കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിന് മാത്രം ആ ആനുകൂല്യം': അത് അല്‍പ്പം ദുരൂഹമായ കാര്യം തന്നെയാണ്: എ ജയശങ്കർ

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ എങ്ങനെ വാട്സാപ്പ് വഴി ദിലീപിന്റെ ഫോണില്‍ എത്തി എന്നുള്ളതും ആരാണ് ഇതിന് ഉത്തരവാദി എന്നതുമാണ് പ്രധാനപ്പെട്ട കാര്യമെന്ന് അഡ്വ.ജയശങ്കർ. ഇതോടൊപ്പം തന്നെ ആർക്കാണ് ഇതില്‍ ആവലാതി എന്നുള്ളതും പ്രധാനപ്പെട്ടതാണ്.

യഥാർത്ഥത്തില്‍ ഇക്കാര്യത്തില്‍ ആവലാതി ഉണ്ടാവേണ്ടത് കോടതിക്കാണ്. കോടതി രേഖകള്‍ കാത്ത് സൂക്ഷിക്കേണ്ടതിന്റെ പ്രാഥമികമായ ഉത്തരവാദിത്തം ആ കോടതിക്കും ജഡ്ജിക്കുമാണ്. നമ്മുടെ ജുഡീഷ്യറിയുടെ തന്നെ വിശ്വാസ്യത സംശയത്തിലാവുന്ന ഒരു സാഹചര്യമാണല്ലോ ഇതെന്നും അഡ്വ. ജയശങ്കർ വ്യക്തമാക്കുന്നു. മാതൃഭൂമി ന്യൂസ് ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആ ചോദ്യത്തിന് മുന്നില്‍ ദിലീപ് അനുകൂലികള്‍ ഉരുണ്ട് കളിക്കുകയാണ്,ഉത്തരമില്ല': ബാലചന്ദ്രകുമാർ'ആ ചോദ്യത്തിന് മുന്നില്‍ ദിലീപ് അനുകൂലികള്‍ ഉരുണ്ട് കളിക്കുകയാണ്,ഉത്തരമില്ല': ബാലചന്ദ്രകുമാർ

ഞങ്ങളൊക്കെ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരാണ്

ഞങ്ങളൊക്കെ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരാണ്. ഒരു രേഖയ്ക്ക് ആവശ്യം വന്നാല്‍ അപേക്ഷ കൊടുത്ത് സർട്ടിഫൈഡ് കോപ്പി വാങ്ങിക്കും. ചില രേഖകളുടെ സർട്ടിഫൈഡ് കോപ്പി തരാന്‍ പാടില്ലെന്നുണ്ട്. ആ കോപ്പികള്‍ കോടതിയുടെ അനുവാദത്തോടെ മാത്രമേ എടുക്കാന്‍ പാടുള്ളു. അതിന് നമ്മള്‍ അപേക്ഷ കൊടുത്താല്‍ അക്കാര്യത്തില്‍ കോടതിയുടെ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനം എടുക്കും. പൊതുവേ കോടതികള്‍ രേഖകള്‍ തരാറാണ് പതിവെന്നും ജയശങ്കർ വ്യക്തമാക്കുന്നു.

ഇത് ബിന്ദുപണിക്കരുടെ മകള്‍ കല്യാണി: വമ്പന്‍ ലുക്ക്: ഏറ്റെടുത്ത് ആരാധകർ

കോടതി രേഖകള്‍ കിട്ടാന്‍ അത്ര തടസ്സമൊന്നും ഇല്ല.

കോടതി രേഖകള്‍ കിട്ടാന്‍ അത്ര തടസ്സമൊന്നും ഇല്ല. എന്നാല്‍ ഇവിടെ രേഖകള്‍ വാട്സാപ്പ് വഴി ലഭിച്ചു എന്നുള്ളതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. അത് ഏതെങ്കിലും പ്രതിക്കല്ല, വക്കീലിനാണ് ലഭിച്ചിരിക്കുന്നത്. അത് എങ്ങനെ കിട്ടിയെന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മാത്രവുമല്ല, ഇത്രയധികം കോളിളക്കം സൃഷ്ടിച്ച ഒരു കേസാണ് ഇത്. അതോടൊപ്പം തന്നെ ഇതുമായി ബന്ധിപ്പെട്ട ചർച്ചകളെല്ലാം കോടതി വിലക്കിയിട്ടുമുണ്ട്.

അത്തരമൊരു കേസില്‍ കോടതി രേഖ ഒരു അപേക്ഷയും ഇല്ലാതെ

അത്തരമൊരു കേസില്‍ കോടതി രേഖ ഒരു അപേക്ഷയും ഇല്ലാതെ വാട്സാപ്പ് വഴി എട്ടാംപ്രതിയുടെ ഫോണിലേക്ക് പോയിരിക്കുന്നു എന്ന് പറഞ്ഞാല്‍ സാമാന്യം ദുരൂഹമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഇവിടെ ആവലാതിക്കാരിയാവേണ്ടത് ബഹുമാനപ്പെട്ട ജഡ്ജി തന്നെയാണ്. അവരുടെ കോടതിയില്‍ നിന്നാണ് ഇത് ചോർന്നിരിക്കുന്നത്. അവലാവാതി ഇല്ലെന്ന് മാത്രമല്ല, പൊലീസ് സ്വമേധയാ അന്വേഷിക്കാനും ഞാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് അവർ സ്വീകരിക്കുന്നത്. ഇത് ദുരൂഹത വർധിപ്പിക്കുന്നതാണ്.

കോടതിയിലെ ക്ലർക്കോ, പ്യൂണോ മറ്റ് ബന്ധപ്പെട്ട ആരോ അല്ല

കോടതിയിലെ ക്ലർക്കോ, പ്യൂണോ മറ്റ് ബന്ധപ്പെട്ട ആരോ അല്ല ഈ രേഖ അയച്ചുകൊടുത്തതെന്നാണ് ഞാന്‍ സംശയിക്കുന്നത്. ഇവരേക്കാളെല്ലാം അധികാരമുള്ള മറ്റാരോയാണ് ഇത് ചോർത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നത്. കുറിയേട്ട് താത്രിയുടെ സ്മാർത്ത വിചാരം പോലെയാണ് കാര്യങ്ങള്‍ പോവുന്നതെന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നും ജയശങ്കർ കൂട്ടിച്ചേർക്കുന്നു.

കോടതി പോലുള്ള സ്ഥാപനങ്ങള്‍ക്ക് നമ്മുടെ പൊതുജനത്തിനിടയില്‍

കോടതി പോലുള്ള സ്ഥാപനങ്ങള്‍ക്ക് നമ്മുടെ പൊതുജനത്തിനിടയില്‍ വലിയ മതിപ്പുണ്ട്. ആളുകള്‍ക്ക് വിശ്വാസ്യവും ബഹുമാനവും ഉള്ള സംഭവമാണ് നമ്മുടെ ജുഡീഷ്യറി. അവസാനത്തെ ആശാ കേന്ദ്രം കോടതിയാണെന്ന് വിചാരിക്കുന്ന വലിയ വിഭാഗം ഈ രാജ്യത്തും സംസ്ഥാനത്തുണ്ട്. അങ്ങനെ ആളുകള്‍ ശരിയായോ തെറ്റായോ ധരിച്ചിട്ടുള്ള ഒരു സ്ഥാപനത്തെക്കുറിച്ച് ഇത്രയും വലിയ ഒരു അപവാദം ഉണ്ടായിട്ട് അത് അന്വേഷിക്കേണ്ടെന്ന് ഒരു ജഡ്ജി പറഞ്ഞാല്‍ അത് വലിയ സംശയങ്ങള്‍ക്കാണ് ഇടവെക്കുന്നത്. അതില്‍ ഉത്തരവാദിത്തം പറയാന്‍ ബന്ധപ്പെട്ട ആളുകള്‍ ബാധ്യസ്ഥരാണ്.

 ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ്

മാത്രവുമല്ല ഒരു അന്വേഷണം വിലക്കാനുള്ള അധികാരമൊന്നും സെഷന്‍ ജഡ്ജിക്കില്ല. ഇത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. അക്കാര്യം പ്രോസിക്യൂഷനാണ് തീരുമാനിക്കേണ്ടത്. ഒരു അപേക്ഷ കൂടാതെ തന്നെ പൊലീസിന് ഇക്കാര്യങ്ങള്‍ അന്വേഷിക്കാവുന്നതാണ്. ഒരു ജഡ്ജിയുടെ വീട്ടില്‍ മോഷണം നടന്നാല്‍ ജഡ്ജിയുടെ പരാതിയില്ലാതെ തന്നെ പൊലീസിന് സ്വമേധയാ അന്വേഷണം നടത്താനുള്ള വ്യവസ്ഥയുണ്ടെന്നും മാതൃഭൂമി ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ജയശങ്കർ കൂട്ടിച്ചേർക്കുന്നു.

Recommended Video

cmsvideo
ജഡ്ജിയെ സ്വാധീനിക്കുന്ന അനൂപിന്റെ ശബ്ദദരേഖ പുറത്ത് | Oneindia Malayalam

English summary
Dileep actress case: It is suspicious that court documents reached Dileep's phone: Adv. A. Jayashankar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X