• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിസി ജോർജിന്റെ ആ നീക്കം വൃത്തിയായി പാളിയിട്ടുണ്ട്: ആർക്കാണ് അതിലെ അബദ്ധം മനസ്സിലാവാത്തത്; ടിബി മിനി

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് വ്യാജ സ്ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിതുമായി ബന്ധപ്പെട്ട് മുന്‍ പൂഞ്ഞാർ എം എല്‍ എയും കേരള ജനപക്ഷം നേതാവുമായി പിസി ജോർജിന്റെ മകന്‍ ഷോണ്‍ ജോർജിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് സംഘം റെയിഡ് നടത്തിയിരുന്നു. ദിലീപിന്റെ അനിയന്‍ അനൂപിന്റെ ഫോണിലേക്ക് ഈ സ്ക്രീന്‍ ഷോട്ട് എത്തിയത് ഷോണ്‍ ജോർജിന്റെ ഫോണില്‍ നിന്നാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ അനൂപിന്റെ ഫോണ്‍ തേടിയായിരുന്നു പൊലീസ് എത്തിയത്.

എന്നാല്‍ സ്ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ചത് താനല്ലെന്നും അത് ഫോർവേഡ് ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് ഷോണ്‍ ജോർജിന്റെ വാദം. അന്നത്തെ ആ ഫോണ്‍ കളഞ്ഞ് പോയെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഉണ്ടാക്കിയ ആ രേഖ ഇപ്പോള്‍ ഉണ്ടാക്കിയതാണെന്നാണ് അഡ്വ. ടിബി മിനി അവകാശപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

തലശ്ശേരിയില്‍ നിന്നും നാടുവിട്ട ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി: മറുപടിയുമായി നഗരസഭയുംതലശ്ശേരിയില്‍ നിന്നും നാടുവിട്ട ദമ്പതികളെ കോയമ്പത്തൂരില്‍ കണ്ടെത്തി: മറുപടിയുമായി നഗരസഭയും

2019 ല്‍ തന്നെ തന്റെ ഫോണ്‍ കളഞ്ഞ് പോയെന്ന്

2019 ല്‍ തന്നെ തന്റെ ഫോണ്‍ കളഞ്ഞ് പോയെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു രേഖ അച്ഛന്‍ പിസി ജോർജ് മുഖേന ഷോണ്‍ ഹാജരാക്കുന്നുണ്ട്. അത് കാണുമ്പോള്‍ തന്നെ കൃത്യമായി നമുക്ക് അറിയാം അതിപ്പോള്‍ ഉണ്ടാക്കിയതാണെന്ന്. ആ നീക്കം എന്തായാലും പാളിപ്പോയി. ബാക്കിയെല്ലാം ഷോണ്‍ ജോർജ് സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്നും ടിബി മിനി വ്യക്തമാക്കുന്നു.

സാരിയില്‍ മാരക ലുക്കില്‍ അന്‍സിബ ഹസ്സന്‍: സാരിയിലാണ് ഞാന്‍ കൂടുതല്‍ സുന്ദരിയെന്ന് താരവും-വൈറലായി ചിത്രങ്ങള്‍

ഈ ചാറ്റ് കണ്ടിട്ടുണ്ടെന്നും ഫോർവേർഡ് ചെയ്തതും അദ്ദേഹം

ഈ ചാറ്റ് കണ്ടിട്ടുണ്ടെന്നും ഫോർവേർഡ് ചെയ്തതും അദ്ദേഹം പറയുന്നുണ്ട്. 2019 ല്‍ ഫോണ്‍ പോയെന്നും അദ്ദേഹം പറയുന്നു. ക്രൈംബ്രാഞ്ചിന്റെ ഈ റെയിഡ് തന്നെ ഷോണ്‍ ജോർജ് നേരത്തെ അറിഞ്ഞോ എന്നൊരു സംശയം ഉണ്ടാക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്വാഭാവികമായും അദ്ദേഹത്തിന് ഒരു സെർച്ച് ഉണ്ടാവും എന്ന ധാരണയുണ്ടാവും. അതുകൊണ്ട് തന്നെ അദ്ദേഹം തയ്യാറായി നില്‍ക്കുന്നതായിട്ടാണ് നമുക്ക് അനുഭവപ്പെട്ടത്.

എന്തായാലും മുന്‍കൂട്ടി കണ്ട് തയ്യാറാക്കിയ ആ പേപ്പർ

എന്തായാലും മുന്‍കൂട്ടി കണ്ട് തയ്യാറാക്കിയ ആ പേപ്പർ ഈ വിഷയം വാർത്തയില്‍ വന്നതിന് ശേഷം ഉണ്ടാക്കിയതാണ് എന്ന കാര്യം വളരെ വ്യക്തമാണ്. പൊലീസില്‍ അത്തരമൊരു പരാതി പോയിട്ടുണ്ടെങ്കില്‍ സ്റ്റേഷനിലും അത് സംബന്ധിച്ച രേഖകള്‍ ഉണ്ടാവണം. അതൊക്കെ പരിശോധിച്ച് കണ്ടെത്തേണ്ടതാണ്. എന്തായാലും ഇന്നലെ കാണിച്ച രേഖ പുതുതായി ഉണ്ടാക്കിയതാണെന്ന കാര്യം ഉറപ്പാണെന്നും ടിബി മിനി അഭിപ്രായപ്പെടുന്നു.

ഒരു പുതിയ രേഖയും പഴയ രേഖയും കാണിക്കുമ്പോള്‍ ത

ഒരു പുതിയ രേഖയും പഴയ രേഖയും കാണിക്കുമ്പോള്‍ തന്നെ നമുക്ക് വ്യത്യാസം മനസ്സിലാവും. ക്രൈംബ്രാഞ്ചിന് ലഭിച്ചത് മാത്രമാണ് സ്ക്രീന്‍ ഷോട്ട്. ഇത് ഉണ്ടാക്കിയ ആളുകള്‍ വ്യാജ നമ്പർ വെച്ച് നമ്മുടെയെല്ലാം പേര് വെച്ച് ചാറ്റുകളാണ് നടത്തിയിരിക്കുന്നത്. ഇതിനായി പ്രത്യേകം ഗ്രൂപ്പുണ്ടാക്കുകയായിരുന്നു. അക്കാര്യം അവർക്ക് മാത്രമേ അറിയുകയുള്ളു.

ഇത് പുറത്ത് വിടാനുള്ള സമയം

ഇത് പുറത്ത് വിടാനുള്ള സമയം ആകുന്നതേയുണ്ടായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. അവർ അതിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ മെമ്മറി കാർഡിന്റെ വിഷയമൊക്കെ വന്ന് കാര്യങ്ങള്‍ ആകെ വഷളായി. ഇതിന് ഷോണ്‍ ജോർജ് മാത്രമാണ് ഈ സ്ക്രീന്‍ ഷോട്ട് കണ്ടതായി പറയുന്നത്. മറ്റാരെങ്കിലും അത് കണ്ടിട്ടുണ്ടോയെന്ന കാര്യം എനിക്കറിയില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവരങ്ങള്‍ വല്ലതുമുണ്ടോ എന്ന് പരിശോധിക്കാനാണ് റെയ്ഡ് നടത്തിയതെന്നായരുന്നു പിസി ജോർജിന്റെ പ്രതികരണം. ഫോണ്‍ നഷ്ടപ്പെട്ടതാണെന്ന് വ്യക്തമാക്കിയെങ്കിലും ഒന്നും കിട്ടാതായതോടെ കൊച്ചുങ്ങള്‍ പഠിക്കുന്ന ടാബ് വരെ എടുത്തോണ്ട് പോയി. എന്തൊക്കെ ചെയ്താലും പിണറായിക്കെതിരെ പറയാനുള്ള കാര്യങ്ങളെല്ലാം പുറത്ത് പറയുമെന്നും പിസി ജോർജ് പറഞ്ഞു.

English summary
dileep actress case: PC George's move is neatly laid out: who can't see the fallacy of it; TB mini
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X