'ഭാവന അതിജീവനത്തിന്റെ ഉത്തമ ഉദാഹരണം, കരുത്തിന്റെ പ്രതീകം'; മഞ്ജു വാര്യർ
കൊച്ചി: കരുത്തിന്റെ പ്രതീകമാണ് നടി ഭാവനയെന്ന് മഞ്ജു വാര്യർ. അതിജീവനം എന്ന വാക്കിന്റെ ഉത്തമ ഉദാഹരണമാണ് നടിയെന്നും മഞ്ജു വാര്യർ പറഞ്ഞു. കൊച്ചിയിൽ സ്വകാര്യ സ്ഥാപനം നടത്തിയ ക്യാൻസർ ബോധവത്കരണ ക്യംപെയ്ൻ പരിപാടിയിലാണ് മഞ്ജുവിന്റെ പ്രതികരണം. നടിയുടെ വാക്കുകളിലേക്ക്
Recommended Video

'എന്റെ ഹൃദയത്തോട് ഞാൻ ഏറ്റവും അടുത്ത് ചേർത്ത് നിർത്തിയിരിക്കുന്ന വ്യക്തിയാണ് നടി ഭാവന. എന്റെ ജീവിതത്തിൽ ഒരു കൂട്ടുകാരിയായോ സഹോദരിയായോ ഒക്കെയാണ് ഭാവന. കാന്‍സർ എന്ന വാക്കിനൊപ്പം നമ്മൾ ചേർത്ത് വെയ്ക്കുന്ന വാക്കാണ് അതിജീവിനം എന്നത്. ആ അതിജീവനം എന്ന വാക്കിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭാവന'.

'ഒരു സ്ത്രീയുടെ കരുത്തിന്റേയോ അതിജീവനത്തിന്റേയോ കാര്യം പറയുമ്പോൾ ഭാവനയെക്കാൾ കാണിക്കാൻ പറ്റുന്ന മറ്റൊരു ചോയ്സ് ഇല്ല', മഞ്ജു വാര്യർ പറഞ്ഞു. ഭാവനയുമായി ഏറ്റവും അടുത്ത സൗൃദം പുലർത്തുന്ന നടിയാണ് മഞ്ജു വാര്യർ. തനിക്ക് അറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീയാണ് ഭാവനയെന്ന് പലപ്പോഴായിരുന്നു മഞ്ജു പ്രതികരിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്ന നിരവധി ഫോട്ടോകളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.

അതേസമയം നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് ഭാവന. ആദം ജോൺ ആയിരുന്നു ഭാവനയുടെ അവസാന മലയാള ചിത്രം. കന്നഡയിൽ സജീവമായിരിന്നു ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് വരാൻ ഒരുങ്ങുന്നത്.

ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
'മൈൻ',ആരതി പൊടിക്കൊപ്പം റോബിന്റെ പുതിയ ചിത്രം, കുരുപൊട്ടുന്നവർ ജാവോയെന്ന് കമന്റുകൾ












Click it and Unblock the Notifications