നടിയെ ആക്രമിച്ച കേസ്: ദിലീപിനും അതിജീവിതയ്ക്കും നാളെ നിര്‍ണായക ദിനം
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ നിന്ന് ഹൈക്കോടതി ജഡ്ജി കൗസർ ഇടപഗത്ത് പിന്മാറിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ഹർജിയിലാണ് പിന്മാറ്റം.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ഹർജി പരിഗണിച്ചയുടൻ തന്നെ പിന്മാറുകയാണെന്ന് ജസ്റ്റിസ് കൗസർ ഇടപഗത്ത് അറിയിക്കുകയായിരുന്നു. കാരണം വ്യക്തമാക്കാതെയാണ് പിന്മാറ്റം. രണ്ടാം തവണയാണ് അതിജീവിതയുടെ ഹർജികളിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറുന്നത്.

നടിയെ ആക്രമിച്ച കേസിൽ നാളെ നിർണായക ദിനം കൂടിയാണ്.നടിയെ ആക്രമിച്ച കേസിലെ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ നാളെ പരിഗണിക്കും. കോടതി മാറ്റം ആവശ്യപ്പെട്ട അതിജീവിതയുടെ ഹർജി നാളെ ജസ്റ്റിസ് എഎ സിയാദ് റഹ്മാൻ പരിഗണിക്കുന്നത്.കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് നേരത്തെ കൗസർ എടപ്പഗത്ത് പിന്മാറിയത്. എറണാകുളം സെഷൻസ് ജഡ്ജിയായിരിക്കെ കൗസർ എടപ്പഗത്ത് നടി ആക്രമണ കേസ് പരിഗണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിജീവിത തന്നെ ജഡ്ജിയുടെ മാറ്റം ആവശ്യപ്പെട്ടപ്പോഴായിരുന്നു അന്ന് പിന്മാറ്റം.
റോണ്‍സണ്‍ എന്താ സെമിത്തേരിയയില്‍!! സെമിത്തേരിയയില്‍ നിന്ന് ചിത്രങ്ങളുമായി താരം

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന് വിചാരണ കോടതിയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് രേഖകൾ ചോർത്തിയെന്ന ദിലീപിന്റെ ഹരജിയിലാണ് നോട്ടീസ്. നടപടികളുടെ ഭാഗമായി കേസ് വിചാരണ കോടതി പരിഗണിച്ചപ്പോഴാണ് ദിലീപ് ഹരജി നൽകിയത്.

കോടതിയിൽ നിന്നുള്ള രേഖകൾ ബൈജു പൗലോസ് ചോർത്തി മാധ്യമങ്ങൾക്ക് നൽകുന്നു എന്ന് ദിലീപ് ആരോപണണമുന്നയിച്ചിരുന്നു. കോടതിയിൽ നിന്നുള്ള ഒരു രേഖ ബൈജു പൗലോസ് അത്തരത്തിൽ ഫോട്ടോ എടുത്ത് ചില മാധ്യമങ്ങൾക്ക് നൽകിയെന്നും അത് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ചുള്ള ഹരജിയിലാണ് വിചാരണ കോടതി ബൈജു പൗലോസിന് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടത്. ഹരജി 24ന് പരിഗണിക്കും.

അതേസമയം, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജാമ്യമനുവദിക്കണമെന്ന് കോടതിയിൽ അപേക്ഷ നൽകി. "അതിജീവിത കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണ് നടത്തുന്നത്. കോടതി മാറ്റം ആവശ്യപ്പെട്ട് ഹരജി നൽകുന്നത് ഇതിന് വേണ്ടിയാണ്.

സിബിഐ കോടതിയിൽ നടന്ന വിചാരണ സെഷൻസ് കോടതിയിലേക്ക് മാറി. ജഡ്ജി മാറിയപ്പോഴാണ് കേസിന്റെ വിചാരണ മാറിയത്. അത്തരത്തിൽ വിചാരണ മാറ്റിയത് കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകാനാണ്. തനിയ്ക്ക് ഇതുവരെയും ഈ കേസിൽ ജാമ്യം ലഭിച്ചിട്ടില്ല. അതിനാൽ ജാമ്യം അനുവദിക്കണം"- സുനി കോടതിയെ അറിയിച്ചു. ഈ ഹരജിയും കോടതി 24ന് പരിഗണിയ്ക്കും.












Click it and Unblock the Notifications