'സര്‍ക്കാര്‍ കൂടെയില്ലെന്നുറപ്പായി, ഇനിയാണ് നമ്മള്‍ ജയിക്കാന്‍ സാധ്യത കൂടുതല്‍'; പ്രകാശ് ബാരെ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ സംവിധാനത്തോടുള്ള പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് നടനും നാടകപ്രവര്‍ത്തകനുമായ പ്രകാശ് ബാരെ. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരും അന്വേഷണ സംഘവും അതിജീവിതയ്‌ക്കൊപ്പമില്ലെന്ന് ബോധ്യമായെന്നും ഇനിയുള്ള പോരാട്ടം കഠിനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് ഇനി കൂടുതല്‍ പിന്തുണ ഉണ്ടാകേണ്ട സാഹചര്യമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിജീവിത കോടതിയില്‍ പോയതോടെ ഇനി നേര്‍ക്കുനേരുള്ള പോരാട്ടാണെന്നും പ്രകാശ് ബാരെ പറഞ്ഞു. നമ്മുടെ വെല്ലുവിളി കുറച്ച് കൂടി വര്‍ധിച്ചു. കാരണം കുറ്റാരോപിതന്‍ മാത്രമല്ല, അയാള്‍ക്ക് കൂടെ നില്‍ക്കുന്ന എല്ലാ ആത്മബന്ധങ്ങളും എല്ലാ അഴിമതിക്കാരും കൂടെ നിന്ന് ഈ സിസ്റ്റത്തിന്റെ ഭാഗമായി മാറി എന്നും പ്രകാശ് ബാരെ പറഞ്ഞു. സിസ്റ്റത്തെ കുറിച്ച് നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു എന്നും എന്നാല്‍ ഈയൊരു കേസിന്റെ കാര്യത്തില്‍ നമുക്കൊരു പ്രതീക്ഷ വെച്ച് പുലര്‍ത്താമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് ബാരെയുടെ വാക്കുകളുടെ പൂര്‍ണരൂപം ഇങ്ങനെയാണ്...

എ ഡി ജി പിയെ മാറ്റിയ ആ സമയം മുതല്‍ നമ്മളൊക്കെ നോക്കി കൊണ്ടിരിക്കുകയാണ് ഈയൊരു സിസ്റ്റത്തില്‍ അവിശ്വാസം രേഖപ്പെടുത്തേണ്ട സമയമെത്തിയിരിക്കുന്നു. ഇങ്ങനെ ഉള്ള ഘട്ടത്തില്‍ എ ഡി ജി പിയെ മാറ്റുക. ഏറ്റവും പ്രധാനപ്പെട്ട തെളിവ് ടാംപര്‍ ചെയ്തതിന്റെ ഇന്‍ഫര്‍മേഷന്‍ നമ്മുടെ മുന്നില്‍ നില്‍ക്കുക. എന്നിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷം ഈ കുട്ടി ചെയ്തത് പോലെ ഇവിടത്തെ സിസ്റ്റത്തിനേയും ഇവിടത്തെ സര്‍ക്കാരിനേയും ഇവിടത്തെ അന്വേഷണ സംഘത്തേയും പൂര്‍ണമായിട്ട് വിശ്വാസം അര്‍പ്പിച്ച് മുന്നോട്ടുപോകുകയായിരുന്നു. അത് എത്രത്തോളം ശരിയായിരുന്നു എന്ന പ്രശ്‌നത്തിലായിരുന്നു നമ്മളൊക്കെ നോക്കി നിന്നിരുന്നത്.

അതിനൊരു അന്ത്യം വന്നിരിക്കുന്നു. ഇവിടെ ഈ സിസ്റ്റത്തിനെ ചോദ്യം ചെയ്ത് കൊണ്ട് അതിജീവിത തന്നെ മുന്നോട്ടുവന്നിരിക്കുന്നു. നമ്മള്‍ അത് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ആ കാര്യത്തില്‍ സന്തോഷമുണ്ടെങ്കിലും ഇനി മുന്നോട്ട് എന്ത് കാരണം, ഈ ക്രിമിനാലിറ്റി ഒരേ തൂവല്‍ പക്ഷികളെ പോലെ മറ്റ് പുഴുക്കുത്തുകള്‍ സിസ്റ്റത്തിലുള്ളത് പൊളിറ്റീഷ്യന്റെ ഇടയില്‍ സിനിമാക്കാരുടെ ഇടയില്‍ നീതി ന്യായ വ്യവസ്ഥയുടെ ഇടയില്‍ എല്ലാവരുടേയും ഇടയിലുള്ള ആള്‍ക്കാരുമായിട്ട് കൈകോര്‍ത്തിട്ട് ആത്മബന്ധം സ്ഥാപിച്ചിട്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

താഴോട്ട് പോകുകയാണെങ്കില്‍ എല്ലാവരേയും കൊണ്ടേ പോകൂ എന്ന രീതിയിലാണ് ഈ ക്രൈം ഇങ്ങനെ സ്‌പ്രെഡ് ചെയ്തിരിക്കുന്നത്. ഇനിയുള്ള ഫൈറ്റ് എന്ന് പറഞ്ഞാല്‍ വലിയൊരു ഫൈറ്റാണ്. കാരണം നമുക്ക് കൗണഅട് ചെയ്യാന്‍ വേണ്ടി ഒരു സര്‍ക്കാരോ അന്വേഷണ സംഘമോ ഇല്ല. അതിനകത്ത് എല്ലാത്തിന്റെ അകത്തും ഭാഗികമായിട്ട് വിറ്റുപോയിരിക്കുന്ന എന്നൊരു തോന്നലാണ് നമ്മുടെ മുന്നിലുള്ളത്. ഇനിയുള്ള ഫൈറ്റ് കുറെക്കൂടി വലുതാണ്, ബുദ്ധിമുട്ടുള്ളതാണ് എന്ന് നമുക്ക് കൃത്യമായിട്ട് മനസിലാക്കാന്‍ പറ്റും. ജനങ്ങളുടെ ഇടപെടല്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകേണ്ട സമയമാണ്.

നമ്മളിതൊക്കെ കാണുന്നുണ്ട്, നമ്മളിതൊക്കെ പ്രതികരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും കാണിക്കേണ്ട ഒരു ഘട്ടമാണ് ഇനി വരുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായിട്ട് നടക്കുന്ന കാര്യങ്ങളല്ലല്ലോ. അല്ലെങ്കില്‍ തന്നെ നമുക്ക് ഈ സിസ്റ്റത്തിനെ പറ്റിയുള്ള ധാരണയുണ്ട്. പക്ഷെ ഈയൊരു കേസിന്റെ കാര്യത്തില്‍ നമുക്കൊരു പ്രതീക്ഷ വെച്ച് പുലര്‍ത്താമായിരുന്നു. ആ ഒരു പ്രതീക്ഷയാണ് ആത്മബന്ധങ്ങളുടെ പരമ്പരയിലൂടെ ക്രൈമുകള്‍ തമ്മില്‍ കൈ കോര്‍ക്കുന്ന ഈ ഒരു ശൃംഖലയിലൂടെ അതിപ്പോള്‍ വക്കീലന്‍മാരും രാഷ്ട്രീയക്കാരും എല്ലാവരും കൂടി ഉള്‍പ്പെടുന്ന ഒരു സംഭവം.

നമ്മള്‍ എപ്പോഴും ആലോചിക്കുന്നത് നമ്മളിപ്പോഴും ഫൈറ്റിലാണ് എന്നാണ്. ആ ഒരു ഫൈറ്റിന്റെ തുടക്കം എന്ന നിലയില്‍ അതിനകത്ത് മാത്രം ഫോക്കസ് ചെയ്യുകയും സിസ്റ്റത്തിലെ എല്ലാ പുഴുക്കുത്തുകളേയും ഭ്രാന്ത് പിടിക്കുന്ന എല്ലാ ചങ്ങലകളേയും നോക്കാന്‍ ഇപ്പോള്‍ പോകേണ്ട എന്ന നിലയിലാണ് നമ്മള്‍ അപ്രോച്ച് ചെയ്തത്. പക്ഷെ അത് അങ്ങനെ തന്നെ കിടക്കുന്നു. ഈ മൊത്തം സിസ്റ്റം കൂടിയിട്ട് ഈ കുറ്റാരോപിതനെ രക്ഷിച്ചേ പോകൂ എന്നുള്ള നിലയിലെത്തുമ്പോഴാണ് നമ്മള്‍ ഈ കുഴപ്പത്തിനെ അഡ്മിറ്റ് ചെയ്യുന്നത്.

കാരണം ഈ കുഴപ്പത്തിനെ ഫിക്‌സ് ചെയ്യുമ്പോഴും ഈ കുഴപ്പത്തിന് നമ്മള്‍ റെക്കഗനൈസ് ചെയ്തിട്ടില്ലെങ്കില്‍ നമ്മള്‍ അന്ധമായിട്ട് ഈ സര്‍ക്കാരും ഈ സിസ്റ്റവും നമുക്ക് നീതി കൊണ്ടുത്തരും എന്ന് വിചാരിച്ച് നമ്മള്‍ മുന്നോട്ടുപോയിട്ടുണ്ടെങ്കില്‍ നമ്മള്‍ തോല്‍ക്കും. അത് ഉറപ്പാണ്. അതിജീവിത കോടതിയില്‍ പോയതോടെ നമ്മള്‍ അതിനെ നേര്‍ക്ക് നേര്‍ പോരാടുകയാണ്. ഇനി നമ്മുടെ വെല്ലുവിളി കുറച്ച് കൂടി വര്‍ധിച്ചു. കാരണം ഈ കുറ്റാരോപിതന്‍ മാത്രമല്ല, അയാള്‍ക്ക് കൂടെ നില്‍ക്കുന്ന എല്ലാ ആത്മബന്ധങ്ങളും എല്ലാ അഴിമതിക്കാരും കൂടെ നിന്ന് ഈ സിസ്റ്റത്തിന്റെ ഭാഗമായി മാറി.

ഈ യുദ്ധം കുറെ കൂടി വലുതായിരിക്കുന്നു. അത് ചിലപ്പോള്‍ ഈ ഒരു ഇട്ടാവട്ടത്തില്‍ നില്‍ക്കില്ലായിരിക്കും അത് നാഷണല്‍ ലെവലിലേക്കും ഇന്റര്‍നാഷണല്‍ ലെവലിലും ഒക്കെ പോയിട്ട് മാത്രമെ ഇതില്‍ ഒരു വിജയം നേടി എടുക്കാന്‍ പറ്റു. പക്ഷെ നമുക്ക് ഇതിന് അകത്ത് ഇത് വരെ ഉള്ള ശ്വാസംമുട്ടല്‍ എന്ന് പറഞ്ഞാല്‍ നമുക്കറിയാം ഇത് ഒരാള്‍ മാത്രമല്ല അയാളുടെ കാശ് മാത്രമല്ല അയാളുടെ കൂടെ നില്‍ക്കുന്ന വലിയൊരു മുന്നണിയുണ്ട് ഇതിന്റെ പിറകിലെന്ന്. അത് ഇന്ന് നമ്മള്‍ അംഗീകരിച്ചിരിക്കുകയാണ്. ഇനി മുന്നോട്ടുള്ളത് കുറെ കൂടി റിസ്‌കി ആയിട്ടുണ്ട്. എങ്കിലും നമ്മള്‍ ജയിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.
കൊല്ലുന്ന നോട്ടം തന്നെ; ശ്രുതി ലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications