Get Updates
Get notified of breaking news, exclusive insights, and must-see stories!

'അക്കാര്യം അറിയുന്നതിന് മുമ്പ് ശിക്ഷിക്കും പ്രതിയാകും എന്ന് പറയുന്നത് ശരിയായ കാര്യമാണോ"

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സൈബർ വിദഗ്ധനായ സായി ശങ്കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ നിർണ്ണായകമായ പല വിവരങ്ങളും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ ദിലീപിന്റെ ഫോണില് നിന്നും നിരവധി ചാറ്റുകള്‍ അദ്ദേഹം തിരിച്ചെടുത്ത് നല്‍കുകയും ചെയ്തു. ഫോറന്‍സിക് ലാബില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥയുടെ ചാറ്റടക്കം ഇതിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കേസില്‍ ദിലീപിനെ അനധികൃതമായ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങളാണ് ഈ ചാറ്റിലുള്ളതെങ്കിലും അത് ഏറെ നിർണ്ണായകമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ചാറ്റിന്റെ കണ്ടന്റ് എന്താണ് എന്ന് അനുസരിച്ച് മാത്രമേ ഇത് കേസില്‍ എത്രത്തോളം നിർണ്ണായകമാവും എന്ന് പറയാന്‍ സാധിക്കുമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അഡ്വ. പ്രിജിയും ഇത്തരമൊരു നിലപാടാണ് മുന്നോട്ട് വെക്കുന്നത്.

ഫോറന്‍സിക് ലാബിലെ ഉദ്യോഗസ്ഥ ദിലീപിന് അയച്ചു

ഫോറന്‍സിക് ലാബിലെ ഉദ്യോഗസ്ഥ ദിലീപിന് അയച്ചുവെന്ന് പറയപ്പെടുന്ന ചാറ്റിലെ വിവരങ്ങള്‍ പബ്ലിക് ഡൊമയ്നില്‍ ഇല്ലാത്ത കാര്യമാണ്. ഉദ്യോഗസ്ഥ പ്രതികളെ സഹായിക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിച്ചോ എന്നുള്ള കാര്യത്തിലും വ്യക്തയില്ല. വ്യക്തതയില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് നമ്മള്‍ ഹൈപ്പോതെറ്റിക്കലായി സംസാരിച്ചിട്ട് കാര്യമുണ്ടോയെന്നും അഡ്വ. പ്രിജി ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ചോദിക്കുന്നു.

ശ്... ശ് ചേട്ടാ ഒന്ന് മാറി നില്‍ക്കേ.. ഞാനൊന്ന് പോകട്ടെ; വൈറലായി മഞ്ജുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

ഈ ചാറ്റുകളിലൊന്ന് എഫ് എസ് എല്‍ ലാബിലെ ഉദ്യോഗസ്ഥയുടേതെന്ന്

ഈ ഉദ്യോഗസ്ഥയ്ക്കും ദിലീപിനും ഇടയില്‍ നിരന്തരമായ ചാറ്റുണ്ടെന്ന് സായി ശങ്കർ പറഞ്ഞിട്ടില്ല. ഈ ചാറ്റുകളിലൊന്ന് എഫ് എസ് എല്‍ ലാബിലെ ഉദ്യോഗസ്ഥയുടേതെന്ന് മാത്രമാണ് പറഞ്ഞത്. അവർ ഈ കേസിനെ അട്ടിമറിക്കുന്നതിന് സഹായകരമാവുന്ന ഏതെങ്കിലും പ്രവർത്തനം നടത്തിയിട്ടുണ്ടെങ്കില്‍ തീർച്ചയായും അവരും നിയമത്തിന്റെ പരിധിയിലേക്ക് വരണം. അക്കാര്യത്തില്‍ ആർക്കും സംശയമില്ല.

ആ ഉദ്യോഗസ്ഥ ഇങ്ങനെ ചെയ്തുവെന്ന് ഊഹിച്ചുകൊണ്ടാണ് നമ്മള്‍

എന്നാല്‍ ഇവിടെ ആ ഉദ്യോഗസ്ഥ ഇങ്ങനെ ചെയ്തുവെന്ന് ഊഹിച്ചുകൊണ്ടാണ് നമ്മള്‍ ചർച്ച ചെയ്യുന്നത്. അവരെ നമ്മള്‍ ശിക്ഷിക്കും, അവരിതാ പ്രതിയാവാന്‍ പോവുകയാണ് എന്നൊക്കെ പറയുന്നത് ശരിയാണോ. കേരള പോലീസിന്റെ തന്നെ അന്വേഷണത്തിന്െ ഭാഗമായിട്ടുള്ള ഒരു ലാബിലാണ് ഈ നടപടിക്രമങ്ങളൊക്കെ നടക്കുന്നതെന്നും അഡ്വ. പ്രിജി വ്യക്തമാക്കുന്നു.

സായി ശങ്കറില്‍ നിന്നും ലഭിച്ച തെളിവുകളാണ്

സായി ശങ്കറില്‍ നിന്നും ലഭിച്ച തെളിവുകളാണ് അഭിഭാഷകരുടെ കാര്യത്തില്‍ വലിയ കാര്യമായി എടുത്ത് കാണിക്കപ്പെടുന്നത്. ഈ രണ്ട് കൂട്ടരേയും കാര്യം നമ്മളൊന്ന് പരിശോധിച്ചു നോക്കൂ. സായ് ശങ്കർ എന്ന് പറയുന്നയാള്‍ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസില്‍ പ്രതിയായിട്ടുള്ളയാളാണ്. അത്തരം നിരവധി കേസുകള്‍ അദ്ദേഹത്തിനുണ്ട്.

നാല് തട്ടിപ്പ് കേസുകള്‍ സംബന്ധിച്ച ആരോപണമാണ് സായി

നാല് തട്ടിപ്പ് കേസുകള്‍ സംബന്ധിച്ച ആരോപണമാണ് സായി ശങ്കറിനെ സംബന്ധിച്ചുള്ളത്. ഒന്നില്‍ രണ്ട് കോടിയുടേതും മറ്റുള്ള ലക്ഷങ്ങളുടേതുമാണ്. ഇതിന്റെയെല്ലാം അർത്ഥം നിരവധി വിശ്വാസ വഞ്ചനാ കേസുകളിലും നിരവധി തട്ടിപ്പ് കേസുകളിലും പ്രതിയായിട്ടുള്ള ഒരാളുടെ മൊഴിയാണ് ഇവിടെ വലിയ പ്രാധാന്യത്തോടെ എടുക്കുന്നതെന്നും

ക്രിമിനല്‍ കേസുകളിലും പൊലീസിന്റെ എഫ് എസ് എല്‍ റിപ്പോർട്ട് വരാറുണ്ട്.

ഒരു വിധം എല്ലാ ക്രിമിനല്‍ കേസുകളിലും പൊലീസിന്റെ എഫ് എസ് എല്‍ റിപ്പോർട്ട് വരാറുണ്ട്. എന്നാല്‍ അതൊന്നും തൊണ്ട തൊടാതെ വിഴുന്ന രീതിയല്ല കോടതി സ്വീകരിക്കാറുള്ളത്. ലാബിലെ ആ അനലിസ്റ്റുകളെ വിസ്തരിക്കാനുള്ള സ്വാതന്ത്രം പ്രതിഭാഗം അഭിഭാഷകർക്കുണ്ട്. അതിന് ശേഷമാണ് ആ റിപ്പോർട്ട് തെളിവിലേക്ക് വേണമോയെന്ന് കോടതി തീരുമാനിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+