Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്കാര്യത്തില്‍ വ്യക്തത തന്നാല്‍ ഈ നിമിഷം മുതല്‍ ദിലീപിനെതിരെ സംസാരിക്കും: സജി നന്ത്യാട്ട്

നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബൈജു കൊട്ടാരക്കയ്ക്കെതിരെ സ്വീകരിച്ച കോടതിയലക്ഷ്യ നടപടി മാതൃകാപരമെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. കോടതിയെ വിമർശിക്കാം, എന്നാല്‍ അവിടെ ഒരു നിയന്ത്രണ രേഖയുണ്ട്. അത് എല്ലാവരും പാലിക്കണം. 86 ദിവസം ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ ഈ വിഷയത്തില്‍ നിരന്തരം ചർച്ച നടന്നിരുന്നു. അപ്പോള്‍ ഞങ്ങളാരും കോടതിയെ വിമർശിച്ചിരുന്നില്ല. കോടതി തങ്ങളുടെ മുമ്പില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുകയെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും യൂടോക്ക് യൂട്യൂബ് ചാനലില്‍ നടന്ന ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സജി നന്ത്യാട്ട് പറയുന്നു.

ആരെയെങ്കിലും ബോധിപ്പിക്കാന്‍ വേണ്ടിയല്ല കോടതികള്‍

ആരെയെങ്കിലും ബോധിപ്പിക്കാന്‍ വേണ്ടിയല്ല കോടതികള്‍ വിധികള്‍ പുറപ്പെടുവിക്കുന്നതും നടപടി സ്വീകരിക്കുന്നതും. അങ്ങനെയൊരു നയമേ കോടതിക്കില്ല. മുന്നില്‍ വരുന്ന തെളിവുകളുടേയും മെറിറ്റിന്റേയും അടിസ്ഥാനത്തിലാണ് കോടതികള്‍ വിധി പറയുന്നത്. അവിടെ വാദിയെയോ പ്രതിയേയോ സുഖിപ്പിക്കല്‍ കോടതികളുടെ ലക്ഷ്യമേയല്ല.

2017 മുതല്‍ ഇവർ നടത്തിയ എല്ലാ ചർച്ചകളും

2017 മുതല്‍ ഇവർ നടത്തിയ എല്ലാ ചർച്ചകളും മാല പോലെ യൂട്യൂബില്‍ കിടക്കുന്നുണ്ട്. കോടതികളെ ഇത്ര മോശമായി കേരള സമൂഹത്തില്‍ അവതരിപ്പിച്ച മറ്റൊരു സംഭവവും ഇല്ല വേണൂ. അപ്പോഴൊക്കെ ടിബി മിനിയോടും ബൈജു കൊട്ടാരക്കരയോടും ഇത് ശരിയല്ലെന്ന് ഞാന്‍ പറയാറുണ്ട്. ഒരു കേസില്‍ വിധി വന്നതാണെങ്കില്‍ നമുക്ക് അതിനെ വിമർശിക്കാം. എന്നാല്‍ വ്യക്തിപരമായി വിമർശിക്കല്‍ ഇവർക്കൊരു ഹോബിയാണ്. മറ്റുള്ളവരെ വേദനിപ്പിച്ച്, ആ വേദനയില്‍ നിന്നും ഉല്ലാസം കണ്ടെത്തുന്നത് ഒരു തരം രോഗമാണ്.

ബൈജു കൊട്ടാരക്കര എനിക്കെതിരെ പീഡനക്കേസ്

ബൈജു കൊട്ടാരക്കര എനിക്കെതിരെ പീഡനക്കേസ് ആരോപിച്ചു. അക്കാര്യത്തില്‍ ഞാന്‍ അദ്ദേഹത്തിനെതിരെ മാനനഷ്ട കേസ് കൊടുത്തിരിക്കുകയാണ്. വേറുതെ ഇരുന്ന് ആളുകളെ വേദനപ്പിക്കുന്നത് അദ്ദേഹത്തിന്റെ അസുഖമാണ്. എന്റെ പല്ല് അടിച്ച് കളയുമെന്ന് അദ്ദേഹം ഒരു ചർച്ചയില്‍ പറഞ്ഞിട്ടുണ്ട്. എന്താണ് അദ്ദേഹം പറയുന്നതെന്നെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല.

അതിജീവിതയുമായി ബൈജു കൊട്ടാരക്കരയ്ക്ക്

അതിജീവിതയുമായി ബൈജു കൊട്ടാരക്കരയ്ക്ക് നല്ല ബന്ധമുണ്ടെന്ന് പറയുന്നു. എന്നാല്‍ അത് അങ്ങനെയല്ല. ഈ കേസുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴാണ് അവരുമായിട്ടുള്ള ബന്ധം തുടങ്ങുന്നത്. അതിന് മുമ്പൊന്നും ബന്ധമൊന്നുമില്ല. വ്യക്തിവിരോധം തീർക്കാനും, താന്‍ വലിയ കേമനാണെന്ന് വരുത്താനും വായില്‍ തോന്നുന്നത് വിളിച്ച് പറയുകയാണ്.

benefits of honey: തടി കുറയ്ക്കാന്‍ മാത്രമല്ല, മുഖത്ത് പുരട്ടിയാലും അത്ഭുതം കാഴ്ചവെക്കും തേന്‍: അറിയാം തേന്‍ മേന്മകള്‍

2018 ല്‍ ദിലീപ് ദൃശ്യങ്ങള്‍ വീട്ടിലിരുന്ന് കണ്ടുവെന്നാണ്

2018 ല്‍ ദിലീപ് ദൃശ്യങ്ങള്‍ വീട്ടിലിരുന്ന് കണ്ടുവെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. എന്നാല്‍ അന്ന് ഈ മെമ്മറി കാർഡ് ആരും ആക്സസ് ചെയ്തിട്ടില്ല. 2019 ലാണ് മെമ്മറി കാർഡ് ആദ്യമായി അനധികൃതമായി ആക്സസ് ചെയ്യപ്പെട്ടതായി കാണുന്നത്. ഈ ഒരു കാര്യത്തില്‍ വ്യക്ത വരുത്താന്‍ തയ്യാറായാല്‍ ഈ നിമിഷം ദിലീപിനെതിരെ സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്.

പള്‍സർ സുനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നാണ്


പള്‍സർ സുനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നാണ് ഇവർ ഇപ്പോള്‍ പറയുന്നത്. എന്നാല്‍ പള്‍സർ സുനിക്ക് അത്തരമൊരു പശ്ചാത്തലം ഉണ്ട്. മേനക സുരേഷിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതമായി ഒരു സംഭവം ഉണ്ട്. അത് മാത്രമല്ല, കോട്ടയത്ത് നിന്നും കുമളി റൂട്ടില്‍ ഓടുന്ന ഒരു ബസ്സില്‍ വെച്ച് മുളകുപൊടി വിതറി കാശ് കവർന്നില്ലെ. അങ്ങനെയുള്ള പള്‍സർ സുനിയ വിശുദ്ധനാക്കുന്നത് ദിലീപാണ് ഇത് ചെയ്യിച്ചതെന്ന് പറയാന്‍ വേണ്ടിയാണ്.

ദിലീപിന്റെ ശബ്ഗം സെക്കന്‍ഡറി എവിഡന്‍സാണെന്നും

ദിലീപിന്റെ ശബ്ഗം സെക്കന്‍ഡറി എവിഡന്‍സാണെന്നും പറയുന്നു. എന്നാല്‍ അത് അങ്ങനെയല്ല. സെക്കന്‍ഡറി എവിഡന്‍സായി പരിഗണിക്കണമെങ്കില്‍ വ്യക്തമായ തെളിവ് വേണം. ഇത് അറ്റവും മൂലയും വെച്ച ചില കാര്യങ്ങളാണ് പുറത്ത് വന്നത്. അതിന് മുമ്പ് എന്ത് നടന്നു, പിന്‍പ് എന്ത് നടന്നു എന്ന് ആർക്കും അറിയില്ല. അത് എങ്ങനെയാണ് തെളിവായി സ്വീകരിക്കുകയെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+