Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടിയെ ആക്രമിച്ച സംഭവം വേദനിപ്പിച്ചു, ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം മികച്ചത്'; തുറന്ന് പറഞ്ഞ് നദിയ മൊയ്തു

കൊച്ചി: നടിയെ ആക്രമിച്ച കേസ് വളരെ വേദനയുണ്ടാക്കിയ കാര്യമാണെന്ന് നടി നദിയാ മൊയ്തു. മംഗളത്തിന് നല്‍കിയ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒരു അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല ഒരു സ്ത്രീ എന്ന നിലയിലും വിഷമമുള്ള കാര്യമാണിതെന്നും അവര്‍ പറഞ്ഞു. ഒരു വ്യക്തിയെ മാനസികമായും ശാരീരികമായും വേദനിപ്പിക്കുന്നത് ശരിക്കും വിഷമം ഉണ്ടാക്കുന്ന കാര്യമാണ് എന്നും നദിയ മൊയ്തു പറഞ്ഞു.

മാധ്യമങ്ങളില്‍ കൂടി മിക്കപ്പോഴും ഇത്തരം വാര്‍ത്തകള്‍ നമുക്ക് മുന്നിലെത്താറുണ്ടെന്നും രണ്ട് പെണ്‍മക്കളുടെ അമ്മ എന്ന നിലയില്‍ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമാണിതെന്നും നദിയ മൊയ്തു കൂട്ടിച്ചേര്‍ത്തു. സുരക്ഷയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കണം എന്നും അവര്‍ പറഞ്ഞു. പെണ്‍മക്കളെ പഠിപ്പിച്ച് അവരെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തരാക്കണമെന്നും ആണായാലും പെണ്ണായാലും എന്തും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണമെന്നും നദിയ മൊയ്തു വ്യക്തമാക്കി.

1

കാലം പുരോഗമിക്കുകയാണ് എന്നും അതിനെ അംഗീകരിക്കാനും പിന്തുണയ്ക്കാനും പുരുഷന്മാരും തയാറാകണമെന്നും നദിയ മൊയ്തു കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ ഉള്‍പ്പെടുന്ന ചില പ്രശ്‌നങ്ങള്‍ ഡബ്ല്യു സി സി ശ്രദ്ധിക്കുന്നുണ്ട് എന്നും അവര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും തനിക്ക് അഭിമാനം തോന്നാറുണ്ട് എന്നും നദിയ മൊയ്തു വ്യക്തമാക്കി. ഇതുവരെ ആരും അഡ്രസ് ചെയ്യാത്ത കാര്യങ്ങളാണ് ഡബ്ല്യു സി സി ശ്രദ്ധയില്‍ പെടുത്തുന്നത്.

2

താന്‍ സിനിമയിലെത്തുന്ന സമയത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നു പോലും തനിക്കറിയില്ലായിരുന്നെന്നും നദിയ മൊയ്തു പറഞ്ഞു. ഇഷ്ടമുള്ള സിനിമകള്‍ ചെയ്യുന്നു, പോകുന്നു, അതായിരുന്നു തന്റെ ജോലി എന്നും നദിയ മൊയ്തു പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ ഉപയോഗം മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്ന നിലയിലാകരുത്. അതൊരു നെഗറ്റീവ് സ്‌പേസാക്കി മിസ് യൂസ് ചെയ്യാതിരിക്കണമെന്നും നദിയ മൊയ്തു പറഞ്ഞു.

3

സിനിമയിലെന്ന പോലെ മലയാള ലൊക്കേഷനുകളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പണ്ടൊക്കെ സഹതാരങ്ങളെ കണ്ടാല്‍ നമസ്‌തേ, ഹായ് ഒക്കെ ആയിരുന്നു. അക്കാലത്ത് ഹസ്തദാനം ചെയ്തിരുന്നത് ഞാന്‍ മാത്രമായിരുന്നു എന്ന് തോന്നുന്നു എന്നും എന്നാലിപ്പോള്‍ കൂടുതല്‍ സൗഹാര്‍ദ്ദപരമാണ് ലൊക്കേഷനുകള്‍ എന്നും താരം പറഞ്ഞു. മലയാള സിനിമ മികച്ചതായി മാറിയിട്ടുണ്ട്. ലോക സിനിമയുമായി താരതമ്യം ചെയ്യാവുന്ന രീതിയിലേക്ക് വളര്‍ന്നു കഴിഞ്ഞു.

4

ഉള്ളടക്കം, സാങ്കേതികത, തിരക്കഥ, സംഗീതം എന്നിങ്ങനെ എല്ലാ മേഖലകളിലും മലയാളത്തില്‍ മാറ്റങ്ങള്‍ വന്നു. പണ്ട് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ അഭിനേതാക്കളായ സ്ത്രീകളെ മാത്രമായിരുന്നു കാണുന്നതെങ്കില്‍ ഇന്നങ്ങനെ അല്ല എന്നും നദിയ മൊയ്തു പറഞ്ഞു. സിനിമയുടെ അണിയറയിലെ പല മേഖലകളിലും സ്ത്രീ സാന്നിധ്യം സജീവമായിട്ടുണ്ടെന്നും ആ മാറ്റം തന്നെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

5

തുല്യതയിലും തുല്യ വേതനത്തിലും എല്ലാത്തിലും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ മറ്റൊരു പ്രൊഫഷനുമായി ഇക്കാര്യത്തില്‍ സിനിമയെ താരതമ്യം ചെയ്യാനാവില്ല എന്നും താരം പറഞ്ഞു. 80-കളില്‍ തന്റെ സഹതാരമായ ഹീറോയേക്കാള്‍ കൂടുതല്‍ പ്രതിഫലം തനിക്കു കിട്ടിയിട്ടുണ്ട് എന്നും അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു. മാര്‍ക്കറ്റ് വാല്യൂ അനുസരിച്ചാണ് ഓരോ അഭിനേതാക്കളുടെയും പ്രതിഫലം നിശ്ചയിക്കുന്നത്. അതിനനുസരിച്ച് സ്ത്രീ അഭിനേതാക്കള്‍ക്ക് കൊടുക്കണമെന്നും താരം പറഞ്ഞു.

6

മലയാള സിനിമയില്‍ സ്ത്രീപക്ഷ സിനിമകളും കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങളും ഉണ്ടാകുന്നുണ്ട്. ആ മാറ്റങ്ങള്‍ വരുന്നതില്‍ കൂടുതല്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. പുതിയ തലമുറ അഭിനയം എന്ന പ്രൊഫഷനെ ഏറ്റെടുക്കുകയും സീരിയസ്സായി കാണുകയും ചെയ്യുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും വിവാഹ ശേഷവും അവര്‍ അഭിനയിക്കാന്‍ എത്തുന്നത് നല്ല മാറ്റമാണെന്നും നദിയ പറഞ്ഞു.

ഇതൊക്കെ എങ്ങനെ വിശേഷിപ്പിക്കും ഇനിയാ.... സൗന്ദര്യം എന്നാല്‍ നിങ്ങളാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+