കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യക്കൊപ്പം തന്നെയും ഇരുത്തും; ദിലീപിന്റെ കാര്യത്തില്‍ സംഭവിച്ചത് അങ്ങനെയാണ്: നിർണ്ണായകം

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ ഒരു ദിവസം കൊണ്ട് തീരുമെന്ന് കരുതുന്നില്ലെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാർ. സാധാരണ ആദ്യ റൌണ്ട് ചോദ്യം ചെയ്യല്‍ പൂർത്തിയാക്കിയതിന് ശേഷമാണ് എന്റെ കൂടെ ഇരുത്തി ചോദ്യം ചെയ്യാറുള്ളു. ദിലീപിന്റെ കാര്യത്തിലൊക്കെ അങ്ങനെയാണ് നടന്നത്.

കാവ്യമാധവന്റെ ചോദ്യം ചെയ്യല്‍ ഇനിയുമുണ്ടായേക്കും. അപ്പോള്‍ മാത്രം എന്റ സാന്നിധ്യം മതിയെന്നാവും പൊലീസ് തീരുമാനിച്ചിട്ടുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മീഡിയവണ്‍ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിന്റെ നിറം മാറും: വരും നാളുകള്‍ കാവ്യാ മാധവന് കൂടുതല്‍ ദുഷ്കരമായേക്കും: ജോർജ് ജോസഫ്പൊലീസിന്റെ നിറം മാറും: വരും നാളുകള്‍ കാവ്യാ മാധവന് കൂടുതല്‍ ദുഷ്കരമായേക്കും: ജോർജ് ജോസഫ്

ഒരു പക്ഷെ ചോദ്യം ചെയ്യലുമായി കാവ്യാ മാധവന്‍ നന്നായി

ഒരു പക്ഷെ ചോദ്യം ചെയ്യലുമായി കാവ്യാ മാധവന്‍ നന്നായി സഹകരിച്ചു കാണണം. അന്വേഷണ ഉദ്യോഗസ്ഥർ പ്രതീക്ഷിച്ച കാര്യങ്ങളൊക്കെ കിട്ടിക്കാണുകയും ചെയ്യും. മാത്രവുമല്ല ഒരു ദിവസത്തെ ചോദ്യം ചെയ്യലിനാല്‍ ഇത് അവസാനിക്കാനും പോകുന്നില്ല. അവര് പറഞ്ഞ മറുപടിയും മറ്റ് പല കാര്യങ്ങളും കൂടി ചോദിച്ച് അറിഞ്ഞിട്ട് വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് എന്റെ തോന്നല്‍.

ഇത് താന്‍ ഡാ മഞ്ജു സ്റ്റൈല്‍: വേഷ-ഭാവ പകർച്ചകളുടെ അത്ഭുതം- വൈറലായി ചിത്രങ്ങള്‍

ചാനലില്‍ വന്നിരുന്ന ദിലീപിന് വേണ്ടി വാദിക്കുന്ന പലരും

ചാനലില്‍ വന്നിരുന്ന ദിലീപിന് വേണ്ടി വാദിക്കുന്ന പലരും ദിലീപിനെ നേരില്‍ പോലും കണ്ടിട്ടില്ലാത്തവരാണ്. അവർ ടെലിവിഷനും പത്രങ്ങളുമൊക്കെ വരുന്ന വാർത്തകള്‍ വായിച്ചിട്ട് എന്തെങ്കിലുമൊക്ക വിളിച്ച് വരാന്‍ വരുന്നവരാണ്. അവരെയൊക്കെ അങ്ങനെയാണ് കണക്കാക്കുന്നുള്ളുവെന്നും ചർച്ചയിലുണ്ടായിരുന്നു ദിലീപ് അനുകൂലി ഉയർത്തിയ വാദങ്ങള്‍ക്ക് മറുപടിയായി ബാലചന്ദ്ര കുമാർ വ്യക്തമാക്കുന്നു.

പൊലീസിന്റെ അന്വേഷണം ഏത് തരത്തിലാണ്

പൊലീസിന്റെ അന്വേഷണം ഏത് തരത്തിലാണ് നടക്കുന്നതെന്ന് സത്യം പറഞ്ഞാല്‍ ആർക്കും അറിയില്ല. ഞാന്‍ ഈ കേസിന്റെ ഭാഗമായി നില്‍ക്കുന്ന ആളായിട്ട് എനിക്ക് പോലും അതേ കുറിച്ച് അറിയാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഒരു ഊഹം വെച്ചുകൊണ്ടാണ് ചിലരൊക്കെ പ്രതികരിക്കുന്നത്. ദിലീപ് തെറ്റ് ചെയ്തില്ലെന്ന് കണ്ണടച്ച് വിശ്വസിക്കുകയും അദ്ദേഹത്തിന് വേണ്ടി വാദിക്കുകയും ചെയ്യുന്നു. ദിലീപ് തെറ്റ് ചെയ്തെന്ന് ഞാനും പറയുന്നില്ല. അത് എന്താണെങ്കിലും പൊലീസാണ് കണ്ടത്തേണ്ടത്.

സത്യസന്ധമായി പറഞ്ഞാല്‍ പൊലീസ് ഇപ്പോള്‍

സത്യസന്ധമായി പറഞ്ഞാല്‍ പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്ന രീതി വളരെ ആത്മാർത്ഥയും ചടുലതയും നിറഞ്ഞതാണെന്നാണ് ഞാന്‍ കരുതുന്നത്. മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ ചെറിയൊരു വേഗതക്കുറവുണ്ടായെന്ന് മാത്രമേയുളളു. എന്നിരുന്നാലും അവരുടെ അന്വേഷണത്തിന്റെ ട്രാക്കില്‍ നിന്നും അവർ ഇതുവരെ വ്യതിചലിച്ചുവെന്ന് മനസ്സിലാക്കുന്നില്ല.

ഫോറന്‍സിക് ലാബില്‍ നിന്ന് വന്ന 2 ലക്ഷം പേജോളം വരുന്ന

ഫോറന്‍സിക് ലാബില്‍ നിന്ന് വന്ന 2 ലക്ഷം പേജോളം വരുന്ന റിപ്പോർട്ട് അവർക്ക് പഠിക്കണം. 200 ലധികം മണിക്കൂറുകളുള്ള ഓഡിയോ ക്ലിപ്പ് കേള്‍ക്കണം. പുറത്ത് വരുന്ന ഓഡിയോ ക്ലിപ്പുകളുടെ യഥാർത്ഥ ഉടമയെ കണ്ടെത്തുകയും ചോദ്യം ചെയ്യുകയും വേണം. മലവെള്ളപ്പാച്ചില്‍ പോലെയാണ് പൊലീസിന് മുന്നിലേക്ക് തെളിവുകള്‍ വന്ന് ചേർന്നത്. ഇതൊക്കെ അവർക്ക് പരിശോധിക്കാന്‍ സമയം വേണം. ഇത്രയും ഒഡിയോ ക്ലിപ്പുകള്‍ ദിലീപും അനൂപുമൊക്കെ സൂക്ഷിച്ചുവെക്കുമെന്ന് പൊലീസ് പോലും കരുതിയിട്ടുണ്ടാവില്ലെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർക്കുന്നു.

Recommended Video

cmsvideo
ചോദ്യം ചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍, കാവ്യ പ്രതിയാകുമോ

English summary
Dileep actress case: Kavyamadhavan may be questioned along with Balachandra Kumar in next phase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X