വന്നിട്ട് ആ കേസിനെ അട്ടിമറിക്കുന്ന രീതിയില്‍ ഇവര്‍ ചെയ്യും എന്നുള്ളത് അത്രയും തരംതാഴും എന്ന് കരുതിയില്ല. ഇവര്‍ക്ക് ഇവരോട് അത്രയും ഇഷ്ടമാണ് എങ്കില്‍ ഇവര്‍ക്ക് പറയാവുന്ന കാര്യം ഏതോ അതികായനാണ് ഇതിന്റെ പിറകിലുണ്ട് എന്നത്. അല്ലെങ്കില്‍ തന്റെ കൂട്ടുകാരിയാണ് കൂടെ അഭിനയിച്ച ആളാണ് എന്നിട്ട് പോയി അങ്ങോട്ട് സെറ്റില്‍ ചെയ്യൂ.

7

ഇതിന്റെ ആവശ്യമില്ല. ഈ അസൂയക്കാരും മറ്റുള്ളവരുമൊക്കെ ഇത്രയും വലിയ കേസുണ്ടാക്കുന്ന സമയത്ത് ഈ പള്‍സര്‍ സുനി എന്ന് പറയുന്ന ആളെ ഇങ്ങനെത്ത ഒരാളാണ് എന്ന് ഇവര്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്ത് കഴിഞ്ഞു. അങ്ങനെ ആണെങ്കില്‍ നേരെ പോയിട്ട് ഇത് ആക്രമിക്കപ്പെട്ട നടിയെ കണ്‍വിന്‍സ് ചെയ്ത് ഈ കേസ് നേരത്തെ തീര്‍ത്ത് തന്നൂടായിരുന്നോ. ഇതൊന്നും ആലോചിക്കാന്‍ ഇവിടെ ഉള്ള ആള്‍ക്കാര്‍ക്ക് ബുദ്ധിയില്ല എന്നാണോ ഇവര്‍ വിചാരിച്ചിരിക്കുന്നത്.

8

ഇതൊന്നും ഒരു വെളിപ്പെടുത്തല്‍ അല്ല, ഇതൊരു പുകമറ സൃഷ്ടിക്കുകയാണ്. ഇത് ഇനി വരാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ഒരു കളമൊരുക്കുകയാണ്. ഇതുപോലെയുള്ള ഗ്വാ ഗ്വാ വിളിക്കുന്ന കുറെ വേഷങ്ങളെ ഇയാള്‍ കെട്ടിയിറക്കാന്‍ പോകുന്നുണ്ട്. അതിന്റെ തുടക്കം മാത്രമാണ് ഇത്. തീര്‍ച്ചയായും ഇനിയും വെളിപ്പെടുത്തല്‍ ഉണ്ടാകും. കാരണം ഇദ്ദേഹത്തിന്റെ പിടിപാടിനും കാശിനും ഇറക്കാന്‍ പറ്റുന്ന ഒരുപാട് ആള്‍ക്കാരുണ്ട്.

9

ഇത് ഇതിന് ഡയറക്ടായിട്ട് ഒരു ഇംപാക്ട് ഇല്ലെങ്കില്‍ വില കൊടുത്ത് വാങ്ങിയ ഒരു ഏതെങ്കിലും ഒരു വിധിന്യായത്തിന് ജനങ്ങള്‍ക്ക് മുന്‍പില്‍ ന്യായീകരിക്കാന്‍ വേണ്ടിയെങ്കിലും ഇത്തരം പുകമറകള്‍ കൊണ്ട് സാധിക്കും. അതുകൊണ്ട് തന്നെ കഴിയുന്ന ആള്‍ക്കാരെ കൊണ്ട് പുകമറ സൃഷ്ടിച്ച് ജനങ്ങളെ കണ്‍ഫ്യൂസ് ചെയ്തതിന് ശേഷമായിരിക്കും കോടതിയുടെ വിധി വരിക. ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുക, അത് പിന്നെ ഉപയോഗപ്പെടുത്തുക.

10

അവര്‍ അത്രത്തോളം തംരതാഴ്ന്ന സ്ഥിതിക്ക് കോടതിയിലിരിക്കുന്ന ഒരു കേസില്‍ വിധി പറയാന്‍ പോലും മുതിര്‍ന്ന സ്ഥിതിക്ക് ഇവര്‍ക്കെതിരെ പൊലീസും സര്‍ക്കാരും കോടതിയും നീങ്ങേണ്ട ഒരു കാര്യമാണ് ഇത്. ഇവര്‍ക്ക് ഈ രീതിയില്‍ അല്ലാതെ കോടതിയുടെ മുന്‍പില്‍ ബോധിപ്പിക്കുകയോ കക്ഷി ചേരുകയോ ചെയ്യാമായിരുന്നു. എന്നാല്‍ വളരെ നിരുത്തരവാദപരമായിട്ടാണ് അവര്‍ കാര്യങ്ങള്‍ ചെയ്തിരിക്കുന്നത്.

പാര്‍ട്ട് 1 ആയിട്ടുള്ളൂ.. ഇനിയും വരാനുണ്ട്; വിവാഹ നിശ്ചയ ചിത്രങ്ങളുമായി ഷംന കാസിം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+