Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന്റെ കാര്യത്തിൽ മിണ്ടാട്ടമില്ലായിരുന്നു; മകൾ എന്ന് പറയുന്ന ഇന്ദ്രൻസ് അന്ന് എവിടെയായിരുന്നു'

ദിലീപിനെ അനുകൂലിച്ചതിന് പിന്നാലെ വലിയ വിമർശനമാണ് ഇന്ദ്രൻസിനെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്

 indrans

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ഇന്ദ്രൻസ് കഴിഞ്ഞ ദിവസം നടത്തിയ പരാർശങ്ങൾ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് ഇടയാക്കിയത്. ദിലീപ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും അക്രമിക്കപ്പെട്ട നടി സ്വന്തം മകളെ പോലെയാണെന്നും പറഞ്ഞ ഇന്ദ്രൻസ് ഡബ്ല്യൂ സി സി ഇല്ലായിരുന്നെങ്കിൽ കേസിന് കൂടുതൽ പിന്തുണ ലഭിച്ചേനെയെന്നും അവകാശപ്പെട്ടു. ഇതോടെ സിനിമ രംഗത്ത് നിന്ന് തന്നെ ഇന്ദ്രൻസിനെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നു.

ഇതിന് പിന്നാലെ താൻ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് വിശദീകരിച്ചുകൊണ്ട് ഇന്ദ്രൻസ് വീണ്ടും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയുള്ള അദ്ദേഹത്തിന്റെ വിശദീകരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചുകൊണ്ടും നിരവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നു. അത്തരത്തിൽ ചില പ്രധാന പ്രതികരണങ്ങൾ ഇങ്ങനെ..

'ഇന്ദ്രൻസ് ഇക്കാലമത്രയും മൗനം കൊണ്ട് മറഞ്ഞിരിക്കുകയായിരുന്നു

'ഇന്ദ്രൻസ് ഇക്കാലമത്രയും മൗനം കൊണ്ട് മറഞ്ഞിരിക്കുകയായിരുന്നു

ജെനു കെപി എന്നയാൾ പങ്കുവെച്ച ഒരു മറുപടിക്ക് വലിയ പിന്തുണയാണ് മറ്റുള്ളവർ നൽകുന്നത്. 'ഇന്ദ്രൻസ് ഇക്കാലമത്രയും മൗനം കൊണ്ട് മറഞ്ഞിരിക്കുകയായിരുന്നു എന്നു കരുതണം. സിനിമയിൽ വർഷങ്ങളായി ഉണ്ടായിരുന്നെങ്കിലും ഇന്ദ്രൻസ് എന്ന നടൻ അഭിനയപക്വത കാണിച്ചു തുടങ്ങിയത് സമീപ വർഷങ്ങളിലാണ്. ഒരുപക്ഷേ, ആസ്വാദകർ ഗൗരവമായി ഈ നടനെ കാണാൻ തുടങ്ങിയതും. അഭിനയത്തിൽ മാത്രമല്ല പെരുമാറ്റത്തിലും പ്രതികരണങ്ങളിലുമൊക്കെ ഈ പക്വത ദൃശ്യമായിരുന്നു. സൂക്ഷിച്ച്, ഇടപെടുന്ന, സർഗാത്മക ഔന്നത്യം ബോധപൂർവം പ്രകടിപ്പിക്കുന്ന ഒരാൾ. വിവാദമാകുന്ന ഒന്നിലും ഇന്ദ്രൻസ് തലയിട്ടില്ല.'- എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

ദിലീപിന്റെ കാര്യത്തിലും മിണ്ടാട്ടമില്ലായിരുന്നു

ദിലീപിന്റെ കാര്യത്തിലും മിണ്ടാട്ടമില്ലായിരുന്നു

സ്ത്രീകളെക്കുറിച്ച് അദ്ദേഹം കാത്തുസൂക്ഷിക്കുന്ന പ്രതിലോമ വിചാരങ്ങൾ അദ്ദേഹം വിദഗ്ധമായി ഒളിപ്പിച്ചതാവണം. ദിലീപിന്റെ കാര്യത്തിലും മിണ്ടാട്ടമില്ലായിരുന്നു. ഇപ്പോൾ അകം പൊരുൾ തുറന്നു വച്ചത് താൻ വലിയ ഒരിടത്ത് സുരക്ഷിതനായി ഇരുപ്പുറപ്പിച്ചു എന്ന വിശ്വാസം കൊണ്ടാവും. പാവം. കൊറോണക്ക് മുമ്പ് ഒരിക്കൽ കോഴിക്കോട്ടേക്കുളള ഒരു പകൽ ട്രയിനിൽ പുസ്തകം വായിച്ചിരിക്കുന്ന ഇന്ദ്രൻസിനെ കണ്ടതോർക്കുന്നു. പരിചയപ്പെടാനും വർത്തമാനം പറയാനും ചെന്നവരോട് ബഹുമാനത്തോടെ, വിനയത്തോടെ, പ്രതികരിക്കുന്ന ഒരാൾ. അന്ന് തോന്നിയതും പാവം ഒരു മനുഷ്യൻ എന്നാണ്. പക്ഷേ, ഇപ്പോൾ പാവം എന്നു പറയുമ്പോൾ അർത്ഥം മാറുന്നു.

ഡബ്ല്യൂ സി സി യെക്കുറിച്ച് ഇന്ദ്രൻസ് പറയുന്നത്

ഡബ്ല്യൂ സി സി യെക്കുറിച്ച് ഇന്ദ്രൻസ് പറയുന്നത്

ഡബ്ല്യൂ സി സി യെക്കുറിച്ച് ഇന്ദ്രൻസ് പറയുന്നത് ഒരു തരം അസഹിഷ്ണുതയിൽ നിന്നാണ്. ആണിരിക്കുമ്പോൾ പെണ്ണ് ഇറങ്ങരുത് എന്ന ആൺകോയ്മ വർത്തമാനം. അതിക്രമത്തിനിരയായ നടിയെ സിനിമാലോകം ഏറെക്കുറെ കയ്യൊഴിഞ്ഞപ്പോൾ ആണ് ഡബ്ല്യൂ സി സി ഉണ്ടാവുന്നത്. പ്രതികരിക്കാൻ പ്രിഥ്വിരാജിനെപ്പോലെ ചുരുക്കം ചിലർ മുന്നോട്ടു വന്നപ്പോൾ, ഇപ്പോൾ അച്ഛൻ സിൻഡ്രോം ബാധിച്ച് അവൾ മകളെപ്പോലെ എന്ന് പുലമ്പുന്ന ഇന്ദ്രൻസ് എവിടെ ആയിരുന്നു? ഡബ്ല്യൂ സി സി എന്ന് സംഘടന ഇടപെട്ടില്ലായിരുന്നെങ്കിൽ ദിലീപിന്റെ പണക്കൊഴുപ്പിൽ മുങ്ങിപ്പോകുമായിരുന്നു ആ കേസെന്നും ജെനു അഭിപ്രയാപ്പെട്ടുന്നു.

anar; കഴിച്ചാൽ പലതുണ്ട് ഗുണം; നീര് തലമുടിയിലും പുരട്ടാം

ദിലീപിനെ തെറ്റുകാരനായി വിധിച്ചിട്ടില്ലലോ

ദിലീപിനെ തെറ്റുകാരനായി വിധിച്ചിട്ടില്ലലോ

അതേസമയം കോടതി ഇതുവരെ ദിലീപിനെ തെറ്റുകാരനായി വിധിച്ചിട്ടില്ലലോ എന്ന് ചൂണ്ടിക്കാട്ടി ഇന്ദ്രൻസിനെ അനുകൂലിച്ച് രംഗത്ത് എത്തിയവരുമുണ്ട്. ' ഒന്നാം പ്രതി പൾസറിനെ മാത്രം വിശ്വസിച്ച് ദിലീപിനെ പ്രതിയാക്കുന്നവരുടെ മനസ്വീകാവസ്ഥ എന്തായാലും കോടതിക്ക് ഉണ്ടാവില്ല.. കോടതിയിൽ ഗോസിപ്പിനല്ല തെളിവിനാണ് പ്രാധാന്യം.. അത് കൊണ്ട് തന്നെ സത്യം തെളിയുന്നവരെ തങ്ങൾക്ക് വിശ്വാസം ഉള്ളവരെ പിന്തുണക്കുന്നത് അപരാധം അല്ലല്ലോ... ഞാനും വിശ്വസിക്കുന്നു.. ദിലീപേട്ടൻ ആ തെറ്റ് ചെയ്യില്ല' - എന്നാണ് ഒരു ദിലീപ് ആരാധിക ഇന്ദ്രൻസിനെ പിന്തുണച്ചുകൊണ്ട് കുറിച്ചത്.

എന്റെ പൊന്നു ഇന്ദ്രൻസ് ഭായ്

എന്റെ പൊന്നു ഇന്ദ്രൻസ് ഭായ്

എന്റെ പൊന്നു ഇന്ദ്രൻസ് ഭായ്, നിങ്ങൾ ഇപ്പോൾ പണ്ടത്തെ ഇമേജ് അല്ല. നിങ്ങൾക്കിപ്പോൾ നല്ല ഇമേജ് ഉള്ള സമയമാണ്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ചുറ്റിലും നിങ്ങളുടെ വളർച്ച ഇഷ്ടപ്പെടാത്ത അസൂയാലുക്കളായ ശത്രുക്കളുമുണ്ടെന്നോർക്കണം. നിങ്ങളുടെ നാക്കിൽ നിന്ന് വീഴുന്ന ഓരോ വാക്കും നോക്കിയിരിക്കയാണ് ആ ശുംഭന്മാർ നിങ്ങളെ പൊതുജനമധ്യേ അവഹേളിക്കാനും തെറി വിളിച്ചുപറയാനും.അതുകൊണ്ട്, ദയവായി വളരെ ശ്രദ്ധയോടുകൂടി മാത്രം സംസാരിക്കുക. ഇപ്പോൾ നിങ്ങൾ പറഞ്ഞതിൽ ഒരുതെറ്റും ഞാൻ കാണുന്നില്ല. പക്ഷേ, എല്ലാവരും അങ്ങനെയല്ല ഗ്രഹിക്കുക എന്നാണ് മറ്റൊരാൾ കമന്റായി രേഖപ്പെടുത്തിയത്

Dileep Actress Case; Indrans Was silent About Dileep During The Begining Of Case, Says Social Media

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+