Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവിന്റെ മൊഴി വീണ്ടുമെടുത്തു: 'അക്കാര്യങ്ങളൊക്കെ വിശദീകരിക്കാന്‍ ഞാനും തയ്യാർ' എന്ന് ഭാഗ്യലക്ഷ്മിയും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യറുടെ മൊഴി അന്വേഷണ സംഘ വീണ്ടും രേഖപ്പെടുത്തി. കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച് ക്രൈം ബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്. മൊഴിയെടുപ്പ് ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടു.

കേസ് അന്വേഷണത്തില്‍ ഗുണകരമാവുന്ന പല വിവരങ്ങള്‍ മഞ്ജുവില്‍ നിന്നും ലഭിച്ചെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ദിലീപിന്റെ ഫോണില്‍ നിന്നും വീണ്ടെടുത്ത ചാറ്റുകളും ഓഡിയോ സംഭാഷണവും ഉള്‍പ്പെടുത്തിയായിരുന്നു മൊഴിയെടുക്കലെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി

കഴിഞ്ഞ ദിവസം നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവരങ്ങളും നടിയില്‍ നിന്ന് ചോദിച്ചറിയാനും സൂചനയുണ്ട്. ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള 7 ഉദ്യോഗസ്ഥരായിരുന്നു മഞ്ജുവിന്റെ മൊഴിയെടുക്കാനായി അവർ താമസിക്കുന്ന ഹോട്ടലിലേക്ക് എത്തിയത്. മൂന്ന് മണിയോടെയായിരുന്നു എസ്പി മോഹനചന്ദ്രന്‍ മൊഴി രേഖപ്പെടുത്തുന്ന സ്ഥലത്തേക്ക് എത്തിയത്.

ചോദ്യം ചെയ്യല്‍ സംഘത്തോടൊപ്പം സൈബർ വിദഗ്ധനും

ചോദ്യം ചെയ്യല്‍ സംഘത്തോടൊപ്പം സൈബർ വിദഗ്ധനും ഉണ്ടായിരുന്നുവെന്നാണ് സൂചന. ദിലീപിന്റെ ജാമ്യം റദ്ദാക്കുന്നതിന് വേണ്ടി അന്വേഷണം സംഘം ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ മൊഴിയെടുപ്പിന് കൂടുതല്‍ പ്രധാന്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം താന്‍ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തന്നോട് യാതൊരു വിവരവും തിരക്കിയിട്ടില്ലെന്ന് വ്യക്തമാക്കി ഭാഗ്യലക്ഷ്മി രംഗത്ത് എത്തി.

അനന്യ ദാ ഇവിടെയുണ്ട്, വ്യത്യസ്തമായ ഗെറ്റപ്പും: ഏറ്റെടുത്ത് ആരാധകർ

എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മഞ്ജു വാര്യർ പൊലീസിനോട്

എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മഞ്ജു വാര്യർ പൊലീസിനോട് നേരത്തെ പറഞ്ഞിട്ടുണ്ടോയെന്ന കാര്യം എനിക്കറിയില്ല. നടിയുടെ വിഷയവുമായി ഞാന്‍ പറഞ്ഞ കാര്യം ഏതെങ്കിലും വിധത്തില്‍ സാഹകരമാവുമോ എന്നും എനിക്ക് അറിയില്ല. മഞ്ജുവിനെക്കുറിച്ച് മോശമായ രീതിയിലുള്ള ചിലെ ശബ്ദങ്ങള്‍ സന്ദേശങ്ങള്‍ പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് ആ സമയത്ത് അവർ എത്രമാത്രം ബുദ്ധിമുട്ടിയിരുന്നുവെന്ന് എനിക്ക് പറയേണ്ടി വന്നത്.

ഞാന്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്

ഞാന്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യലെന്ന് എനിക്ക് തോന്നുന്നില്ല. അതൊക്കെ നേരത്തെ തന്നെ മഞ്ജുവാര്യർ പറഞ്ഞിരിക്കാനാണ് സാധ്യത. നേരത്തെ മഞ്ജുവുമായി സംസാരിച്ചപ്പോള്‍ അത്തരമൊരു കാര്യം അവർ വ്യക്തമാക്കിയിരുന്നു. അതിന് അപ്പുറത്തേക്ക് എങ്ങനെയാണ് ഞാന്‍ പറഞ്ഞ കാര്യം പൊലീസിന് ഒരു വിഷയമാവുന്നതെന്ന് എനിക്ക് അറിയില്ല

ഞാന്‍ പറയുന്ന കാര്യങ്ങള്‍ പൊലീസ് ഏതെങ്കിലും വിധത്തില്‍

ഞാന്‍ പറയുന്ന കാര്യങ്ങള്‍ പൊലീസ് ഏതെങ്കിലും വിധത്തില്‍ സഹായകരമാവുമെങ്കില്‍ തീർച്ചയായും അതിന് ഞാന്‍ തയ്യാറാണ്. അതിന് എനിക്ക് പേടിയുമില്ല. ഒരു ചർച്ചയായതിനാല്‍ വളരെ വേഗത്തിലാണ് അന്ന് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞത്. അന്ന് രാത്രി മഞ്ജുവിനെക്കുറിച്ച് എന്നോട് പറഞ്ഞ് കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല. വളരെ ചുരുക്കിയാണ് അന്ന് പറഞ്ഞത്. പൊലീസ് എന്നോട് ചോദിക്കുകയാണ് തീർച്ചയായി അതെല്ലാം വിശദമായി തന്നെ ഞാന്‍ പറയുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നതിനും അപ്പുറമുള്ള അവസ്ഥ

നമ്മള്‍ ഇപ്പോള്‍ സംസാരിക്കുന്നതിനും അപ്പുറമുള്ള അവസ്ഥയിലൂടെയായിരുന്നു മഞ്ജു അന്ന് കടന്നുപോയതെന്ന് എനിക്ക് നന്നായിട്ട് അറിയാം. അക്കൌണ്ട് ബ്ലോക്ക് ചെയ്തു. വീട്ടിലുള്ള വണ്ടികള്‍ എടുക്കുന്നതൊക്കെ വിലക്കിയിരുന്നു. അതൊക്കെ എനിക്ക് നന്നായി അറിയാം. വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു അവര്. ഒരു സ്ത്രീയെന്ന നിലയില്‍ അവരോടൊപ്പം നില്‍ക്കണം എന്നതിലാണ് അവരോടൊപ്പം നിന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+