അതിജീവിതയുടെ ഈ വാദം കോടതി അംഗീകരിക്കുമോ? ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റിയതിന് എതിരെ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ എറണാകുളം പ്രത്യേക സി ബി ഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു.
ഇത് ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹര്‍ജിയാണ് പരിഗണിക്കുന്നത്. വിചാരണക്കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസിനെ മാറ്റിയതിനെ തുടര്‍ന്നായിരുന്നു കേസിന്റെ വിചാരണയും കോടതിയില്‍ നിന്ന് മാറ്റിയത്.

ഹണി എം വര്‍ഗീസിന്റെ ഭര്‍ത്താവും ദിലീപും തമ്മില്‍ അടുത്ത സൗഹൃദമാണ് എന്നും അതിനാല്‍ നീതിപൂര്‍വ്വമായ വിചാരണ നടക്കില്ല എന്നുമാണ് അതിജീവിതയുടെ വാദം. ഹര്‍ജിയില്‍ രഹസ്യവാദം വേണം എന്ന അതിജീവിതയുടെ ആവശ്യം കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചിരുന്നു. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ല എന്നാണ് അതിജീവിതയുടെ ഹര്‍ജിയില്‍ പറയുന്നത്.

കേസില്‍ തീര്‍പ്പുണ്ടാകുന്നത് വരെ ജില്ലാ സെഷന്‍സ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണം എന്നും അതിജീവിതയുടെ ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ ദിലീപ് ഉള്‍പ്പടെയുള്ളവര്‍ക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാന്‍ ആണ് നടിയെ ആക്രമിച്ച കേസിലെ ഹര്‍ജി പരിഗണിക്കുന്നത്.

നേരത്തെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മറ്റൊരു ബെഞ്ചിലേക്ക് കേസ് വന്നത്. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെ ആണ് സെഷന്‍സ് കോടതിയില്‍ നിന്ന് നടിയെ ആക്രമിച്ച കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. എന്നാല്‍ ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷന്‍സ് കോടതിയിലേക്ക് മാറ്റി.

വിചാരണ കോടതി അന്വേഷണം തടസ്സപ്പെടുത്തി എന്നും പ്രതികളെ സഹായിക്കുന്ന നിലപാട് വിചാരണ കോടതി സ്വീകരിക്കുന്നുണ്ട് എന്നും കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നും തുടങ്ങിയ കാര്യങ്ങള്‍ അതിജീവിത ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. വിചാരണ പ്രത്യേക സി ബി ഐ കോടതിയില്‍ നിന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്ന സാഹചര്യത്തിലായിരുന്നു ഈ ഹര്‍ജി.
ആരാധകരെ ശാന്തരാകുവിന്‍...; എന്നാലും ആ ക്യാമറ ഏതാ..? പാര്‍വതിയുടെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

സി ബി ഐ കോടതി ജഡ്ജിയായി തിരുവനന്തപുരം അഡീഷനല്‍ ജില്ലാ ജഡ്ജി കെ കെ ബാലകൃഷ്ണനെ സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് ഹണി എം. വര്‍ഗീസിന് സി ബി ഐ കോടതിയുടെ ചുമതല ഒഴിയേണ്ടി വന്നു. അതിനാലാണ് കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിചാരണ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കോടതി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു എന്ന് പറഞ്ഞായിരുന്നു വിമര്‍ശനം. നേരത്തെ കോടതിയില്‍ നിന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്ന് കണ്ടെത്തിയിരുന്നു.

ഇതില്‍ വിചാരണ കോടതി തുടര്‍ നടപടി സ്വീകരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കതിയിരുന്നു. ഈ ഹര്‍ജിയിലും ജഡ്ജിക്കെതിരെ ആരോപണമുണ്ടായിരുന്നു. നേരത്തെയും അതിജീവിത നല്‍കിയ സമാന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയിരുന്നു. അതിജീവിതയുടെ ആവശ്യപ്രകാരം മറ്റൊരു ബെഞ്ചായിരുന്നു പിന്നീട് കേസ് പരിഗണിച്ചത്.












Click it and Unblock the Notifications