നിയമം കാവ്യ മാധവനൊപ്പം; വെട്ടിലായി ക്രൈംബ്രാഞ്ച്... അറ്റകൈ നീക്കത്തിന് സാധ്യത?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവന്റെ മൊഴിയെടുക്കുന്നതില്‍ അേേന്വഷണ സംഘം പ്രതിസന്ധിയില്‍. കാവ്യമാധവന്‍ പറയുന്നത് പോലെ ആലുവയിലെ ഭര്‍തൃവീട്ടിലെത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറല്ല. മറ്റെവിടെയും വരുന്നതിന് കാവ്യയും തയ്യാറല്ല. നിയമ പ്രകാരം കാവ്യയ്ക്ക് ഈ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ സാധിക്കും. 2017ല്‍ ദിലീപ് അറസ്റ്റിലായ വേളയില്‍ കാവ്യയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തത് അവരുടെ വീട്ടിലെത്തിയായിരുന്നു.
നിയമപ്രകാരം സ്ത്രീകളായ സാക്ഷിയെ അവരുടെ താമസസ്ഥലത്തെത്തി ചോദ്യം ചെയ്യണം എന്നാണ്. ഇതാണ് അന്വേഷണ സംഘത്തെ വെട്ടിലാക്കിയത്. അന്വേഷണ സംഘം ആലുവയില്‍ യോഗം ചേര്‍ന്ന് ഭാവി കാര്യം തീരുമാനിക്കും. കാവ്യയെ പ്രതിചേര്‍ത്താല്‍ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്കാന്‍ സാധിക്കും. കാവ്യയെ നാളെ ചോദ്യം ചെയ്‌തേക്കില്ല എന്നാണ് പുതിയ വിവരം. വിശദാംസങ്ങള്‍ ഇങ്ങനെ....

കാവ്യമാധവന്‍ അന്വേഷണ സംഘത്തോട് സഹകരിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചിട്ടുണ്ട്. വീട്ടിലെത്തി എപ്പോള്‍ വേണമെങ്കിലും ചോദ്യം ചെയ്യാമെന്നാണ് അവരുടെ നിലപാട്. നിയമ പ്രകാരം സാക്ഷിയായ വനിതയ്ക്ക് ഇത്തരത്തില്‍ ആവശ്യം ഉന്നയിക്കുന്നതിന് തടസമില്ല. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ചോദ്യം ചെയ്യാനാണ് നേരത്തെ തീരുമാനിച്ചത്.

കാവ്യയോട് പുതിയ സ്ഥലം പറയാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, അവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ ക്രൈംബ്രാഞ്ച് വെട്ടിലായി. എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം ആലുവയിലെ പോലീസ് ക്ലബ്ബില്‍ യോഗം ചേരുകയാണ്. കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

ബുധനാഴ്ച ചോദ്യം ചെയ്യലുണ്ടാകില്ല എന്നാണ് ഒടുവില്‍ ലഭിച്ച വിവരം. സാക്ഷി എന്ന ഗണത്തില്‍പ്പെടുത്തിയതിനാലാണ് കാവ്യയ്ക്ക് ഈ ഇളവ്. പുതിയ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യ മാധവനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ ഇളവ് ലഭിക്കില്ല. എന്നാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ വ്യക്തമായ തെളിവ് ആവശ്യമാണ്. അറ്റകൈ നീക്കമാണിത്.

ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ ചോദ്യം ചെയ്യാമെന്നാണ് കാവ്യ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇതുവരെ ലഭിച്ച തെളിവുകള്‍ കാവ്യയ്ക്ക് മുമ്പാകെ അവതരിപ്പിച്ച് വിശദമായ ചോദ്യം ചെയ്യലാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. ആലുവയില്‍ ദിലീപ് താമസിക്കുന്ന വീട്ടിലേക്ക് മെഷനറികളുമായി പോയി ചോദ്യം ചെയ്യുന്നത് ഉചിതമല്ലെന്ന് അന്വേഷണ സംഘം കരുതുന്നു.

കാവ്യയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. കാവ്യയെ ചോദ്യം ചെയ്യുമ്പോള്‍ ബാലചന്ദ്രകുമാറിനെയും വിളിപ്പിക്കാനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്. ബാലചന്ദ്രകുമാറിനെ ദിലീപിന്റെ വീട്ടിലേക്ക് വിളിപ്പിക്കുന്നത് മറ്റു ചില പ്രതിസന്ധിയുണ്ടാക്കുമെന്ന് അന്വേഷണ സംഘം കരുതുന്നു.

സിആര്‍പിസി 160 പ്രകാരമാണ് സാക്ഷിയായ കാവ്യയ്ക്ക് നോട്ടീസ് നല്‍കിയത്. ഉചിതമായ സ്ഥലവും സമയവും അറിയിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. 15 വയസിന് താഴെയുള്ളവര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പരിഗണന ഈ നിയമപ്രകാരം ലഭിക്കും. ഇതാണ് കാവ്യയ്ക്ക് ലഭിക്കുന്നത്. സാക്ഷികളെ ബുദ്ധിമുട്ടിക്കരുത് എന്നാണ് ഈ വകുപ്പ് നിര്‍ദേശിക്കുന്നത്.
എനിക്ക് ഭയങ്കര ഇഷ്ടമാണ് മഞ്ജുക്കുട്ടിയെ; ചേര്‍ത്ത് നിര്‍ത്തി സീമ... നടിയുടെ എവര്‍ഗ്രീന്‍ ചിത്രങ്ങള്‍

ഒരു പക്ഷേ കാവ്യ മാധവനെ ഏതെങ്കിലും ഹോട്ടലില്‍ വച്ച് ചോദ്യം ചെയ്യാനുള്ള സാധ്യതയാണ് ഇനിയുള്ളത്. ഇതിന് കാവ്യ മാധവന്‍ സമ്മതിക്കണം. ഹോട്ടലിലേക്ക് ബാലചന്ദ്ര കുമാറിനെ വിളിക്കുന്നതിനും മെഷിനറികള്‍ കൊണ്ടുവരുന്നതിനും അന്വേഷണ സംഘത്തിന് തടസമുണ്ടാകില്ല. അടുത്തിടെ മഞ്ജുവാര്യരെ ഹോട്ടലില്‍ വച്ചാണ് മൊഴിയെടുത്തത്. സമാനമായ ആലോചനയാണ് നടക്കുന്നത് എന്നാണ് വിവരം.












Click it and Unblock the Notifications