ദിലീപിനെ അകത്തിട്ടാല്‍ മതിയെന്നാണ്; ആ ഒരുകാര്യം അന്വേഷിച്ചാല്‍ സത്യം തെളിയും: പക്ഷെ അന്വേഷിക്കില്ല: ശാന്തിവിള
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളും സംവിധായകനുമായ ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. വൃക്ക - ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ദീർഘനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടേയും ചാനലുകളുടേയും മറ്റും താല്പര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചിട്ടും അവസാനകാലത്ത് അദ്ദേഹത്തെ സഹായിക്കാന്‍ ആരും തയ്യാറായതായി തനിക്ക് അറിയില്ലെന്നാണ് ബാലചന്ദ്രകുമാറിന്റെ മുന്‍ സുഹൃത്ത് കൂടിയായ ശാന്തിവിള ദിനേശ് പറയുന്നത്. സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബാലചന്ദ്രകുമാറിനെ അടക്കിയത് തൈക്കാട് ശാന്തികവാടത്തിലാണ്. എനിക്ക് പോകണമെന്നുണ്ടായിരുന്നു. പക്ഷെ എന്നെ തെറ്റിദ്ധരിക്കുന്ന കുറേപേർ അവിടെ ഉണ്ടാകുമല്ലോ? ഞാന്‍ ദിലീപിന്റെ ആളാണെന്നാണല്ലോ പറയുന്നത്. അങ്ങനെ അല്ലെന്ന് എനിക്ക് അല്ലേ അറിയൂ. ഞാന്‍ ബാലചന്ദ്രകുമാറിന്റെ മൃതദേഹം കാണാന്‍ ചെന്നാല്‍ കളിയാക്കാന്‍ ചെന്നതാണെന്ന് ഒരുപക്ഷെ ചിലർ പറഞ്ഞേക്കാം. അല്ലെങ്കില്‍ അവിടെ ഷീബ നില്ക്കുന്നുണ്ടെങ്കില് അവർ എനിക്കെതിരെ പൊട്ടിത്തെറിക്കാം. അങ്ങനെ ഒരു സീന്‍ ഉണ്ടാക്കരുതെന്ന് വിചാരിച്ചതുകൊണ്ടാണ് അവിടെ പോകാതിരുന്നത്.

ബാലചന്ദ്രകുമാറുമായി എനിക്ക് ഒരുപാട് അടുപ്പമുണ്ടായിരുന്നു. അതായത് പിക്ക് പോക്കറ്റ് എന്ന സിനിമ നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കാലം വരെ നല്ല സുഹൃത്തായരുന്നു. അതുകഴിഞ്ഞ് ദിലീപിനെ ശത്രുപക്ഷത്ത് ആക്കിയപ്പോഴാണല്ലോ മറ്റ് ചിലരെ കൂട്ടുപിടിച്ച് എനിക്കെതിരേയും തിരിഞ്ഞത്. അതോടെ ഞാനും അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിച്ചു. അല്ലാതെ എനിക്ക് എന്തിനാണ് അദ്ദേഹവുമായി പിണക്കം.
കുറേകാലം എന്നെ ആവശ്യമില്ലാത്ത കുറേ തെറികള്‍ അദ്ദേഹം പറഞ്ഞു. എന്റെ വീട്ടില്‍ വന്ന് അദ്ദേഹം എന്നോട് പറഞ്ഞ കാര്യമുണ്ട്. "ദിനേശേട്ടാ ദിലീപ് സാറിന്റെ കയ്യില്‍ നിന്നും ഞാന്‍ ഒരു പത്ത് ലക്ഷം രൂപ വാങ്ങിത്തരാം. ചേട്ടന് വാടക വീട്ടില്‍ കഴിയുന്നു, വർക്കുകളൊന്നും ഇല്ല. ജീവിക്കണ്ടേ' എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. റേഷന്‍ കടയില്‍ നിന്നും കിലോയ്ക്ക് 20 രൂപ വെച്ചുള്ള അരികിട്ടും. 15 കിലോ അരിക്ക് 300 രൂപയാണ് ചിലവ് വരിക്. എനിക്കും ഭാര്യക്കും മകനും എന്റെ ലാബിനും ജീവിച്ച് പോകാന്‍ അത് മതിയെന്നായിരുന്നു ഞാന്‍ അദ്ദേഹത്തിന് നല്കിയ മറുപടി.
വർക്ക് വരുമ്പോള്‍ തിരിച്ച് കൊടുത്താല്‍ മതി. ഇത്ര ദിവസത്തിനകം തിരിച്ച് നല്‍കണം എന്ന് പറഞ്ഞല്ല ഈ പണം നല്‍കുന്നത്. ചേട്ടന് വാങ്ങിക്കെന്നും അദ്ദേഹം നിർബന്ധിച്ചില്ലെങ്കിലും എനിക്ക് കണ്ടവന്റെ പണം വേണ്ടെന്നും പറഞ്ഞ് അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു താനെന്നും ശാന്തിവിള വ്യക്തമാക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ശാന്തിവിള ദിനേശ് ആവർത്തിക്കുന്നു. മാഡം തന്ന ക്വട്ടേഷനാണ് ഇതെന്നായിരുന്നു തട്ടിക്കൊണ്ടുപോകുന്ന സമയത്ത് പള്‍സർ സുനി പറഞ്ഞത്. ഏതാണ് ആ മാഡം? എന്നാല്‍ മേടവും ഇടവും ഇവിടെ വേണ്ട നമുക്ക് ദിലീപിനെ പിടിച്ച് അകത്തിട്ടാല്‍ മതിയെന്ന രീതിയിലാണ് മുന്നോട്ട് പോയതെന്നും അദ്ദേഹം വിമർശിക്കുന്നു.
ഒന്നാം പ്രതി പള്‍സർ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം കൃത്യമായി അന്വേഷിക്കാതെ ദിലീപിനെ കുരുക്കാനും അദ്ദേഹവും പള്‍സർ സുനിയുമായി ബന്ധപ്പെടുത്താന്‍ എന്തെങ്കിലുമുണ്ടോയെന്നും മാത്രമാണ് കഴിഞ്ഞ 6 വർഷത്തോളമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.
മേനകയെ അടക്കം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഒരു ക്രിമിനലാണ് പള്‍സർ സുനി. ജയിയില്‍ നിന്ന് ഇറങ്ങിയതിന് ശേഷം വിലകൂടിയ കാറുകളിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്. എങ്ങനെ ഇദ്ദേഹത്തിന് ഈ വിലകൂടിയ കാറുകളില്‍ സഞ്ചരിക്കാനാകുന്നുവെന്ന് അന്വേഷിച്ചാല്‍ തന്നെ ഈ കേസ് തെളിയും.
സുപ്രീംകോടതി വരെ പോകാനുള്ള ചിലവ് നല്‍കിയത് ആര്? ഈ കാറുകള്‍ ആരുടേത്? വാടകയാണെങ്കില്‍ വാടകകൊടുക്കുന്നത് ആര് എന്ന് അന്വേഷിച്ചാല്‍ ഈ കേസ് തെളിയും. എന്നാല്‍ പൊലീസ് അന്വേഷിക്കില്ല. അതൊന്നും ഈ കേസില്‍ പെട്ടതല്ലാലോ? നമുക്ക് ദിലീപിനെ അല്ലേ വേണ്ടതെന്ന് പറയുമായിരിക്കുമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications