Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിന് മനക്കരുത്തുണ്ട്, പക്ഷെ ഒരു മണ്ടനാണ്; അതിന്റെ ഏറ്റവും വലിയ ഉദാഹരമാണിത്':ലിബർട്ടി ബഷീർ

കൊച്ചി: വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയത് ദിലീപിന് കൂട്ടർക്കും നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണെന്ന് ഞാന്‍ ചിന്തിക്കുന്നില്ലെന്ന് നിർമ്മാതാവായ ലിബർട്ടി ബഷീർ. കേസ് അന്വേഷണം മുന്നോട്ട് പോകാനുള്ള ഒരു വിധി വന്നതായിട്ടേ ഇതിനെ കാണുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ദിലീപ് ആവശ്യപ്പെട്ടത് പോലെ കേസ് അന്വേഷണം സി ബി ഐക്ക് കൈമാറിയാലും പൊലീസിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസ് എന്തായാലും തെളിയാന്‍ പോകുന്നില്ല.പുതിയ കേസ് കെട്ടിപ്പൊക്കി അതിന്റെ മറവില്‍ പഴയ കേസ് അന്വേഷിക്കാനുള്ള ബുദ്ധിപൂർവ്വമായ നീക്കമാണ് ക്രൈംബ്രാഞ്ച് ഇവിടെ നടത്തിയതെന്നും ലിബർട്ടി ബഷീർ അഭിപ്രായപ്പെടുന്ന. മനോരമ ന്യൂസ് ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടി ആക്രമണക്കേസിന്റെ അന്വേഷണം തുടക്കത്തില്‍ വീക്ക്

നടി ആക്രമണക്കേസിന്റെ അന്വേഷണം തുടക്കത്തില്‍ വീക്ക് ആയിരുന്നു. എന്നാല്‍ നിലവില്‍ ആ കേസിലെ അന്വേഷണത്തിന് ഒരു പുനർജന്മം കൊടുക്കാന്‍ പൊലീസിന് സമയം കിട്ടി കഴിഞ്ഞു. ഗൂഡാലോചന കേസിലെ അന്വേഷണത്തിലൂടെ പഴയ കേസിലേക്ക് സഹായകരമാവുന്ന നിർണ്ണായകമായ പല തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞുവെന്നും ലിബർട്ട് ബഷീർ അഭിപ്രായപ്പെടുന്നു.

ശ്... ശ് ചേട്ടാ ഒന്ന് മാറി നില്‍ക്കേ.. ഞാനൊന്ന് പോകട്ടെ; വൈറലായി മഞ്ജുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

ബാലചന്ദ്രകുമാർ എന്നയാളുടെ അവതാരം ആണ്

ബാലചന്ദ്രകുമാർ എന്നയാളുടെ അവതാരം ആണ് ഇതിനെല്ലാം കാരണമായത്. പഴയ കേസിനെ ഒന്ന് പൊക്കിയെടുക്കുന്നതിന് വേണ്ടി അന്വേഷണ സംഘം സൃഷ്ടിച്ച ഒരു മറയാണ് വധഗൂഡാലോചന കേസ്. പൊലീസിനെ ആക്രമിക്കലൊക്കെ ഉത്തരേന്ത്യയില്‍ നടക്കുമായിരിക്കും, ഇവിടെ കേരളത്തില്‍ ഏതായാലും അത് നടക്കില്ല. ഈ കേസിന് അടിസ്ഥാനമായത് ദിലീപിന് വന്ന നാക്ക് പിഴയായിരിക്കും. പക്ഷെ അതിനെ പൊലീസ് മികച്ച രീതിയില്‍ കരുവാക്കുവായിരുന്നു.

ഇനിയിപ്പോള്‍ എന്തൊക്കെ തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞാലും

ഇനിയിപ്പോള്‍ എന്തൊക്കെ തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞാലും വധഗൂഡാലോചന കേസ് തെളിയാന്‍ പോവുന്നില്ല. ബാലചന്ദ്രകുമാറിന്റെ വരവും പുറത്ത് വന്ന ഈ ശബ്ദ് സന്ദേശങ്ങളുമൊക്കെ ദൈവത്തിന്റെ ഒരു കളിയാണ്. ഇപ്പോഴിത അന്വേഷണത്തിന് ഒന്നരമാസം കൂടി സമയം നീട്ടിക്കിട്ടിയിരിക്കുകയാണ്. ഇതെല്ലാം നടിക്ക് ഒരു പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്നും ലിബർട്ടി ബഷീർ കൂട്ടിച്ചേർക്കുന്നു.

ബാലചന്ദ്രകുമാറിനെ അവിശ്വസിക്കേണ്ട കാര്യം ഇവിടേയില്ല.

ബാലചന്ദ്രകുമാറിനെ അവിശ്വസിക്കേണ്ട കാര്യം ഇവിടേയില്ല. അദ്ദേഹം പറഞ്ഞതില്‍ പൊലീസിനെ അക്രമിക്കാനുള്ള ശ്രമം ഒഴികേയുള്ള ബാക്കിയുള്ള എല്ലാ കാര്യങ്ങളും ഒരോന്ന് ഓരോന്നായി ഇവിടെ തെളിഞ്ഞ് വന്നിട്ടുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിട്ടു പോയ പല പഴുതുകളും ഇവിടെ കൂട്ടിച്ചേർക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. അതില്‍ അവർ ഏറെക്കുറെ മുന്നോട്ട് പോവുകയും ചെയ്തിട്ടുണ്ട്.

ഒരു കേസില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ വീണ്ടും വലിയൊരു കേസില്‍

ഒരു കേസില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ വീണ്ടും വലിയൊരു കേസില്‍ പോയി ചാടാനുള്ള ധൈര്യമൊന്നും ദിലീപിന് ഉണ്ടാവില്ല. കുടുംബം തന്നെ നശിച്ച് പോവുന്ന കാര്യം ചെയ്യില്ല. തീർച്ചയായും ഇതെല്ലാം ചെയ്യാന്‍ മനക്കരുത്തുള്ള വ്യക്തി തന്നെയാണ് ദിലീപ്. എന്നാല്‍ അതേസമയം തന്നെ ഒരു മണ്ടനുമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബാലചന്ദ്ര കുമാറുമായുള്ള സംഭാഷണങ്ങള്‍. അക്കാര്യത്തിലൊക്കെ അദ്ദേഹം ശ്രദ്ധിക്കേണ്ടതായിരുന്നു.

ഒരാളെ വിശ്വസിച്ച് എല്ലാ കാര്യങ്ങളും അയാളോട്

ഒരാളെ വിശ്വസിച്ച് എല്ലാ കാര്യങ്ങളും അയാളോട് തുറന്ന് പറയുന്നു. മാത്രവുമല്ല അതെല്ലാം മറുവശത്തിരിക്കുന്ന ആള്‍ക്ക് റെക്കോർഡ് ചെയ്യാനും സാധിക്കുന്നു. അങ്ങനെയുള്ള മണ്ടത്തരങ്ങള്‍ അദ്ദേഹം കാണിച്ചു. അതുകൊണ്ടാണല്ലോ അനുനയിപ്പിക്കുന്നതിന് വേണ്ടി ദിലീപ് ബാലചന്ദ്രകുമാറിന് പിന്നാലെ പോയത്. ദിലീപിന് പറ്റിയ പല അബദ്ധങ്ങളിലൊന്നാണ് ഇതെന്നും ലിബർട്ടി ബഷീർ കൂട്ടിച്ചേർത്തു.

കേസുമായി ബന്ധപ്പെട്ട് നാലഞ്ച് ദിവസത്തിനുള്ളില്‍ തന്നെ

കേസുമായി ബന്ധപ്പെട്ട് നാലഞ്ച് ദിവസത്തിനുള്ളില്‍ തന്നെ പുതിയ വിവരങ്ങള്‍ പുറത്ത് വരാനുണ്ടെന്ന് കഴിഞ്ഞ ദിവസം ലിബലർട്ടി ബഷീർ വ്യക്തമാക്കിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ സുദർശനനും ബൈജു പൌലോസിനും കൈമാറിയിട്ടുണ്ട്. അത് ഏവരേയും ഞെട്ടിക്കുന്ന തെളിവായിരിക്കുമെന്നുമായിരുന്നു ലിബർട്ടി ബഷീർ അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+