ദിലീപോ, അതിജീവീതയോ; ഇന്നത്തെ വിജയം ആർക്ക്, ഹൈക്കോടതി വിധി നിർണ്ണായകം
കൊച്ചി: നടി ആക്രമികപ്പെട്ട കേസുമായി ബന്ധപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കൊടതി പരിഗണിക്കും. കേസ് പരിഗണിക്കുന്ന വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്‍റെ ബെഞ്ച് പരിഗണിക്കുന്നത്. ഓണം അവധിക്കായി കോടതി അടച്ചിട്ട സാഹചര്യത്തില്‍ പ്രത്യേക സിറ്റിങ്ങാണ് അതിജീവിതയുടെ ഹർജി പരിഗണിക്കാനായി ചേരുന്നത്.
അടച്ചിട്ട മുറിയിലാണ് രഹസ്യ വാദം നടക്കുക. കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യല്‍ സി ബി ഐ കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കോടതി മാറ്റത്തിന് ദിലീപ് എതിരാണ്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടത്താൻ സി ബി ഐ കോടതിക്കാണ് ഹൈക്കോടതി അനുമതി നൽകിയതെന്നാണ് പ്രോസിക്യൂഷനും അതിജീവിതയും നല്‍കിയ ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നത്. കേസ് സി ബി ഐ കോടതിയില്‍ തന്നെ തുടരണം. വനിത ജഡ്ജി തന്നെ വേണമെന്ന് നിർബന്ധമില്ലെന്നും അതിജീവിത വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു പ്രത്യേക ഉത്തരവിലൂടെ വനിത ജഡ്ജിയുള്ള സി ബി ഐ കോടതിയിലേക്ക് മാറ്റിയത്.
സാരിയില്‍ ഇത്ര സുന്ദരിയായി വേറെയാരുണ്ട്: കറുപ്പിലാറാടി വിദ്യാ ബാലന്‍, വൈറല്‍ ചിത്രങ്ങള്‍

കേസ് സെഷന്‍സ് കോടതിയിലേക്ക് എത്തിയതിന്റെ നിയമവശങ്ങളെക്കുറിച്ചാണ് പ്രോസിക്യൂഷനും അതിജീവിതയും ഹർജിയിലൂടെ ആരായുന്നത്. ജുഡീഷ്യല്‍ ഓർഡർ പ്രകാരം ഒരു കോടതിയിലേക്ക് ഒരു കേസ് ട്രാന്‍സ്ഫർ ചെയ്യാന്‍ സാധിക്കും. എന്നാല്‍ ആ കേസ് വേറൊരു കോടതിയിലേക്ക് ട്രാന്‍സ്ഫർ ചെയ്തുകൊടുക്കാനായിട്ട് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പ്രകാരം കഴിയില്ലെന്നും അതിജീവിത വാദിക്കുന്നു.

അധികാരമില്ലാത്ത കോടതിയില്‍ കേസ് നടക്കുന്നത് കാര്യം കൃത്യമായ സമയത്ത് ഉന്നയിച്ചില്ലെങ്കില്‍ പിന്നീട് അത് പ്രതികള്‍ക്ക് ഗുണകരമായി മാറിയേക്കുന്ന അവസ്ഥയെത്തുമെന്ന് അതിജീവിതയുടെ അഭിഭാഷക ടിബി മിനിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരമൊരു സാധ്യത മുന്നില്‍ കണ്ടാണ് പ്രോസിക്യൂഷനും അതിജീവിതയും ഈ കാര്യം കോടതിയില്‍ ഉന്നയിക്കുന്നത്. ഇക്കാര്യം മറ്റ് രീതിയില്‍ വ്യാഖ്യാനിച്ചെടുക്കേണ്ട കാര്യമില്ലെന്നും ടി ബി മിനി വ്യക്തമാക്കി.

ജഡ്ജി മാറണം എന്നുള്ളതള്ളല്ല ആവശ്യം. ഇപ്പോള്‍ നടന്നിരിക്കുന്നത് നിയമപരമായി ശരിയല്ല. അത് ക്ലിയർ ചെയ്യാതെ പോയി കഴിഞ്ഞാല്‍ പ്രശ്നം ഉണ്ടാവും. ഹൈക്കോടതിയുടെ ഓർഡർ പ്രകാരം സി ബി ഐ -3 യിലേക്കാണ് കേസ് മാറ്റിയത്. ആ കേസ് സെഷന്‍ കോടതിയിലേക്ക് കൊണ്ടുപോവാന്‍ നിലവില്‍ ചില നിയമങ്ങളുണ്ട്. ആ വകുപ്പുകള്‍ പ്രകാരമായിരിക്കും കാര്യങ്ങള്‍ ചെയ്യേണ്ടത്. ഇവിടെ വ്യക്തികളല്ല പ്രശ്നം. ഒരു കോടതിയുടെ അധികാരപരിധിയിലില്ലാത്ത കാര്യങ്ങള്‍ ആ കോടതി ചെയ്യാന്‍ പാടില്ലെന്നും അതിജീവിതയുടെ അഭിഭാഷക വ്യക്തമാക്കി.

അതേസമയം, വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന വിചാരണ കോടതിയുടെ ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. കേസിൽ വാദം പൂർത്തിയാക്കി വിധി പറയാൻ ആറ് മാസം കൂടി സമയം അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ചുകൊണ്ട് ജനുവരി 31നുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് നിർദേശം. ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം ത്രിവേദിയും ഉൾപ്പെട്ട ബെഞ്ചാണ് വിചാരണക്കോടതി ജഡ്ജിന്റെ ഹർജി പരിഗണിച്ചത്.












Click it and Unblock the Notifications