Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാവ്യയുടെ സഹോദരന്റെ ഭാര്യയാണ് പോലീസിനെ അക്കാര്യം അറിയിച്ചത്'; വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാർ

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയ്ക്ക് ബന്ധമുണ്ടെന്ന് സുരാജ് പറഞ്ഞത് പോലെ അവരുടെ പാളയത്തിൽ നിന്ന് തന്നെയാണ് അത്യാവശ്യം വേണ്ട കാര്യങ്ങൾ പോലീസിന് ലഭിച്ചതെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. സാക്ഷിയെ സ്വാധീനിച്ച കാര്യങ്ങള്‍ പോലീസ് മണത്ത് കണ്ട് പിടിച്ചത് .നടിയെ ആക്രമിച്ച കേസില്‍ സാക്ഷി മൊഴി മാറ്റിയത് സ്വാധീനിച്ചിട്ടാണെന്ന് പോലീസിനെ ആദ്യം അറിയിക്കുന്നത് കാവ്യാമാധവന്റെ സഹോദരന്റെ ഭാര്യയാണെന്നും റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ ബാലചന്ദ്രകുമാർ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ വാക്കുകളിലേക്ക്

'പൊന്നു ഭാവന ഇങ്ങനെ ചിരിക്കല്ലേ'...ഭാവനയുടെ കിടിലൻ ഫോട്ടോകൾ..ഏറ്റെടുത്ത് ആരാധകർ

1

സായ് ശങ്കർ പുണ്യാത്മാവല്ല എന്ന് വരുത്തി തീർക്കാനുള്ള ശ്രമം ദിലീപ് അനുകൂലികൾ നടത്തുന്നുണ്ട്. അതുപോലെ തന്നെ എന്റെ വിശ്വാസ്യതയെ നശിപ്പിക്കാനുള്ള ശ്രമവും ദിലീപ് വാദികള്‍ നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. മൂന്ന് മാസം മുൻപ് തന്നെ അത് നടക്കുകയാണ്. എനിക്കെതിരായ ബലാത്സംഗ ആരോപണമെല്ലാം അതിന്റെ ഭാഗമായിട്ടാണ്.സായ് ശങ്കറിന്റെ കാര്യത്തിൽ ഇല്ലാത്ത ഒരു സംഭവം എന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. പരാതി മുഖ്യമന്ത്രിക്ക് കൈമാറുന്നത് വരെ ഒരു പെറ്റി കേസ് പോലും എന്റെ പേരില്‍ ഉണ്ടായിരുന്നില്ല.

2

ദിലീപിന്റെ അനുഗ്രഹം കൊണ്ട് ഇപ്പോൾ നിരവധി കേസുകൾ എനിക്ക് ഇപ്പോൾ നേരിടേണ്ടി വരുന്നുണ്ട്.ഇനി സാക്ഷികളെ സ്വാധീനിച്ച കാര്യം പറയുകയാണെങ്കില്‍ ഒരു സാക്ഷിയെ ഇവര്‍ സ്വാധീനിച്ചതുമായി ബന്ധപ്പെട്ട് നടന്ന ഒരു ചര്‍ച്ച ഞാന്‍ റെക്കോര്‍ഡ് ചെയ്ത് ഞാൻ പോലീസിന് കൊടുത്തിട്ടുണ്ട്. സ്വാധീനിച്ചിട്ടാണ് സാക്ഷി മൊഴി മാറ്റിയതെന്ന് പോലീസിനെ ആദ്യം വിവരം അറിയിക്കുന്നത് കാവ്യാ മാധവന്റെ സഹോദരന്റെ ഭാര്യയാണ്, റിയ.ഈ പെണ്‍കുട്ടിയാണ് പോലീസിനെ ആദ്യമായി ഇന്‍ഫോം ചെയ്യുന്നത്.

3

കാവ്യയ്ക്ക് ബന്ധമുണ്ടെന്ന് സുരാജ് പറഞ്ഞത് പോലെ അവരുടെ പാളയത്തിൽ നിന്ന് തന്നെയാണ് അത്യാവശ്യം വേണ്ട കാര്യങ്ങളാണ് രഹസ്യമായി പോലീസിന് കൊടുത്തിട്ടുള്ളതും കൊടുത്തുകൊണ്ടിരിക്കുന്നതും. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കാര്യങ്ങൾ പോലീസ് മണത്ത് കണ്ടുപിടിച്ചതല്ല.

4

റെക്കോര്‍ഡ് ചെയ്ത ഓഡിയോയുടെ കൂട്ടത്തില്‍ സുരാജ്, അനൂപ്, അഡ്വ. ഫിലിപ്പ് എന്നിവര്‍ ഒരുമിച്ച് പ്രധാനപ്പെട്ട സാക്ഷിയായ സാഗറിനെ മൊഴി മാറ്റിച്ചെന്ന് അവര്‍ തന്നെ സമ്മതിച്ച് കൊണ്ട് വ്യക്തമായി സംസാരിക്കുന്ന ഓഡിയോ പോലീസിന്റെ കൈയിലുണ്ട്. അത് എവിടെ കൊണ്ട് പോയി, ഏത് കാറിൽ കൊണ്ട് പോയി, എത്ര രൂപ കൊടുത്തു, ഇപ്പോൾ എത്ര പൈസ ചോദിച്ചു ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ട്.

5

കോടതിക്ക് ഇത് കേട്ടാല്‍ മനസിലാവില്ലേ. അവര്‍ അല്ലാ ഇതെന്ന് ശാസ്ത്രീയമായി തെളിയിക്കട്ടേ. കോടതിയെന്ന് പറയുന്നത് ജീവനുള്ള കസേരയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതിനാൽ ഇപ്പോൾ തോക്കിൽ കയറി വെടി വെക്കേണ്ട സാഹചര്യം എന്തായാലും ഇല്ലെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.

6

ദിലീപ് ഓരോ ആഴ്ചയിലും ഓരോ വാദവുമായാണ് എത്തുന്നത്. ആദ്യം മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി അന്നേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ബാലചന്ദ്രകുമാറിനെ നൂലിൽ കെട്ടി ഇറക്കിയതാണെന്ന്. രണ്ടാമത്ത വാദം ബാലചന്ദ്രകുമാറിന് തന്നെ വെച്ച് ചെയ്യാൻ ഇരുന്ന സിനിമ നടക്കാത്തതിന്റെ പകയാണെന്ന്. മൂന്നാമത് പറഞ്ഞത് ഒരു ബിഷപ്പിന് വേണ്ടി കാശ് ചോദിച്ചു അത് നടക്കാത്തത് കൊണ്ടാണെന്ന്. നാലാമത് പറഞ്ഞത് ചില പോലീസ് ഉദ്യോഗസ്ഥർ നേരത്തേ തന്നെ വന്ന് കണ്ട് ക്ലാസ് തന്ന് പഠിപ്പിച്ചുവിട്ടതാണെന്ന്.

7

ഞാൻ വെല്ലുവിളിക്കുകളാണ്. ദിലീപിനെ കേസിൽ കുടുക്കാൻ വേണ്ടി ക്രൈംബ്രാഞ്ചിലോ പോലീസിലോ ഉള്ള ഏതെങ്കിലും ഉദ്യോഗസ്ഥൻ എന്നെ വിളിച്ചതായി കണ്ടെത്താൻ സാധിച്ചാൽ അവരെ സർവ്വീസിൽ നിന്ന് തന്നെ പുറത്താക്കട്ടെ. പക്ഷേ ഇതിനെല്ലാം ദിലീപ് തന്നെ തെളിവ് കൊണ്ടുവരട്ടെ. നെയ്യാറ്റിൻകര ബിഷപ്പിനെ അറിയാമോയെന്ന് അയാൾ ഇങ്ങോട്ട് ചോിദിച്ച ചോദ്യം ഞാൻ പോലീസിന് കൊടുത്തിട്ടുണ്ട്. പോലീസ് ഇക്കാര്യം കണ്ടെടുത്തിട്ടുണ്ട്.

8

പക്ഷേ കോടതിയിൽ ദിലീപ് പറഞ്ഞത് ബിഷപ്പിനെ അറിയാം എന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തെ ബന്ധപ്പെട്ടുവെന്നാണ്. എന്നാൽ ബിഷപ്പിനെ അറിയാമോയെന്ന് ചോദിച്ച് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് തനിക്ക് അയച്ച സന്ദേശവും അതിന്റെ തുടർ ചാറ്റുകളുമെല്ലാം ഞാൻ പോലീസിന് കൈമാറിയിട്ടുണ്ട്. അത് അവർ കോടതിയിൽ ഹാജരാക്കുകയും ചെയ്യും, ബാലചന്ദ്രകുമാർ പറഞ്ഞു.

Recommended Video

cmsvideo
    ദിലീപിന് പൂട്ട് വീഴും? ഡിലീറ്റ് ചെയ്തതെല്ലാം തിരിച്ചെടുത്തു | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+